Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
ഇല്ല. എനിക്ക് ശ്രീയേട്ടനെ വിവാഹം കഴിക്കാൻ സമ്മതം ആണ്.."
"അത് നല്ല തമാശ..."
"തമാശ അല്ല . കാര്യമായിട്ട് പറഞ്ഞതാ.. എന്താ എന്നെ ശ്രീയേട്ടന് വിശ്വാസം ഇല്ലെ?".
"ഫിദയെ എനിക്ക് വിശ്വാസം ആണ്. പക്ഷെ എനിക്ക് ഫിദയെ കെട്ടിച്ചു തരാൻ ഫിദയുടെ വീട്ടുകാർ സമ്മതിക്കുമോ..?"
"എനിക്ക് ആരുടേയും സമ്മതം ആവശ്യം ഇല്ല.. ശ്രീയേട്ടന് എന്നെ ഇഷ്ട്ടമാണോ ,? അത് മാത്രം പറഞ്ഞാൽ മതി...."
"എനിക്ക് ഇഷ്ട്ടമാണ് ഫിദ. നിന്നെ ഒരുപാട് ഇഷ്ട്ടമാണ്. പലപ്പോഴും ഇത് പറയണം എന്ന് ഞാൻ കരുതിയതാ... പക്ഷെ അറിയാലോ... ഞാൻ അത് പറഞ്ഞു... നിനക്ക് ഇഷ്ട്ടപെടാതെ നീ കൂടെ എന്നോട് പിണങ്ങി പോയാൽ എനിക്ക് അത് സഹിക്കില്ല. അതാ ഞാൻ എന്റെ ഇഷ്ട്ടം തുറന്നു പറയാതിരുന്നത്.."
"എന്നാൽ നമുക്ക് ഒളിച്ചോടാം.."
"ആ ബെസ്റ്റ്. നേരാം വണ്ണം നടക്കാൻ പറ്റുന്നില്ല . അപ്പോഴാ ഓടുന്നത്. ... ഫിദ ഞാൻ പറഞ്ഞില്ലേ എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടം ആണ്. ഒരുപാട് എന്ന് പറഞ്ഞാൽ ഒരുപാട്. അതുകൊണ്ട് എന്റെ കൂടെ കൂടി ഫിദയുടെ ജീവിതം നശിപ്പിക്കേണ്ട.."
"അത് ഞാൻ തീരുമാനിച്ചോളാം... ഞാൻ ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ ആ ഒരാളയെ വിവാഹം കഴിക്കൂ.. അത് എന്റെ ശ്രീയേട്ടൻ ആണ്. വേറെ ആര് എന്ത് പറഞ്ഞാലും എനിക്ക് അത് വിഷയം അല്ല."
"അത്രക്ക് ധൈര്യം ഉണ്ടോ.. ? "
"എന്താ ശ്രീയേട്ടന് കാണണോ എന്റെ ധൈര്യം.. ഞാൻ ഇപ്പോൾ കാണിച്ചു തരാം എന്റെ ധൈര്യം.. "
"എങ്ങനെ കാണിച്ചു തരാൻ ??എന്ത് കാണിച്ചു തരാൻ.. അത്ര ധൈര്യം ഉണ്ടെങ്കിൽ ഇപ്പോൾ ഇവിടെ വാ ഈ രാത്രിയിൽ.. എന്റെ വീട്ടിൽ. എന്റെ മുറിയിൽ..ധൈര്യം ഉണ്ടോ അതിന്.."
"അത്രയേ ഉള്ളു.. എന്റെ ശ്രീയേട്ടന് വേണ്ടി ഞാൻ എന്തും ചെയ്യും.. ഏത് രാത്രിയിലും ഞാൻ വരും. എവിടെ വേണമെങ്കിലും വരും. ശ്രീയേട്ടൻ നോക്കിക്കോ.. "
"മോളെ ഫിദേ ... വേണ്ട... ഞാൻ വെറുതെ പറഞ്ഞതാ... എന്റെ മോള് കിടന്ന് ഉറങ്ങിക്കോ... എനിക്ക് വിശ്വാസം ആണ് എന്റെ ഫിദയെ."
"അത് പോരല്ലോ.. ഇന്ന് ഇപ്പോൾ ഈ രാത്രിയിൽ
💬 Comments
View all comments