0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 1621

ശ്രീയേട്ടൻ എന്നെ പ്രേമിക്കും എന്ന് തോന്നുന്നില്ല."

"അതെന്താ... എന്റെ മോള് സുന്ദരി അല്ലേ.. പിന്നെ എന്താ അവന് മോളെ പ്രേമിച്ചാൽ...? പക്ഷെ പ്രേമിക്കുന്നത് ഒക്കെ കൊള്ളാം.. പ്രേമിച്ചിട്ട് അവനെ പറ്റിച്ചാൽ ഉണ്ടല്ലോ.. നിന്റെ കാല് ഞാൻ തല്ലി ഒടിക്കും. "

"എന്റെ മുത്തേ... ഞാൻ മുത്തിന്റെ ശ്രീമോനെ പ്രേമിക്കാൻ ഒന്നും പോകുന്നില്ല. അല്ലെങ്കിലും ഇത്രനാളും ഞാൻ അതുവഴി പോവുകയും വരികയും ചെയ്തിട്ട് എന്നെ ഒന്ന് തിരിഞ്ഞു നോക്കിയത് പോലും ഇല്ല. "

"പിന്നെ നിനക്ക് എങ്ങനെയാ ശ്രീമോന്റെ നമ്പർ കിട്ടിയത്..?"

"അത്.. അത്.. അത് ഇന്ന് ഞാൻ അങ്ങോട്ട് കേറി ചോദിച്ചു വാങ്ങിയതാ.. ഇങ്ങനെ ഒരു സൗന്ദര്യ വിരോധി".

ഇത്ത ചിരിച്ചു.

എന്നിട്ട് വീണ്ടും ചോദിച്ചു.

"എന്റെ മോൾക്ക് ശരിക്കും ഇഷ്ട്ടമാണോ എന്റെ ശ്രീമോനെ? അതോ വെറുതെ സമയം കളയാൻ ആണോ?"

"എന്റെ മൂത്തുമ്മയ്ക്ക് അങ്ങനെ ആണോ തോന്നുന്നത്.. ഞാൻ അങ്ങനെ ഒരാളാണോ. എന്നെ പറ്റി അങ്ങനെ ആണോ മൂത്തുമ്മ വിചാരിച്ചത്. ? എന്നാൽ എനിക്ക് ഒന്നും വേണ്ട ഞാൻ പോകുകയാ.."

"അങ്ങനെ പിണങ്ങി പോകാതെടി . മുത്തിന്റെ മുത്തല്ലേ നീ.. വെറുതെ എന്റെ ശ്രീമോൻ വേദനിക്കരുത് എന്നുള്ളത് കൊണ്ടാ ഞാൻ അങ്ങനെ ചോദിച്ചത്. "

". എനിക്ക് ശരിക്കും ഇഷ്ട്ടം ആണ് ശ്രീയേട്ടനെ..? അല്ലെങ്കിലും മുത്തിന് എന്റെ വേദന അറിയണ്ടല്ലോ? മുത്തിന് മുത്തിന്റെ ശ്രീമോൻ മതിയല്ലോ.."

"എനിക്ക് ശ്രീമോനും വേണം. ഈ ശ്രീമോളും വേണം. നീ പിണങ്ങാതെ നമുക്ക് വഴിയുണ്ടാക്കാം... ആദ്യം നമുക്ക് ശ്രീമോന് ഒരു ഷർട്ട്‌ എടുക്കാം . എന്നിട്ട് മോളുടെ പ്രേമ സമ്മാനം ആയി കൊടുക്ക്. നമുക്ക് അവനെ വളച്ചു കുപ്പിയിൽ ആക്കാം. അവനെ അല്ല അവന്റെ അച്ഛനെ വേണമെങ്കിലും നമുക്ക് കുപ്പിയിൽ ആകാം. പോരെ?"

" ശ്രീയേട്ടന്റെ അച്ഛനെ മുത്ത് വേണെങ്കിൽ കുപ്പിയിൽ ആക്കിക്കോ. എന്റെ ശ്രീയേട്ടനെ ആക്കണ്ട.. കുപ്പിയിൽ ആക്കാൻ എന്റെ ശ്രീയേട്ടൻ ഭൂതം ഒന്നും അല്ല."

അതിനു ഇത്ത എന്തോ പിറു പിറുത്തു..

അത് ഏതാണ്ട് ഇങ്ങനെ ആണ്.

"അവന്റെ അച്ഛനെയൊക്കെ പണ്ടേ കുപ്പിയിൽ ആക്കിയതാണ് "

എന്നാൽ അത്

💬 Comments

View all comments