Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
നോക്കിയതാ.."
"ആണോ? എന്നാൽ ഞാൻ എന്റെ ശ്രീമോന് ഒരു ഷർട്ട് എടുക്കട്ടെ. കുറേ ആയി എന്റെ ശ്രീമോന് എന്തെങ്കിലും കൊടുത്തിട്ട്... നീ വേണേൽ നിന്റെ ശ്രീയേട്ടനും എടുത്തോ.."
"എനിക്ക് അങ്ങനെ ആർക്കും എടുക്കേണ്ട കാര്യം ഇല്ല. ഷർട്ട് എടുക്കാൻ മുത്തൂന് ശ്രീയേട്ടന്റെ സൈസ് അറിയാമോ ?"
സ്നേഹം കൂടുമ്പോൾ ഇടക്ക് ഫിദ ഇത്തയെ വിളിക്കുന്നതാണ് മുത്തെന്ന്.. മൂത്തുമ്മ മുത്തായി.
"ഇല്ല.. ഞാൻ പറഞ്ഞില്ലേ കുറേ ആയി എന്തെങ്കിലും എടുത്തു കൊടുത്തിട്ടെന്ന്.. അതുകൊണ്ട് സൈസ് ഒന്നും ഓർമ്മയില്ല. നിനക്കറിയാമോ?"
"എനിക്ക് എങ്ങനെ അറിയാൻ ആണ്... ഞാൻ ആണോ മുത്തിന്റെ ശ്രീമോന് ഷർട്ട് എടുക്കുന്നത്..?"
"എന്നാൽ തൂണി എടുത്തു കൊടുക്കാം. എന്താ?"
"എന്റെ മുത്തേ തൂണി എടുത്താൽ... പിന്നെ ശ്രീയേട്ടൻ അത് തൈക്കാൻ കൊടുക്കേണ്ടേ..? ഷർട്ട് എടുക്കുന്നതല്ലേ നല്ലത്.? "
"അതിന് അവന്റെ സൈസ് അറിയേണ്ടേ..?"
"സൈസ് അറിയാൻ ഒരു വഴിയുണ്ട് ?"
"എന്ത് വഴി...? "
"ശ്രീയേട്ടനോട് തന്നെ ചോദിക്കാം.. എന്താ?"
"അത് വേണ്ട. അങ്ങനെ ചോദിച്ചാൽ അവൻ സൈസ് പറയില്ല. അവന് ആരുടെ കൈയിൽ നിന്നും ഒന്നും വാങ്ങുന്നത് ഇഷ്ട്ടം അല്ല. വലിയ അഭിമാനിയാ.. "
.
"ഇത് അഭിമാനം അല്ല ദുരഭിമാനം ആണ്. ഇഷ്ട്ടമുള്ളവർ ആ ഇഷ്ട്ടത്തോടെ എന്തെങ്കിലും കൊടുക്കുമ്പോൾ വേണ്ട എന്ന് പറയുന്നത്. അത് ദുരഭിമാനം തന്നെ ആണ്. മുത്തിന് ശ്രീയേട്ടന്റെ വയസ്സ് അറിയാമോ ?"
"വയസ്സ് അറിഞ്ഞിട്ട് എന്തിനാ?"
"മുത്തിനെ ശ്രീയേട്ടനെ കൊണ്ട് കെട്ടിക്കാൻ. അല്ല പിന്നെ.!!"
"ശ്രീമോനെ കെട്ടാൻ ഉള്ള പ്രായം ഒന്നും എനിക്ക് ആയില്ലെടി. നിനക്കാണെങ്കിൽ കണക്കാ.. നിനക്ക് വേണ്ടി നമുക്ക് ശ്രീമോനെ ആലോചിക്കാം .. "
"അത് കലക്കി. ആലോചനയും കൊണ്ട് അങ്ങോട്ട് ചെന്നാൽ മതി.. എന്റെ ഉപ്പ അപ്പോൾ തന്നെ എന്നെ പിടിച്ചു ശ്രീയേട്ടനെ കൊണ്ട് കെട്ടിക്കും."
"അപ്പോൾ എന്റെ മോൾക്ക് ഇഷ്ട്ടം ആണ് എന്റെ ശ്രീമോനെ.. അല്ലേ.? നിനക്ക് ഇഷ്ട്ടം ആണെങ്കിൽ നീ ശ്രീമോനെ കേറി പ്രേമിച്ചോ . മുത്ത് ഉണ്ട് കൂടെ."
"ശരിക്കും.. ഞാൻ പ്രേമിക്കെട്ടെ..?" ഫിദയുടെ മുഖം തെളിഞ്ഞു പിന്നെ വീണ്ടും പറഞ്ഞു. "പക്ഷെ
💬 Comments
View all comments