Chapter Title : ഫ്ലാഷ്ബാക്ക് 1 [Mr V Lover]
കേൾക്കേണ്ടിവരും.
ബാലു :- ഇക്ക എന്റെ അച്ഛനും പെങ്ങൾക്കും അറിയാം.. പക്ഷെ അച്ഛൻ നാട്ടിൽ പോയല്ലോ...
അലി :- നീ നിന്റെ പെങ്ങളോട് ചോദിച്ച് നോക്ക് ഇല്ലെങ്കിൽ കുഴപ്പം ഇല്ല. വർഷങ്ങളായിട്ട് ഉള്ള മുട്ട് വേദനയ. അതൊന്ന് മാറിയാൽ മതി പുള്ളിക്ക്. അത് മാത്രമല്ല നിനക്ക് ചിലപ്പോ അടുത്ത ഇലക്ഷന് ഒരു സീറ്റ് നിനക്ക് കിട്ടും.
അതുംകൂടി കേട്ടപ്പോൾ ബാലു ഞെട്ടി.
ബാലു :- ഞാൻ അവളോട് ഒന്ന് ചോദിക്കട്ടെ. സമ്മതിച്ചാൽ ഞാൻ വിളിച്ചു പറയാം
പോകുന്ന വഴി ബാലു അധികാരം കിട്ടിയാൽ ഉള്ള സ്വപ്നം കാണുകയായിരുന്നു. വീട്ടിൽ ചെന്നപ്പോൾ അഞ്ചു ഓടിവന്നു.
അച്ചു :- ചേട്ടാ അച്ഛൻ ഇതുവരെ വന്നില്ല
ബാലു ആ കത്ത് അവൾക് കൊടുത്തു. കത്ത് വായിച്ച ശേഷം അവൾ പറഞ്ഞു.
അഞ്ചു :- എന്നോട് ഒന്നും അച്ഛൻ പറഞ്ഞില്ല.
ബാലു :- എന്നോടും പറഞ്ഞില്ല. അലീക്കാടെ കൈയ്യിൽ കത്തും വീടിന്റ തക്കോലും കൊടിത്തിട്ടാണ് അച്ഛൻ പോയത്. എടി ഒരു കാര്യം നാളെ എന്റെ പാർട്ടി നേതാവ് വരുന്നുണ്ട്. എനിക്ക് അടുത്ത ഇലക്ഷന് സീറ്റ് തരുമെന്നൊക്കെ പറയുന്നു.
അഞ്ചു :- ശെരിക്കും. ചേട്ടൻ ഒരു mla ആയിട്ട് വേണം എനിക്ക് ഒന്ന് വിലസാൻ.
ബാലു :- ഓ ഉത്തരവ് തമ്പുരാട്ടി. പിന്നെ ഒരു കാര്യം കൂടിയുണ്ട് പുള്ളിക്ക് കാലിന്റെ മുട്ടിന് നല്ല വേദനയുണ്ട്. നമ്മുടെ കൈയ്യിൽ എന്തെങ്കിലും മരുന്ന് ഉണ്ടോ..
അഞ്ചു :- പിന്നെ.. പൂർണ്ണമായും മാറും... പക്ഷെ കുറച്ച് തിരുമ്മണം.
ബാലു :- നിന്നെക്കൊണ്ട് പറ്റുവോ... എനിക്ക് ഇതിനെപ്പറ്റി വലിയ പിടിയില്ല...
💬 Comments
View all comments