Chapter Title : ഫ്രണ്ട്ഷിപ് [അത്തി]
വേറെ മതക്കരെയും ഒകെ നോക്കുന്നുണ്ട്. അവളും ആകെ മാറിപോയെടാ ഇപ്പൊ തൊട്ടേനും പിടിച്ചെനും ഒക്കെ ദേഷ്യമാണ്.ജോലി സ്ഥലതും ഇങ്ങനെ തന്നെ. വീട്ടിൽ വന്നാൽ അപ്പൊ മുറിക്ക് അകത്തു കേറും . ഭക്ഷണം കഴിച്ചാലായി ഇല്ലെങ്കിലായി.
ഞാൻ തന്നെ അവളെ കൊണ്ടാക്കാനും വിളിക്കാനും പോകുമ്പോൾ ആണ് കാണുന്നത്. അപ്പോഴും എന്നോടൊന്നും മിണ്ടതില്ല. ഇപ്പൊ അവൾക്കു വയസു 28 ആയി.. ഇനി എപ്പോഴാണോ…
കല്യാണം വേണ്ട ഒരുങ്ങി കെട്ടി നിക്കാൻ വയ്യ എന്നൊക്കെയാ അവൾ പറയുന്നത്.
അവൻ ഇതും പറഞ്ഞു കരയാൻ തുടങ്ങി.
എടാ അതൊക്കെ അതിന്റെ സമയത്തിന് നടക്കും. നീ ഈ പെണ്ണുങ്ങളെ കണക്കു കരയാതിരി.
പിന്നെ യാത്ര പറഞ്ഞിറങ്ങി. ഞാൻ അനൂപ്, കൃഷി വകുപ്പിൽ ക്ലർക്ക് ആണ്. എബി എസ് ബി ഐ യിലാണ്. ഞാൻ അവൻ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ ആലോചിച്ചു.
ട്രീസ നല്ല കുട്ടിയാണ്. സൗന്ദര്യമുണ്ട് വിദ്യാഭ്യാസം ഉണ്ട് ജോലി ഉണ്ട്. അവളും കൃഷി വകുപ്പിൽ തന്നെയാണ്.അവൾ കൃഷി ഓഫീസർ ആണ്, അവൾക്കു അടുത്ത് തന്നെയാണ്, എനിക്ക് കുറച്ചു ദൂരം ഉണ്ട്. ദൂരം ഉണ്ടെങ്കിലും നല്ല സുഖമാണ് അധികം പണിയില്ല, ടെൻഷൻ ഇല്ല.
ട്രീസയ്ക്ക് ജോലിയൊക്കെ ആയതിനു ശേഷം ആണ് കാല് പോയത്. ഒരു ആക്‌സിഡന്റ് ആയിരുന്നു. ജീവൻ പോകാത്തത് ഭാഗ്യം. അവളുടെ കല്യാണം ഉറപ്പിച്ചതായിരുന്നു. കാല് പോയതോടെ ചെറുക്കൻ കൂട്ടർ പിന്മാറി. അന്ന് അവളുടെ അച്ഛൻ പറഞ്ഞതാണ് ഇവനേക്കാൾ നല്ല പയ്യനെ കൊണ്ട് എന്റെ മോളെ ഈ വർഷം തന്നെ കെട്ടിക്കും. അത് കഴിഞ്ഞു ഇപ്പൊ കൊല്ലം ഏഴായി.
ഇപ്പൊ നിങ്ങൾ ചോദിയ്ക്കും
💬 Comments
View all comments