0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 7 [ഏകൻ]

Author : VaSco Read All Parts 673

കൊണ്ട് പറഞ്ഞു രേഷ്മ ഫോൺ വെച്ചു.

അന്ന് പകൽ നടന്നത് ഞാൻ ഫിദയോട് പറയുകയായിരുന്നു. അത് കേട്ട് ഫിദ പൊട്ടി കരഞ്ഞു. എന്നിട്ട് ചോദിച്ചു.

"ശ്രീയേട്ടൻ എന്തിനാ ഇഷ്ട്ടം ആണെന്ന് പറയാൻ പോയത്. ഇഷ്ട്ടം അല്ലെന്ന് പറഞ്ഞു കൂടായിരുന്നോ..?"

"അത് ഞാൻ അപ്പോഴത്തെ ആ ഒരു അവസ്ഥയിൽ അങ്ങനെ പറഞ്ഞു പോയതാ. എനിക്ക് ആ സമയം വേറെ ഒന്നും പറയാൻ കഴിഞ്ഞില്ല. "

അപ്പോഴാണ് എന്റെ ഫോണിൽ ഏതോ ഒരു നമ്പറിൽ നിന്നും ഒരു കാൾ വന്നത്. ആദ്യം ഞാൻ അത് എടുത്തില്ല. കുറച്ചു കഴിഞ്ഞു വീണ്ടും വിളിച്ചപ്പോൾ ഞാൻ ആ ഫോൺ എടുത്തു.

"'ഹലോ ജിത്തു ഏട്ടാ ഇത് ഞാൻ ആണ് 'രേഷ്മ'. ഇത് എന്റെ നമ്പർ ആണ്. ജിത്തു ഏട്ടൻ ഉറക്കം ആയിരുന്നോ..?"

"ആ അതേ ഞാൻ ഉറങ്ങിപോയി. " ഞാൻ പറഞ്ഞു.

"ഇത്രയും നേരത്തെയോ..? ഞാൻ കരുതി ജിത്തു ഏട്ടൻ എന്നെ വിളിക്കുമെന്ന്.. എന്നെ കെട്ടിയാലേ ഇത്രയും നേരത്തെ ഉറങ്ങാൻ ഒന്നും ഞാൻ സമ്മതിക്കില്ല. എനിക്ക് ഒരുപാട് സംസാരിക്കണം.. പിന്നെ പിന്നെ.. ജിത്തു ഏട്ടനെ കെട്ടിപിടിച്ചു ഉമ്മ വെക്കണം. "

അത് കേട്ട് ഫിദയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു.

ഞാൻ പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു. അതിന് ശേഷം ഫിദയെ കെട്ടിപ്പിടിക്കാൻ നോക്കിയപ്പോൾ അവൾ അകന്ന് മാറി. എന്നിട്ട് പറഞ്ഞു.

"എന്നെ തോടേണ്ട. പോ പോയി ആ രേഷ്മയെ തൊട്ടോ.. തൊടുക മാത്രം അല്ല കെട്ടിപിടിച്ചോ. അവൾക്ക് എന്റെ ശ്രീയേട്ടനെ കെട്ടിപിടിച്ചു ഉമ്മ വെക്കണം പോലും.. അതിന് അവൾ ഇങ്ങ് വരട്ടെ. അവളുടെ മുഖം ഞാൻ അടിച്ചു പൊളിക്കും . ഈ ശ്രീയേട്ടൻ എന്റെയാ എന്റെ മാത്രം."

ഫിദ കരഞ്ഞുകൊണ്ട് പറഞ്ഞു. പിന്നെ എന്റെ അടുത്ത് വന്ന് എന്നെ കെട്ടിപിടിച്ചു എന്റെ മുഖത്തു മുഴുവൻ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.

"ഇല്ല. ഞാൻ ആർക്കും കൊടുക്കില്ല എന്റെ ശ്രീയേട്ടനെ.. പറ ശ്രീയേട്ടൻ എന്നെ വിട്ട് പോകുമോ..? അങ്ങനെ പോയാൽ പിന്നെ ഈ ഫിദ ജീവനോടെ കാണില്ല."

"ഇല്ലെടി പൊന്നേ..

💬 Comments

View all comments