Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
കൂടുതൽ ഒന്നും അറിയില്ല. ഇനി വരുമ്പോൾ എല്ലാം അറിഞ്ഞു വരാം പോരെ.. "
അങ്ങനെ അവിടെ നിന്ന് ഡ്രെസ്സ് എല്ലാം എടുത്ത് ഇറങ്ങി. ഇറങ്ങി നടക്കുമ്പോൾ ഫിദ പറഞ്ഞു.
"മോൻ ആണെന്ന് പറയുമ്പോൾ മിനിമം സൈസ് എങ്കിലും അറിയണം. " .
"എന്നാലേ എന്റെ മോളുടെ കാമുകൻ ആണെന്ന് പറയാമായിരുന്നു അല്ലേ..? അതാകുമ്പോൾ സൈസ് അറിയില്ല എന്ന് പറഞ്ഞാലും കുഴപ്പം ഇല്ല അല്ലേ..?."
"ഈ മുത്തിന്റെ ഒരു കാര്യം.! ഞാൻ ചുമ്മാ പറഞ്ഞതല്ലേ. മുത്തിന്റെ മോൻ അത് മതി .. പോരെ ".
അന്ന് രാത്രിയിൽ ഇത്തയെ കെട്ടിപിടിച്ചു കിടക്കുമ്പോൾ ഫിദ ഇത്തയോട് ചോദിച്ചു.
"മുത്തേ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?"
"എന്തിനാ മോളെ ഒരു മുഖവുര നീ കാര്യം പറയെടാ കുട്ടാ.. നിനക്ക് എന്താ ചോദിക്കാൻ ഉള്ളത്.?"
"അതേ അത്. ഞങ്ങളെ എല്ലാവരേയും തള്ളിക്കളഞ്ഞിട്ട് എന്നെ അല്ല ബാക്കിയുള്ള എല്ലാവരേയും തള്ളിക്കളഞ്ഞിട്ട് ഒറ്റയ്ക്ക് ഇങ്ങനെ കഴിയുമ്പോഴും ശ്രീയേട്ടനെ ഇങ്ങനെ സ്നേഹിക്കാൻ മുത്തിന് എങ്ങനെ കഴിയുന്നു. ശ്രീയേട്ടൻ ശരിക്കും മുത്തിന്റെ മകൻ തന്നെയാണോ?"
ഇത്ത ചിരിച്ചു.. എന്നിട്ട് പറഞ്ഞു.
"അതേ.. അത് എന്റെ മോൻ തന്നെയാ . ഞാൻ പ്രസവിച്ച എന്റെ മോൻ എന്ന് ഞാൻ പറയും എന്ന് എന്റെ മോൾ കരുതിയോ.?. എന്നാൽ അങ്ങനെ അല്ല. അവൻ എന്റെ മോൻ തന്നെയാ.. പക്ഷെ ഞാൻ പ്രസവിച്ച മോൻ ഒന്നും അല്ല. "
"പിന്നെ ശ്രീയേട്ടനോട് മാത്രം എന്താ ഒരു പ്രത്യേക ഇഷ്ട്ടം. ഉപ്പൂപ്പ മുത്തിന് തന്ന സ്വത്ത് പോലും വേണ്ടന്ന് വെച്ച് ഇങ്ങനെ ഒറ്റയ്ക്ക് കഴിയുന്നു. ആ സ്വത്ത് എന്റെ പേർക്ക് എഴുതിക്കുന്നു. എന്നിട്ട് ഒരു ബന്ധവും ഇല്ലാത്ത ശ്രീയേട്ടനെ ഇങ്ങനെ സ്നേഹിക്കുന്നു എന്താ ഇതിന്റെയൊക്കെ അർത്ഥം.?"
"അർത്ഥങ്ങൾ ഒരുപാട് ഉണ്ട്. അതൊക്കെ എന്നെങ്കിലും മുത്ത് എന്റെ മോളോട് പറയാം.. പിന്നെ ഞാനും ശ്രീമോനും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നാരു പറഞ്ഞു.? "
"എന്നാൽ പറ എന്ത് ബന്ധമാ ഉള്ളത്..?"
"അതിപ്പം എന്റെ മോള് അറിയേണ്ട.. പിന്നെ എന്റെ മോളെ കെട്ടാൻ പോണ ചെക്കൻ എന്റെ
💬 Comments
View all comments