Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 7 [ഏകൻ]
ചോദിച്ചു.
"ഉറപ്പിച്ചോ..? എന്ത് ഉറപ്പിച്ചെന്ന്..?
"നിങ്ങളുടെ കല്യാണം. നീയും രേഷ്മയും തമ്മിൽ ഉള്ള കല്യാണം. "
" അച്ഛനോട് ചോദിച്ചോ..? എന്നോട്.." കൂടുതൽ ഒന്നും അമ്മയോട് ചോദിക്കാൻ എനിക്ക് കഴിഞ്ഞില്ല. അപ്പോഴേക്കും അമ്മ ഉത്തരം തന്നു.
"അച്ഛനോടൊക്കെ ഞാൻ നേരത്തെ ചോദിച്ചതാ. അച്ഛന് സമ്മതം ആണ്. നിന്റെ സമ്മതം ചോദിച്ചിട്ട് ഉറപ്പിച്ചോളാൻ നിന്റെ അച്ഛൻ പറഞ്ഞു. നിന്റെ സമ്മതം ചോദിക്കേണ്ട കാര്യം ഇല്ല എന്ന് ഞാൻ പറഞ്ഞു. നീ എന്റെ മോൻ ആണെങ്കിൽ ഞാൻ പറയുന്ന ഏത് പെണ്ണിനേയും നീ കേട്ടുമെന്ന് ഞാൻ നിന്റെ അച്ഛനോട് പറഞ്ഞു. എന്താ നിനക്ക് സമ്മതം അല്ലേ..?"
" മ് " ഞാൻ അറിയാതെ മൂളി.
"അതാണ് എന്റെ മോൻ. അമ്മേടെ ചക്കരകുട്ടൻ."
ഞാൻ മൂളിയത് കേട്ട് അമ്മ പറഞ്ഞു. തുടർന്നു അമ്മ പറഞ്ഞു.
"ഈ കാര്യം ഞാൻ ആദ്യം ചോദിച്ചത് ഈ പെണ്ണിനോടാ... ഞാൻ ചോദിച്ചപ്പോൾ ഈ പെണ്ണില്ലേ രേഷ്മ അവൾ എന്നെ കെട്ടിപിടിച്ചു ഉമ്മ വെച്ചെട. ഇവൾക്ക് നിന്നെ ഒരുപാട് ഇഷ്ട്ടം ആണെന്ന പറഞ്ഞത്. നമുക്ക് അടുത്ത മാസം തന്നെ ഇത് അങ്ങ് നടത്താം. ഇവിടെ എല്ലാവർക്കും സമ്മതം ആണ്. നിനക്കും സമ്മതം ആണെന്ന് ഞാൻ പറഞ്ഞോളാം. ആ ഞാൻ മോൾക്ക് തന്നെ കൊടുക്കാം.."
അതും പറഞ്ഞു അമ്മ ഫോൺ രേഷ്മയ്ക്ക് കൊടുത്തു.
"ആ ജിത്തു ഏട്ടാ. ഗീതാമ്മ ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോൾ ഞാൻ ഗീതാമ്മ അറിയാതെ ഗീതാമ്മയുടെ ഫോൺ എടുത്തു ജിത്തു ഏട്ടനെ വിളിച്ചതാ.. ജിത്തു ഏട്ടന് എന്നെ ഇഷ്ട്ടം ആണോ എന്നറിയാൻ.. ജിത്തു ഏട്ടന് എന്നെ ഇഷ്ട്ടം ആണോ"
" ആ " ഞാൻ അറിയാതെ തന്നെ പറഞ്ഞു.
അത് കേട്ട് രേഷ്മ്മ ചിരിച്ചു. എന്നിട്ട് പറഞ്ഞു.
"താങ്ക്സ് ജിത്തു ഏട്ടാ... ഐ ലവ് യൂ ജിത്തു ഏട്ടാ.. ഉമ്മ. ഗീതാമ്മ ഇന്നലെ തന്നെ ഈ കാര്യം ചോദിച്ചിരുന്നെങ്കിൽ ജിത്തു ഏട്ടന്റെ കൂടെ ഞാനും വന്നേനെ. നമുക്ക് ഒരുമിച്ചു പോകാമായിരുന്നു. ആരും അറിയാതെ നമുക്ക് പ്രേമിച്ചു നടക്കാമായിരുന്നു. നമുക്ക് ഹണിമൂൺ ആഘോഷിച്ചിട്ട് വരാമായിരുന്നു."
അങ്ങനെ ചിരിച്ചു
💬 Comments
View all comments