Chapter Title : ഫ്ലാഷ്ബാക്ക് 1 [Mr V Lover]
ദൂരെ നിന്നും സൈറൻ വെച്ച ഒരു വണ്ടി വരുന്നത് കണ്ടു. അലീക്ക പറഞ്ഞു "നേതാവ് വരുന്നുണ്ട്" പാർട്ടി ഓഫീസിന്റെ കാർപോർചിലേക്ക് വണ്ടി കേറ്റി നിർത്തി.
അലീക്ക ഓടിച്ചെന്നു പുറകിലത്തെ ഡോർ തുറന്ന് കൊടുത്തു. അതിൽ നിന്നും കൈയ്യിൽ ഒരു വടിയും കുത്തി ഒരാൾ പുറത്തേക്ക് ഇറങ്ങി വന്നു. അയാളെ കണ്ട് ബാലു അന്തം വിട്ട് നിന്നു. 52 വയസ് എന്ന് പറഞ്ഞപ്പോൾ ബാലു കരുതി മുടിയൊക്കെ നരച്ചു ഒരു കിളവൻ ആകും എന്ന്. പക്ഷെ പുള്ളിക്കാരന്റെ ഒരു മുടി പോലും കറുത്തതിട്ടില്ല.
നല്ല ആരോഗ്യം ഉള്ള ശരീരം. നടത്തതിൽ മാത്രം ചെറിയ ഒരു ചട്ട് ഉള്ള പോലെ. അലീക്ക നേതാവിന്റെ ചെവിയിൽ എന്തോ പറഞ്ഞു. മുഖത്തെ സന്തോഷം ബാലു കണ്ടു. നേതാവ് നേരെ വന്നു ബാലുവിനെ കെട്ടിപ്പിടിച്ചു. അപ്പോൾ തന്നെ ബാലുവിന് പിടികിട്ടി നല്ല കായികബലം ഉള്ള ശരീരമാണ് നേതാവിന്റെ എന്ന്.
നേതാവ് :- ബാലു അല്ലെ... നിന്നെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. അകത്തേക്ക് വാ.
ബാലുവിന്റെ തോളത്തുകൂടി കൈയിട്ട് അകത്തേക്ക് നടന്നു. ബാലുവിന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല. താൻ ഇതുവരെ കണ്ടിട്ടില്ലാത്ത ആൾ അതും ഒരു നേതാവ് തന്നെ തോളിൽ കൈയിട്ട് സ്വീകരിക്കുന്നു. കുറച്ച് നേരം സംസാരിച്ചശേഷം എല്ലാവരും പിരിഞ്ഞുപോയി. നേതാവും അലീക്കയും ബാലുവും മാത്രമായി ഓഫീസിൽ.
അലി :- വേദന എങ്ങനെ ഉണ്ട്... കുറവുണ്ടോ...
നേതാവ് :- ഓ എന്നാ പറയാനാടവ്വേ ഒരു കുറവും ഇല്ല...
അലി :- എന്നാൽ ഇത്തവണ തിരിച്ച് പോകുമ്പോ നേതാവിന് മുട്ട് വേദന ഉണ്ടാവില്ല. ഇത് ഞാൻ ഉറപ്പ് തരുന്നു.
നേതാവ് :- ഓ പിന്നെ കൊറേ പുളുത്തി... കേട്ടോ ബാലു കഴിഞ്ഞ തവണ ഈ അലി പറയുന്നതും കേട്ട് ഒരു മരുന്ന് കഴിച്ചതാ... കൊറേ കൈപ്പ് തിന്നു എന്നല്ലാതെ ഒരു ഗുണവും കിട്ടില്ല..
അലി :- ഇത്തവണ അതുണ്ടാവില്ല. നമ്മുടെ ബാലുവിന്റെ പെങ്ങൾ വൈദ്യശാല നടത്തുണ്ട്. നല്ല കൈപ്പുണ്യം ഉള്ള കുട്ടിയാ.. അച്ഛന്റെ എല്ലാ കഴിവും അവൾക്കും ഉണ്ട്... പുള്ളിക്കാരൻ നാട്ടിൽ പോയിരിക്കുവാ... അമ്മ മരിച്ചു. ചടങ്ങ് ഒക്കെ കഴിഞ്ഞ് 3 ദിവസം കഴിയുമ്പോ വരും...
നേതാവ് :- അയ്യോ അത് പറ്റില്ല നാളെ രാത്രി തിരിക്കണം. ഞാൻ വേറെ ഒരു വൈദ്യനോട് ചോദിച്ചടൊ. നന്നായി തിരുമ്മണം എന്നാ പറയുന്നേ..
ബാലു :- അവളും ഇത് തന്നെയാ പറഞ്ഞെ. കുറച്ച് വേദന ഉണ്ടാകും.
💬 Comments
View all comments