Chapter Title : ഫ്രണ്ട്ഷിപ് 2 [അത്തി]
വച്ചും ഇരുന്നു.
അതെ…ഇന്ന് ആ കടയിൽ വച്ചു എന്റെ പിറകിൽ കേറി നടന്നത് എന്തിനാ…എനിക്ക് ഒരുമാതിരി ആയി.
കുറെ തെണ്ടികൾ നിന്നെ വായി നോക്കി കൊണ്ട് നിൽപ്പുണ്ടായിരുന്നു.
അപ്പൊ എന്നെ അങ്ങനത്തെ പെണ്ണ് ആയിട്ട് ആണല്ലേ കാണുന്നത്.
ഇതും പറഞ്ഞു ട്രീസ കരയാൻ തുടങ്ങി
നീ എന്തൊക്കെയാ പറയുന്നത്, അവന്മാരെയാണ് ഞാൻ പറഞ്ഞത് നിന്നെയല്ല .താൻ ഈ പൊയ്കാൽ വച്ചു നടക്കുമ്പോൾ ബാക്ക് കുറച്ചു തള്ളും. അതാ ഞാൻ പുറകിൽ കേറി നിന്നത്.
അയ്യേ…വൃത്തി കെട്ടത്.. എന്തൊക്കെയാ നോക്കുന്നെ….
എന്നെയാണോ…പറഞ്ഞത്….
അതെ…നാണം കെട്ടവൻ…
എനിക്ക് നാണവും മാനവും ഉള്ളത് കൊണ്ടാണ് എന്റെ ഭാര്യയുടെ വേണ്ടാതിടത്ത് ഓരോ പട്ടികൾ നോക്കുന്നത് തടഞ്ഞത്.
അവൾ പിന്നെ ഒന്നും മിണ്ടിയില്ല,കുറച്ചു നേരം എന്നെ നോക്കിയിരുന്നിട്ട് സാരി മടക്കി വച്ചു കേറി കിടന്നു .ഞാനും സോഫയിൽ പോയി കിടന്നു.
പിറ്റേ ദിവസം ജോലി സ്ഥലത്ത് ഒരുത്തൻ വന്നു പ്രശ്നം ഉണ്ടാക്കി, അവനു സബ്സിടി കിട്ടിയില്ല, അത് ട്രീസ വേറെ ആർക്കോ കൊടുത്ത് എന്ന്…..
അവൻ വന്നു ഉടക്കിയപ്പോൾ ട്രീസയും വിട്ടില്ല.വഴക്ക് കൂടാൻ ട്രീസയ്ക് ഉള്ള കഴിവ് എനിക്ക് അറിയാല്ലോ….ഞാനും അശ്വതിയും പ്രശ്നം പറഞ്ഞു ഒതുക്കാൻ ശ്രമിച്ചു . പക്ഷെ രണ്ടു പേരും കത്തി കയറുകയാണ് അവസാനം ഒന്നും രണ്ടും പറഞ്ഞു അങ്ങേര് ട്രീസയെ പിടിച്ചു തള്ളി.അവൾ പോയി വീണു, എനിക്കെന്റെ കലി കേറി വന്നു, ഞാൻ അവന്റെ ചെക്കിട്ടത് ഒന്ന് പൊട്ടിച്ചു.
ആഹ്…. നീ എന്നെ തല്ലി അല്ലെ…ഈ നാസർ ആരെന്നു നിന്നെ കാണിച്ചു താരാടാ….
പോടാ…ഇവിടെ കിടന്നു ചിലച്ചാൽ ബാക്കി കൂടി
💬 Comments
View all comments