0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 1646

ഫിദ വന്നു. എന്നാൽ ആ സമയം എന്റെ ഒരു കൂട്ടുകാരൻ എന്നെ കാണാൻ വന്നത് കൊണ്ട് ഒന്നും മിണ്ടാതെ ചിരിക്കുക പോലും ചെയ്യാതെ ഫിദ നടന്നു പോയി. എനിക്കത് വലിയ സങ്കടം ആയി.

എനിക്ക് ഫിദയെ ഒന്ന് വിളിച്ചു പറയാൻ പോലും പറ്റിയില്ല. നിങ്ങൾക്ക് അറിയാലോ എനിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ട് കുറേ നാളായി ഞാൻ വീട്ടിൽ തന്നെയാണ്. പുറത്ത് എങ്ങും പോകാറില്ല. പുസ്തകം വായനയും പാട്ട് കേൾക്കലും, ചെറുതായി എഴുതും അതാണ് എന്റെ ലോകം. അങ്ങനെ ഉള്ളപ്പോൾ വളരെ ചുരുക്കം ചില സുഹൃത്തുക്കൾ എന്നെ കാണാൻ വരാറുണ്ട്. അങ്ങനെ ഒരാളാണ് ഇപ്പോൾ എന്നെ കാണാൻ വന്നത്. അവന്റെ വീട് കുറേ ദൂരെയാണ്

രാകേഷ് എന്നാണ് അവന്റെ പേര്. എന്റെ നല്ല ഒരു സുഹൃത്ത്. അതുകൊണ്ട് അവനെ മുഷിപ്പിച്ചു ഒന്നും പറയാനും പറ്റില്ല.

അപ്പോഴാണ് എന്റെ ഫോണിൽ ഒരു മെസ്സേജ് വന്നത് . അത് ഫിദ ആയിരിക്കും എനിക്ക് അറിയാം. പക്ഷെ അവന്റെ മുന്നിൽ നിന്ന് അത് നോക്കാൻ പറ്റില്ല. പിന്നെ അവന് അത് ആരാ എവിടുന്നാ എന്നൊക്കെ അറിയേണ്ടിവരും. അതുകൊണ്ട് ഞാൻ ഫോൺ നോക്കിയതേ ഇല്ല. പിന്നയും കുറേ സമയം കഴിഞ്ഞാണ് അവൻ പോയത്.

അവൻ പോയ ഉടനെ ഞാൻ ഫോൺ എടുത്തു നോക്കി. ഞാൻ പ്രതീക്ഷിച്ച പോലെ അത് ഫിദ ആയിരുന്നു ആ മെസ്സേജ് അയച്ചത്.

ആരാ അത്..?. എപ്പോഴാ വന്നത് ? എപ്പോഴാ പോകുന്നേ.? . എന്തേ എന്നോട് പറയാതിരുന്നത് ? ഇങ്ങനെ ആയിരുന്നു മെസ്സേജ്.

ഞാൻ എല്ലാത്തിനും കൂടെ "സോറി " എന്ന് റിപ്ലൈ കൊടുത്തു.

ഉടനെ എനിക്ക് മറുപടി വന്നു. "ഫ്രീ ആയോ? അയാൾ പോയോ?"

"ആ പോയി. ഇപ്പോൾ പോയതേ ഉള്ളൂ. എന്റെ പഴയ ഒരു ഫ്രണ്ട് ആണ്.. ഇപ്പോൾ വരുന്നോ. ഫോട്ടോ എടുക്കാൻ.?"

"വിളിക്കുമ്പോൾ വന്നു ഫോട്ടോ എടുക്കാൻ ഞാൻ ഫോട്ടോഗ്രാഫർ ഒന്നും അല്ല. "

"ചൂടാവാതെടോ... ഞാൻ സോറി പറഞ്ഞില്ലേ.? എനിക്ക് അറിയിക്കാൻ പറ്റിയില്ല. അവൻ എന്റെ കൂടെ പഠിച്ചതാ .. എന്റെ ഒരു

💬 Comments

View all comments