Chapter Title : ഫ്ലാഷ്ബാക്ക് 1 [Mr V Lover]
വരും. വീടിന്റെ താക്കോൽ ഞാൻ അലീക്കയെ ഏൽപ്പിച്ചിട്ടുണ്ട്. തല്ക്കാലം ബാലു നീ വീട്ടിൽ തന്നെ വേണം. അഞ്ചു ഒറ്റക്കല്ലേ. വേറെ എന്തെങ്കിലും സഹായം വേണെങ്കിൽ അലീക്കയെ വിളിച്ചാൽ മതി. എന്ന് സ്വന്തം അച്ഛൻ"
ബാലു തിരിച്ചു ഓഫീസിൽ വന്നപ്പോൾ അലീക്ക ഈ കത്ത് കൊടുത്തു. കത്ത് വായിച്ചശേഷം ബാലു ഇക്കയോട് ചോദിച്ചു
ബാലു :- എന്നോട് അച്ഛൻ ഒന്നും പറഞ്ഞില്ല. സാദാരണ അച്ഛൻ ദൂരെ യാത്ര പോകാറില്ല. പോയാൽ തന്നെ ഞങ്ങളും കൂടെ പോകാറുണ്ട്.
അലി :- നീ ബേജാറാകേണ്ട മോനെ. നീ കുറച്ച് ദിവസം വീട്ടിൽ പോയിനിക്ക്. ഇവിടത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം... പിന്നെ വേറൊരു കാര്യം പറയാൻ മറന്നു. നമ്മുടെ നേതാവ് വരുന്നുണ്ട്.
ബാലു :- നേരോ... ഞാൻ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല.
അലി :- ഒരു ചികിത്സയുമായി ബന്ധപ്പെട്ട് വരുന്നതാ... പുള്ളിക്കാരന് ഈ ഇംഗ്ലീഷ് മരുന്ന് പിടിക്കില്ലന്നെ... ആയുർവേദമാണ് പുള്ളിക്ക് ഇഷ്ടം... പിന്നെ നിന്നെ നേരിട്ട് കാണണം എന്ന് പറഞ്ഞിട്ടുണ്ട്..
ബാലു :- എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇക്ക
അലി :- ഒന്ന് പോടാ... നേരിട്ട് കണ്ട് അഭിനന്ദിക്കാൻ... എന്റെ ജീവൻ രക്ഷിച്ച നിനക്ക് നീ വിചാരിക്കാത്ത സമ്മാനം ആയിരിക്കും കിട്ടുന്നത്. എന്തായാലും നീ രക്ഷപെട്ടു. അങ്ങനെ പെട്ടന്ന് ഒന്നും നേതാവിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ പറ്റില്ല.
ബാലുവിന്റെ ഉള്ളിൽ ചിന്തകൾ കൂടിക്കൂടിവന്നു.
അലി :- നീ വീട്ടിലോട്ട് ചെല്ല്. ഞാൻ ഈ ആയുർവേദ ചികിത്സ അറിയാവുന്ന ആരെങ്കിലും ഉണ്ടോ എന്ന് നോക്കട്ടെ. നാളെ നേതാവ് വരും ആളെ സെറ്റ് ആക്കിലെങ്കിൽ ഞാൻ തെറി
💬 Comments
View all comments