ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]
വെട്ടി ഷേവ് ചെയ്തപ്പോൾ അമ്മേടെ മോൻ സുന്ദരൻ ആയല്ലോ?? മോൻ മുടി വെട്ടാൻ പോയതാ..?" എന്നെ കണ്ട ഉടനെ അമ്മ ചോദിച്ചു.
"ഏയ്!! അമ്മയ്ക്ക് അറിയില്ലേ എന്റെ കൂടെ പഠിച്ച രാകേഷിനെ..?"
"അറിയാണ്ടെന്താ..? അങ്ങനെ മറക്കാൻ പറ്റുമോ? അവനെന്താ പറ്റിയത്..?"
" ഒന്നും പറ്റിയില്ല അവൻ ഇന്ന് രാവിലെ ഇവിടെ വന്നിരുന്നു."
"എന്നിട്ട്.."
'"എന്നിട്ടെന്താ.. രാവിലെ ഇവിടുന്ന് ചായ കുടിച്ചു ഞങ്ങൾ ഒരുമിച്ചു പുറത്തേക്ക് പോയി. എന്നെ അവന്റെ വീട്ടിലേക്ക് കൂട്ടുവാൻ വേണ്ടി വന്നതാ..? "
"എന്നിട്ടെന്താ മോൻ അവന്റെ കൂടെ പോകാതിരുന്നത്? പൊയ്ക്കൂടയിടുന്നോ? "
"ഞാൻ നാളെ രാവിലെ വരാം എന്ന് പറഞ്ഞു. പോയിട്ട് കുറച്ചു ദിവസം അവന്റെ കൂടെ താമസിച്ചിട്ടേ ഞാൻ വരൂ."
"ശരി എന്നാ പോയിട്ട് വാ... മോൻ വരുമ്പോഴേക്കും മോന് ഒരു സർപ്രൈസ് അമ്മ റെഡിയാക്കി വെക്കാം.."
"എന്ത് സർപ്രൈസ് ? "
"എന്താണ് പറഞ്ഞാണോ സർപ്രൈസ് തരുന്നത്"? ആദ്യം മോൻ പോയി വാ..'
"പ്ലീസ് പ്ലീസ് പ്ലീസ് പറയമ്മേ..? എന്ത് സർപ്രൈസ് ? "
"അത് ഇപ്പോൾ പറയില്ല.. ആദ്യം നടക്കുമോ എന്ന് നോക്കട്ടെ.. എന്നിട്ട് പറയാം.. ഇപ്പോൾ പോയി കുളിക്ക്.. ദേഹത്ത് മുടിയൊക്കെ ഉണ്ടാകും."
പിന്നെ ഞാൻ ചോദിക്കാൻ നിന്നില്ല.. ഞാൻ വേഗം കുളിക്കാൻ പോകാൻ നോക്കി. അപ്പോൾ അമ്മ വീണ്ടും ചോദിച്ചു.
"അല്ലെ!! അവിടെ നിന്നെ.. ഇത് ഏതാ ഡ്രെസ്സ്..? എന്റെ മോന് ഇങ്ങനെ ഒരു ഡ്രെസ്സ് ഞാൻ കണ്ടിട്ടില്ലല്ലോ.."
ഞാൻ ഒന്ന് ഞെട്ടി. എന്ത് പറയും ഫിദയുടെ മൂത്തുമ്മ എടുത്തു തന്നത് ആണെന്ന് പറയാൻ പറ്റില്ലല്ലോ..? പക്ഷെ ഞാൻ പറഞ്ഞത് ഇങ്ങനെ ആണ്.
"ആ അത് ഞാനും സർപ്രൈസ് ആക്കി വെച്ചതാ.. ഇപ്പോൾ പറയാൻ എനിക്കും മനസ്സില്ല. "
അങ്ങനെ പറഞ്ഞു ഞാൻ പോയി കുളിച്ചു. വേഷം മാറി വന്നു. ഫോൺ എടുത്തു നോക്കി. അതിൽ ഫിദയുടെ മെസ്സേജ് ഉണ്ടായിരുന്നു.
മുടി വെട്ടിയോ ..? വീട്ടിൽ എത്തിയോ.? അമ്മ വന്നോ.? അമ്മയോട് പറഞ്ഞോ എന്നൊക്കെ ആയിരുന്നു മെസ്സേജ്. പിന്നെ കുറച്ചു ഫോട്ടോകൾ
അതിൽ അവൾ പുതിയ ഡ്രെസ്സ് ഉടുത്തു നിൽക്കുന്ന അവളുടെ ഫോട്ടോ ഉണ്ടായിരുന്നു.
"എങ്ങനെ ഉണ്ട്.
കൊള്ളാവോ?" എന്നൊരു മെസ്സേജും.
"സൂപ്പർ. അല്ലെങ്കിലും എന്റെ പെണ്ണിന് എന്തും ചേരും." ഞാൻ മെസ്സേജ് അയച്ചു.
"വേഗം തന്നെ മറുപടി വന്നു. എന്നാൽ മറ്റൊരു ഫോട്ടോ കാണിച്ചു തരട്ടെ.?."
"എന്ത് ഫോട്ടോ..?"
"ഒരു ഫോട്ടോ.. "
അങ്ങനെ പറഞ്ഞു പുതിയ ഒരു മെസ്സേജ് വന്നു അത് നോക്കുമ്പോൾ അമ്മ അവിടെ വന്നു. ചോദിച്ചു.
"ഡാ.. നിനക്ക് ചായ വേണോ? "
"ആ വേണം.. "
"മോൻ ഉച്ചയ്ക്ക് ഇവിടുന്ന് ചോറ് ഉണ്ടില്ലേ.. ? ചോറ് വെച്ച പോലെ അങ്ങനെ തന്നെ ഉണ്ടല്ലോ?"
"ഇല്ല. ഞാൻ വരുന്നത് അമ്മ കണ്ടില്ലേ..ഞങ്ങൾ ചായ കുടിച്ച ഉടനെ ഇവിടെ നിന്നും ഇറങ്ങിയതാ.. പിന്നെ ഇപ്പോഴല്ലേ വന്നത്."
"ഹും.. ശരി.. എന്നാ വാ ചായ കുടിക്കാം.."
ഞാൻ അമ്മയുടെ കൂടെ അകത്തേക്ക് പോയി.
💬 Comments
View all comments