0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 1645

"ആ വരും. ശ്രീയേട്ടന് ഞാൻ ഒരു പുതിയ ഫോൺ തരട്ടെ.. ഞാൻ തന്നാൽ വാങ്ങുമോ? "

"അത് വേണ്ട ഫിദ.. എനിക്ക് അതൊന്നും ഇഷ്ട്ടം അല്ല ഫിദയ്ക്കു അറിയാലോ പിന്നെ എന്തിനാ ഇങ്ങനെ ഒരു ചോദ്യം. . ഉള്ളത് കൊണ്ട് കഴിഞ്ഞു കൂടാൻ എനിക്കാവും. അധികം മോഹങ്ങൾ ഒന്നും എനിക്ക് ഇല്ല."

"അപ്പോൾ ഞാൻ ഉമ്മ തന്നാൽ വാങ്ങുമോ? "

"അത് വാങ്ങാം.. അതിന് ചിലവ് ഒന്നും ഇല്ലല്ലോ? പിന്നെ അത് ഒരു സുഖമുള്ള കാര്യം അല്ലേ.!? അത് ഇഷ്ട്ടം ആയില്ലെങ്കിൽ തിരിച്ചു തരികയും ചെയ്യാം."

"അയ്യെടാ മോന്റെ ഒരു പൂതി. അങ്ങനെ ഇപ്പോൾ വേണ്ട. എന്റെ ഉമ്മയൊക്കെ വലിയ വിലയുള്ളതാ.. വേണം എന്നുണ്ടെങ്കിൽ ഞാൻ തരുന്ന ഫോൺ വാങ്ങിയാൽ അതിന്റെ കൂടെ തരാം. തരട്ടെ.?"

"അതേ നമുക്ക് നാളെ കാണാം. അതാ നല്ലത്."

"എന്നാ ശരി ഗുഡ് നൈറ്റ്‌."

"ഫിദ ഒരു നിമിഷം വെക്കല്ലേ.."

"മ്... എന്താ ഇനി എന്തെങ്കിലും പറയാൻ ഉണ്ടോ?"

"അല്ല. ഞാൻ ഇങ്ങനെയൊക്കെ ചുമ്മാ പറഞ്ഞതാ.. എന്നെ തെറ്റിദ്ധരിക്കല്ലേ ? ഇതുപോലെ എന്നോട് സംസാരിക്കുന്ന ഒരാൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഇതുപോലെ സംസാരിക്കുന്ന ഒരാളെ കിട്ടിയപ്പോൾ അതിന്റെ ഒരു സന്തോഷത്തിൽ പറഞ്ഞു പോയതാ.. സോറി ഞാൻ പറഞ്ഞത് എന്തെങ്കിലും വേദനിപ്പിച്ചെങ്കിൽ സോറി. "

"എന്തിനാ ശ്രീയേട്ടാ എന്നോട് സോറി ഒക്കെ പറയുന്നത്.. എനിക്ക് ശ്രീയേട്ടനെ മനസ്സിലാവും. പിന്നെന്തിനാ.."

"അല്ല അതല്ല.. ഇപ്പോൾ പലരും പറയാറില്ലേ അവൻ കോഴിയാ കോഴിയാ എന്നൊക്കെ ഞാൻ അങ്ങനെ ഒരാൾ അല്ല എന്ന് പറഞ്ഞതാ."

"അത് എനിക്കറിയാം ശ്രീയേട്ടാ.. ശ്രീയേട്ടൻ ഒരു കോഴിയായിരുന്നെങ്കിൽ എപ്പോഴേ എന്നെ കൊത്തി തിന്നേനെ. ഞാൻ എത്ര നാളായി അതു വഴി പോകാൻ തുടങ്ങിയിട്ട്. എന്നിട്ട് ഇന്ന് വരെ എന്നോട് മിണ്ടിയത് പോലും ഇല്ലല്ലോ? ശ്രീയേട്ടൻ അങ്ങനെ ഒന്നും ചിന്തിക്കേണ്ട. പോയി കിടന്നു ഉറങ്ങാൻ നോക്ക്.

ഗുഡ് നൈറ്റ്‌. ശ്രീയേട്ടാ"

"ഗുഡ് നൈറ്റ് ഫിദ"

പിറ്റേന്ന് ഫിദ വരുന്നതിനായി ഞാൻ കാത്തിരുന്നു. എന്തോ അവളോട് സംസാരിക്കുമ്പോൾ ഒരു സന്തോഷം.

അങ്ങനെ ഞാൻ കാത്തിരുന്ന പോലെ

💬 Comments

View all comments