Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
എപ്പോഴും സംസാരിക്കും. വിളിക്കാൻ കഴിയുമ്പോൾ എല്ലാം അവൾ വിളിക്കും. വരാൻ കഴിയുമ്പോൾ എല്ലാം വരും. രണ്ടും സാധിച്ചില്ലെങ്കിൽ മെസ്സേജ് അയക്കും. അതിനിടയിൽ അവളുടെ കല്ല്യാണ കാര്യം ശക്തമായി തന്നെ മുൻപോട്ട് പോയി. അവളുടെ എതിർപ്പ് ഉണ്ടെങ്കിലും കല്ല്യാണ കാര്യത്തിൽ ഏതാണ്ട് ധാരണ ആയെന്ന് അമ്മ പറഞ്ഞു അറിഞ്ഞു.
ഇനി എനിക്ക് ഇവളെ കൂടുതൽ കാണാനോ സംസാരിക്കാനോ കഴിയില്ല എന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു. എന്നാൽ അതൊന്നും ഞാൻ ഫിദയെ അറിയിച്ചില്ല.
പലപ്പോഴും കല്ല്യാണ കാര്യം ഞങ്ങൾ സംസാരിക്കും. അങ്ങനെ ഒരുദിവസം. രാത്രിയിൽ ഉറങ്ങാൻ കിടന്ന ശേഷം ഞങ്ങളുടെ പതിവ് സംസാരത്തിൽ.
അവൾ എനിക്ക് അയച്ചു തരുന്ന ഫോട്ടോയെ കുറച്ചു സംസാരിക്കുകയായിരുന്നു.
" ഇതുപോലെ ഒരു മൊഞ്ചത്തിയുടെ ഫോട്ടോകൾ അയച്ചു തന്നിട്ട് നോക്കരുതേ എന്ന് പറയുന്നത് അനീതി ആണ്. പക്ഷെ ഫോട്ടോയിൽ കാണുന്നതിനേക്കാളും നേരിട്ട് കാണാൻ ആണ് മൊഞ്ചു. "
"ആണോ? എന്നാൽ എന്നെ കെട്ടിക്കോ . അതാകുമ്പോൾ എന്റെ മൊഞ്ചു നോക്കിയിരിക്കലോ. എന്താ കെട്ടുന്നോ? "
"കെട്ടിയാൽ കൊള്ളാം എന്നുണ്ട്. പക്ഷെ ഇനി ഈ പ്രായത്തിൽ സുന്നത് കല്യാണം നടത്താൻ വയ്യ. അതുകൊണ്ട് ഞാൻ ഫോട്ടോ നോക്കിയിരുന്നോളാം."
"അയ്യേ... അതിന് എന്നെ കെട്ടാൻ സുന്നത് കല്ല്യാണം ഒന്നും നടത്തേണ്ട.. "
"പിന്നെ . സുന്നത് ചെയ്യാതെ ഫിദയെ എനിക്ക് കെട്ടിച്ചു തരുമോ.. ഞാൻ ഇങ്ങളെ കൂട്ടർ ആകേണ്ടേ?"
"വേണ്ട. എന്നെ കെട്ടാൻ ഒരു സുന്നത്തും ചെയ്യേണ്ട..
ശരിക്കും ശ്രീയേട്ടൻ എന്താ വിവാഹത്തെ കുറച്ചു ചിന്തിക്കാത്തത്?" "
"അത് ഞാൻ എം.ബി.എ. യിൽ മെമ്പർ ആയത് കൊണ്ട്.?"
"എം. ബി എ യിലോ എന്ന് വെച്ചാൽ എന്താ?"
"ആ എം. ബി. എ. എന്ന് വെച്ചാൽ. മെമ്പർ ഓഫ് ബാച്ച്ലേഴ്‌സ് അസോസിയേഷൻ. "
"പോ അവിടുന്ന്!!!.. ഞാൻ കാര്യായിട്ട് ചോദിച്ചതാ."
"എന്നെ പോലെ ഉള്ള ആളുകൾക്ക് എവിടുന്ന് പെണ്ണ് കിട്ടാനാ...?"
"ശ്രീയേട്ടന് എന്താ കുഴപ്പം.? ശ്രീയേട്ടൻ സുന്ദരൻ അല്ലേ .. പിന്നെന്താ?"
" സുന്ദരനോ ?... ഹ ഹ ഹ അതൊക്കെ നമ്മളെ സ്നേഹിക്കുന്നവർക്ക് തോന്നുന്നത.. കേട്ടിട്ടില്ലേ..? കാക്കക്ക് തൻകുഞ്ഞ്
💬 Comments
View all comments