Chapter Title : ഫ്രണ്ട്ഷിപ് 2 [അത്തി]
ആണ്…., കുറച്ചു ദൂരം കൂടി പോയതും ആൻ മേരിയെ കണ്ടു, അവൾ ബസ് കാത്തു നിൽക്കെയാണ്, ഞാൻ വണ്ടി അവളുടെ അടുത്ത് നിർത്തി.
എടൊ ഇതാണ് എബി കെട്ടാൻ പോകുന്ന കുട്ടി…
ഏത്…. അവൾ എന്നോട് മിണ്ടിയത് എനിക്ക് വലിയ സന്തോഷം ആയി…
ഞാൻ കാണിച്ചു തരാം
ആൻ മേരി…. ആൻ മേരി…
അവൾ നമ്മളെ കണ്ടു…ഇങ്ങോട്ട് വന്നിട്ട് അനൂപേട്ടനൊ….
താൻ കേറൂ ഞാൻ വീട്ടിൽ ആക്കി തരാം..
വേണ്ട അനൂപേട്ടാ…
കൂടുതൽ പോസിടാതെ കേറടോ….
അവൾ പിറകിലെ വാതിൽ തുറന്നു കയറി,
ഇതാണോ ട്രീസ ചേച്ചി…
ഉം…
ട്രീസ അവളെ നോക്കി ചിരിച്ചു….അവളും….
താൻ ചിരിക്ക ഒന്നും വേണ്ട…കൊടും ഭീകരയാ….തന്നെ അവിടെ ഇട്ട് മൂക്ക് കൊണ്ട് ‘ ക്ഷ ‘ വരപ്പിക്കും.
ട്രീസ പകച്ചു എന്നെ നോക്കി..,ഞാൻ കണ്ണ് ചിമ്മി കാണിച്ചു
പൊ…അനൂപേട്ടാ കണ്ട അറിഞ്ഞൂടെ പാവം ചേച്ചി ആണെന്ന്….
നീ സോപ്പിടെ ഒന്നും വേണ്ട. അതൊന്നും ഇവിടെ ഏൽക്കില്ല അല്ലെ ട്രീസെ….
അവൾ വാ പൊളിച്ചു ഇരുന്നതെ ഉള്ളൂ…. ആൻ മേരിയ്ക്കും ചെറിയ ഭയമൊക്കെ ഉണ്ട്.
ഞാൻ ഒന്ന് കൂടി കൂട്ടം എന്ന് വിചാരിച്ചു, ഞാൻ കടയിൽ നിന്നപ്പോൾ ജോൺ സാർ വഴക്ക് പറഞ്ഞതും.., ചീത്ത പറഞ്ഞതും എല്ലാം ട്രീസയോട് പറഞ്ഞിട്ടുണ്ട്, അവൾ എല്ലാത്തിനും പ്രതികാരം ചോദിക്കും.
ആൻ മേരി ഒന്നും മിണ്ടുന്നില്ല, ചെറിയ ഭയമൊക്കെ മുഖത്തുണ്ട്.ട്രീസ ഇവിടെ എന്താ നടക്കുന്നത് എന്നറിയാതെ വാ പൊളിച്ചു ഇരുന്നു.
അയ്യേ…. ആൻ മേരി പേടിച്ചേ…. ട്രീസ ഒരു പാവമാടി നിന്നെ ഒന്നും ചെയ്യില്ല.. നീ ശ്വാസം
💬 Comments
View all comments