Chapter Title : ഫ്രണ്ട്ഷിപ് [അത്തി]
നിനക്ക് കെട്ടികൂടെ… എന്ന്…
എനിക്ക് നൂറു വട്ടം സമ്മതമാണ്. ഒരു കാലിലെന്നെ ഉള്ളൂ , അവൾ ശരിക്കും ഒരു മാലാഖയാണ്. ഇപ്പൊ ഞാൻ കണ്ടിട്ട് കുറച്ചായി. അവൾ മുറിയിൽ നിന്നു പുറത്തിറങ്ങിയിട്ട് വേണ്ടേ കാണാൻ. ജോലിക്ക് പോകാനായി മാത്രം അല്ലെ വെളിയിൽ ഇറങ്ങൂ. അപ്പൊ കാണാനും പറ്റില്ല, എനിക്കും പോണ്ടേ… ജോലിക്കു …
എനിക്ക് സമ്മതമാണ് എങ്കിലും അവളെ കല്യാണം കഴിക്കാൻ വീട്ടുകാർ സമ്മതിക്കത്തില്ല. കാലിലാത്തോണ്ട് അല്ല , വേറെ മതം പോയിട്ട് വേറെ ജാതിയിലെ പെണ്ണിനെ പോലും കെട്ടാൻ സമ്മതിക്കത്തില്ല. അഞ്ചാറു മാസം മുമ്പ് അടുത്ത വീട്ടിലെ പെണ്ണ് ജാതി മാറി കെട്ടിയതിനു തന്നെ വീട്ടിൽ കിടന്നു വഴക്കായിരുന്നു.
അമ്മ - പെണ്ണിനെ നേരെ വളത്താത്തതിന്റെയാ…അല്ലെങ്കി കുടുംബത്തിന്റെ മാനം നോക്കണ്ടേ..
അച്ഛൻ - അവൾ പറഞ്ഞ ഉടനെ സമ്മതിച്ച വീട്ടുകാരെ പറഞ്ഞാൽ മതിയല്ലോ…
ഇപ്പോ മനസ്സിലായല്ലോ എന്റെ അവസ്ഥ. അമ്മയാണ് എനിക്ക് എല്ലാം. അമ്മയെ വേദനിപ്പിച്ചോണ്ട് എനിക്ക് ഒന്നും വയ്യ.
ചിലപ്പോ അവരോടു എനിക്ക് ദേഷ്യം തോന്നും ഇപ്പോഴും പഴയ മാമൂലുകളെ കെട്ടിപിടിച്ചോണ്ട് ഇരിക്കുന്നതിനു.
അതൊക്കെ ആലോചിച്ചു ഞാൻ കിടന്നു ഉറങ്ങി. പിന്നെ ഒരു ദിവസം കേട്ടു ആൻ മേരിക്ക് കൊണ്ട് പിടിച്ച കല്യാണ ആലോചനയാണ് എന്ന്. ഞാൻ വിവരം എബിയെ ധരിപ്പിച്ചു.
അന്ന് രാത്രിയിലെ വെള്ളമടി പാർട്ടിയിൽ, ഞാനും ചെന്നു . റോഷൻ, അരുൺ, കമൽ പിന്നെ എബിയും ഇത്രെയും ആണ് വെള്ളമടി ടീം.
ഞാൻ വെള്ളമടിക്കില്ല, അതും അമ്മയ്ക്ക് ഇഷ്ടമല്ല. അമ്മയുടെ അച്ഛൻ കുടിച്ചിട്ട് അമ്മയെ കുഞ്ഞിലേ തല്ലേ , വഴിയിൽ കിടക്കേം
💬 Comments
View all comments