0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 1624

ബന്ധുവല്ലേ..?. എന്റെ മോൻ. "

"എന്നാലും പറയില്ല അല്ലേ?.. എന്നാ പറയേണ്ട. പോരെ. ഞാൻ ഉറങ്ങാൻ പോകുകയാ.. ഗുഡ് നൈറ്റ്‌"

"അതേ നീ എപ്പോഴാ എന്റെ മോനോട് ഇഷ്ട്ടം ആണെന്ന് പറയുന്നത് ?"

"എനിക്ക് ഇപ്പൊ പറയാൻ മനസ്സില്ല.. അറിയുമ്പോൾ അറിയട്ടെ .. മുത്തിന്റെ പൊന്നു മോൻ "

അതും പറഞ്ഞു ഫിദ തിരിഞ്ഞു കിടന്നു.

"ഇങ്ങനെ ഒരു കുശുമ്പി പെണ്ണ്. മുത്ത് ഒരിക്കൽ എല്ലാം പറയാം... എന്ന് പറഞ്ഞില്ലേ? . മുത്ത് മോളോട് ഒരു കാര്യം ചോദിക്കെട്ടെ സത്യം പറയുമോ?"

ഫിദ വീണ്ടും തിരിഞ്ഞു കിടന്നു ഇത്തയെ നോക്കി..എന്നിട്ട് ചോദിച്ചു .

"എന്ത് കാര്യം...? "

"സത്യം പറയുമോ...? അത് പറ. "

"ഞാൻ എന്റെ മുത്തിനോട് എപ്പോഴെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ? മുത്തല്ലേ എന്റെ ബെസ്റ്റ് ഫ്രണ്ട്.. ശ്രീയേട്ടന്റെ കാര്യം പോലും ഞാൻ മുത്തിനോട് പറഞ്ഞില്ലേ?"

"അതാ എനിക്കും ചോദിക്കാൻ ഉള്ളത്.. എന്റെ ഈ കുശുമ്പി പെണ്ണിന് എങ്ങനെയാ എന്റെ ശ്രീമോനെ ഇഷ്ട്ടം ആയത്.? എപ്പോൾ തുടങ്ങി ഈ പ്രേമം. ?"

"ആ.... അതിന് കാരണം മുത്ത് തന്നെയാ.. "

"ഞാനോ... ഞാൻ എന്ത് ചെയ്തു..?"

"അതേ ഞാൻ തന്നെ.. അല്ലാതെ വേറെ ആര്.. ഞാൻ ഇവിടെ വരുമ്പോൾ എപ്പോഴും ചോദിക്കില്ലേ ശ്രീയേട്ടനെ കണ്ടിരുന്നോ..? എങ്ങനെ ഉണ്ട്..? സുഖമാണോ..? അന്ന് ശ്രീമോൻ എന്നല്ല എന്ന് മാത്രം. "

"അതിലെന്താ ഇത്ര കാര്യം.. എല്ലാവരുടേയും വിശേഷം ചോദിക്കുമ്പോലെ ഞാൻ എന്റെ ശ്രീമോനെ കുറിച്ചും ചോദിച്ചു എന്നല്ലേ ഉള്ളൂ.. അതിന് നിന്നോട് കേറി പ്രേമിക്കാൻ ഞാൻ പറഞ്ഞോ?"

"അതിന് ആരെയെങ്കിലും പ്രേമിക്കാൻ പറഞ്ഞിട്ടാണോ.. ഒരാൾക്ക് ഒരാളോട് പ്രേമം തോന്നുന്നത്.. ?"

"പിന്നെ എങ്ങനെ എന്റെ മോള് അത് പറ? "

"അത് മുത്ത് ചോദിക്കുമ്പോൾ മുത്തിന് മറുപടി തരാൻ വേണ്ടി ഞാൻ ശ്രീയേട്ടന്റെ അമ്മയെ കാണുമ്പോൾ ശ്രീയേട്ടനെ പറ്റി ചോദിക്കും. അപ്പോൾ ശ്രീയേട്ടന്റെ അമ്മ ശ്രീയേട്ടനെ പറ്റി ഓരോന്ന് പറയും.. അങ്ങനെ ശ്രീയേട്ടനെ പറ്റി കേട്ട് കേട്ട് എനിക്ക് ശ്രീയേട്ടനോട് ചെറിയ ഇഷ്ട്ടം തോന്നി. ശ്രീയേട്ടനെ കാണുമ്പോൾ ഞാൻ എന്നും

💬 Comments

View all comments