Chapter Title : ഫ്ലാഷ്ബാക്ക് 1 [Mr V Lover]
" ഞാൻ ഒന്ന് ആലോചിച്ചു എന്നിട്ട് പറഞ്ഞു "എന്ത് ചെയ്യാനാ ചേട്ടാ ജീവിക്കണ്ടേ ഒരു നല്ല ജോലി കിട്ടിയാൽ നന്നായിരുന്നു. കുടുംബം രക്ഷപെട്ടേനെ ". അയാൾ എന്നോട് ചോദിച്ചു " നീ ഇവിടെ ജോലിക്ക് നിക്കുന്നോ...
മാസം 1000 രൂപ തരാം.. ഇവിടെ ഒരു ഓഫീസ് ബോയ് അത്യാവശ്യം ആണ്. ഞങ്ങൾ പാർട്ടി പ്രവർത്തകർ എപ്പോഴും വെളിയിൽ ആയിരിക്കും. ഓഫീസിൽ ഒരു അടുക്കും ചിട്ടയും ഇല്ല. നമ്മുടെ നേതാവ് കഴിഞ്ഞ തവണ വന്നപ്പോൾ പുള്ളിക്കാരന് ഓഫീസിന്റെ കിടപ്പ് കണ്ടിട്ട് ഞങ്ങളെ എല്ലാരേയും തന്തക്ക് വിളിച്ചിട്ട പോയെ...
അതുകൊണ്ട് അടുത്ത തവണ അദ്ദേഹം വരുമ്പോ ഓഫീസ് കാണാൻ കുറച്ചെങ്കിലും മെനയായിരിക്കണം. എന്താ ചെയ്യാൻ പറ്റുവോ...? " നാടുമുഴുവൻ തെണ്ടി നടന്നു പണയെടുത്താലും മാക്സിമം ഒരു 350 രൂപയെ കിട്ടു. ഇതിപ്പോ വലിയ പണിയൊന്നും ഇല്ലാതാനും പൈസ കൂടുതൽ കിട്ടുകയും ചെയ്യും. " എനിക്ക് സമ്മതമാണ്. സാറിനോട് എങ്ങനെ നന്ദി പറയും എന്ന് എനിക്കറിയില്ല".
അയാൾ :- ഓ നന്ദിയൊന്നും വേണ്ടടാവ്വേ... പിന്നെ എന്നെ സാറേ എന്നൊന്നും വിളിക്കണ്ട... എന്റെ പേര് അലി... നീ എന്നെ അലീക്ക എന്ന് വിളിച്ചാൽ മതി
ബാലു :- എന്നാ ഇക്ക ഞാൻ ജോയിൻ ചെയ്യണ്ടേ...?
അലി :- നാളെത്തന്നെ പോരെ.
ബാലു :- ശരി ഇക്ക..
ബാലു വീട്ടിൽ ചെന്ന് അച്ഛനോട് കാര്യം പറഞ്ഞു. അച്ഛന് വലിയ താല്പര്യം ഇല്ലായിരുന്നു. എങ്കിലും 1000 രൂപ മാസം കിട്ടുമെങ്കിൽ നല്ലതാണല്ലോ എന്ന് വിചാരിച്ച് സമ്മതം മൂളി. അഞ്ചുവിനും സന്തോഷമായി. കാരണം പഴതുപോലെ അധികം ആരും ഇപ്പൊ വരാറില്ല. രണ്ട് ദിവസം കൂടുമ്പോൾ ആരെങ്കിലും വന്നാൽ വന്നു അത്ര തന്നെ.
അങ്ങിനെ പിറ്റേ ദിവസം ബാലു ജോയിൻ ചെയ്തു. തനിക്ക് കിട്ടിയ അവസരം അവൻ പാഴാക്കിയില്ല. അവൻ നന്നായി അധ്വാനിച്ചു. അതിന്റെ മാറ്റം ഓഫീസിൽ കണ്ടുതുടങ്ങി. ഒരു ദിവസം പാർട്ടി പ്രവർത്തകർ തിരിച്ച് ഓഫീസിൽ വന്നപ്പോൾ കാണുന്നത് വളരെ ഭംഗിയായി അടുക്കി വെച്ചിരിക്കുന്ന ബുക്ക് ഷെൽഫും എല്ലാം വളരെ വൃത്തിയാക്കി വെച്ചിരിക്കുന്ന കസേരയും ബെഞ്ചും. എല്ലാവരും കണ്ട് അന്തം വിട്ട് നിന്നുപോയി. അലീക്ക ഓടിവന്ന് അവനെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു " കൊള്ളാമെടാ മോനെ... നന്നായിട്ടുണ്ട്. ഇത്രയും ഭംഗി നമ്മുടെ ഓഫീസിന് ഉണ്ടെന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്"
ബാലു :- ഇക്ക തന്നതല്ലേ ഈ ജോലി. അത് അതിന്റ മാക്സിമം ഞാൻ
💬 Comments
View all comments