0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 1666

പൊൻ കുഞ്ഞെന്ന്. പക്ഷെ മറ്റുള്ളവർക്കോ കാക്ക എന്നും കറുത്തതാ. "

"ബാക്കി ഉള്ളവരുടെ കാര്യം എന്തിനാ ശ്രീയേട്ടൻ നോക്കുന്നത്. ശ്രീയേട്ടൻ ശ്രീയേട്ടനെ സ്നേഹിക്കുന്നവർ പറയുന്നത് മാത്രം കേട്ടാൽ പോരെ? "

"അതാരാ എന്നെ സ്നേഹിക്കുന്ന അങ്ങനെ ഒരാൾ... "

"കണ്ണ് തുറന്നു നോക്കിയാൽ കാണും. അങ്ങനെ ഒരാൾ ഉണ്ടെങ്കിലോ?"

" . ഒരു കാൽ ഇല്ലാത്ത ആളെ അല്ലേ സ്നേഹിക്കുന്നത്.. അങ്ങനെ ഉള്ളവരെ ആരും സ്നേഹിക്കില്ല. അങ്ങനെ ഉള്ളവർക്ക് പെണ്ണൊന്നും കിട്ടുകയും ഇല്ല. അങ്ങനെയുള്ള നിങ്ങളെ കൂട്ടർക്ക് കിട്ടുമായിരിക്കും അല്ലേ ? "

"എന്റെ ശ്രീയേട്ടാ നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്.... ഒരു കാലില്ലന്നോ? ഒരു കാലിന് ഇത്തിരി സ്വാധീനകുറവ് ഉണ്ടെന്നല്ലാതെ. വേറെ എന്താ..? അതിന് ഇങ്ങനെ ഒരു കാല് ഇല്ലെന്നൊന്നും പറയല്ലേ? ഇനി ഞങ്ങളെ കൂട്ടത്തിൽ ഉള്ള ഒരു പെൺകുട്ടി ശ്രീയേട്ടനെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നുണ്ടെങ്കിലോ ? ശ്രീയേട്ടൻ തിരിച്ചു സ്നേഹിക്കുമോ ? അവളെ സ്വീകരിക്കുമോ?"

"പെണ്ണിന് എന്താ വല്ല കുഴപ്പവും ഉണ്ടോ? എന്നെ പോലെ ഒരാളെ സ്നേഹിക്കാൻ...?"

"ഇനിയും ഇങ്ങനെ ഇത് തന്നെ പറഞ്ഞിരിക്കാൻ ആണ് ഉദ്ദേശിച്ചത് എങ്കിൽ ഞാൻ ഇനി ശ്രീയേട്ടനോട് മിണ്ടില്ല.?

"അങ്ങനെ പറയല്ലേ എന്റെ പൊന്നു ഫിദ.... എന്നോട് ഇങ്ങനെ സംസാരിക്കാൻ എനിക്ക് എന്റെ ഫിദ മാത്രമേ ഉള്ളൂ. ആ നീ കൂടെ മിണ്ടാതിരുന്നാൽ..."

"എന്നാൽ ശരി ഞാൻ പിണങ്ങുന്നില്ല.... ഞാൻ ചോദിച്ചതിന് ഉത്തരം താ.. ശ്രീയേട്ടനെ ആരെങ്കിലും ഞങ്ങളെ കൂട്ടത്തിൽ ഉള്ളവർ സ്നേഹിക്കുന്നുണ്ടെങ്കിൽ സ്വീകരിക്കുമോ..?"

"തീർച്ചയായും എന്നെ ശരിക്കും ഇഷ്ട്ടം ആണെങ്കിൽ.. എന്നെ ശരിക്കും അറിയാമെങ്കിൽ ഞാൻ സ്വീകരിക്കും.. പോരെ ?"

"പെണ്ണിന് സൗന്ദര്യം ഇല്ലെങ്കിൽ പോലും? "

"എന്നെ സ്നേഹിക്കാൻ മനസ്സുള്ള പെണ്ണിന്റെ ആ മനസ്സ് മാത്രം ഞാൻ നോക്കിയാൽ പോരെ.. പോട്ടെ!!! എന്നെ പോലെ ഒരാളെ ഫിദ സ്നേഹിക്കുമോ ?"

"സ്നേഹിക്കും..."

"സ്നേഹിക്കുമായിരിക്കും. പക്ഷെ വിവാഹം കഴിക്കാൻ സമ്മതിക്കുമോ...?"

"ശ്രീയേട്ടന് സംശയം ഉണ്ടോ..? ഇനിയും വളച്ചു കെട്ടി ഞാൻ പറയുന്നില്ല. കുറെ നാളായി ഞാൻ പറയാതെ പറയുന്നു എനിക്ക് ശ്രീയേട്ടനെ ഇഷ്ട്ടമാണെന്ന് എന്നാൽ ശ്രീയേട്ടൻ അത് മനസ്സിലാക്കുന്നേ

💬 Comments

View all comments