Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
അവിടെ മുഴുവൻ തഴുകാൻ ഞാൻ കൊതിച്ചു. കുറച്ചു സമയം അങ്ങനെ തന്നെ വെച്ച ശേഷം അവൾ തന്നെ എന്റെ കൈയെടുത്തു മാറ്റി.
"അത്ര മതി. കൂടുതൽ ആയാൽ മോശമാ. എന്നാൽ ഞാൻ പോകട്ടെ പിന്നെ കാണാം.." അവൾ പറഞ്ഞു.
"ഫി.. താങ്ക്സ് . ഫോൺ തന്നതിനും. പിന്നെ ഇപ്പോൾ തന്നതിനും. " അതിന് ശേഷം വീണ്ടും പറഞ്ഞു
"ഏതായാലും ഇങ്ങനെ ഒരു ഫോട്ടോ എടുത്തതല്ലേ എനിക്കും ഈ ഫോട്ടോ അയച്ചു തന്നേക്ക്.
അല്ല ഇനിയും എന്തിനാ ഈ ഫോട്ടോ അല്ലെങ്കിൽ തന്നെ എന്റെ ഒരുപാട് ഫോട്ടോ ഉണ്ടല്ലോ?"
"എന്നാലും നമ്മൾ ഒരുമിച്ചുള്ള ഫോട്ടോ ഇല്ലല്ലോ.."
"അത് എന്റെ കല്യാണത്തിന് വാ അപ്പോൾ എന്റെയും എന്റെ ചെക്കന്റെയും ഒരുമിച്ചു നിന്ന് ഒരു ഫോട്ടോ ഞാൻ എടുത്തു തരാം. ഇപ്പോൾ ഞാൻ പോകട്ടെ.. അവിടെ മൂത്തുമ്മ കാത്ത് നിൽക്കുന്നുണ്ടാകും. ഞാൻ വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞിരുന്നു."
"അപ്പോൾ മൂത്തുമ്മയുടെ അടുത്ത് പോകാൻ വീട്ടിൽ സമ്മതിച്ചോ.."?
"സമ്മതിക്കാതെ പിന്നെ!". മൂത്തുമ്മയുടെ സ്വത്ത് എല്ലാം എന്റെ പേരിൽ ആണ് ഉള്ളത് അത് പോയിപ്പോകും എന്ന പേടി കാണില്ലേ അവർക്ക്. അതു പറഞ്ഞു ഭീഷണി പെടുത്തിയപ്പോൾ സമ്മതിച്ചു."
"എടി ഭയങ്കരി.... നീ ആള് കൊള്ളാലോ"
"എന്റെ ശ്രീയേട്ടാ അങ്ങനെ എന്തെങ്കിലും പറഞ്ഞു പേടിപ്പിച്ചില്ലെങ്കിൽ പിന്നെ എന്നെ മൂത്തുമ്മയെ കാണാൻ പോലും വിടില്ല. അത് കൊണ്ട് ഒരു നമ്പർ ഇറക്കി നോക്കിയതാ അതിൽ അവർ വീണു. അതിനിപ്പോ ഞാൻ എന്ത് ചെയ്യാനാ..?"
അതും പറഞ്ഞു അവൾ പോകാൻ തുടങ്ങിയപ്പോൾ. ഞാൻ പറഞ്ഞു.
"ആ ഫോട്ടോ.. അത് അയച്ചു തരുമോ?"
"ആ ഞാൻ ഒന്ന് ആലോചിച്ചു നോക്കട്ടെ എന്നിട്ട് തീരുമാനിക്കാം.."
"അപ്പോഴും ഒന്ന് ബാക്കി ഉണ്ട് ഫോണിന്റെ കൂടെ തരാം എന്ന് പറഞ്ഞ സമ്മാനം. അത് തരില്ലേ?"
"അതും ഞാൻ ആലോചിക്കട്ടെ എന്നിട്ട് നോക്കാം.. ഇങ്ങനെ ഒരു കൊതിയൻ"
എന്ന് പറഞ്ഞു അവൾ നടന്നു. അപ്പോഴേക്കും എന്റെ ഫോണിൽ പുതിയ മെസ്സേജ് വന്നു. ഞാൻ തുറന്നു നോക്കി. അതിൽ ഞാൻ ചോദിച്ച ഫോട്ടോയും കൂടെ ഫിദയുടെ വേറെ ചില ഫോട്ടോകളും.
💬 Comments
View all comments