0%

Chapter Title : ഫ്രണ്ട്ഷിപ് [അത്തി]

Author : Kambikathakal Read All Parts 359
നമ്മൾ വീട്ടിലേക്കു തിരിച്ചു. എബി -എടാ ഞാൻ ഒത്തിരി ഓവർ ആണെടാ. നീ വണ്ടി എടുക്കോ.. അപ്പോ എന്റെ വണ്ടിയാ . എന്റെ പൊന്നളിയ ആ പഴഞ്ചൻ വണ്ടി ആരും എടുക്കില്ല. പോടാ അത് പഴഞ്ചൻ ഒന്നുമല്ല, എടുത്തിട്ട് അഞ്ചു കൊല്ലേ ആയുള്ളൂ. ഞാൻ വണ്ടി റയിൽൽവേ സ്റ്റേഷനിൽ വച്ചിട്ട് ട്രെയിനിൽ പോകും. ഇപ്പൊ ഇവർ വെള്ളം അടിക്കുന്ന ഗ്രൗണ്ടിലാണ് നിക്കുന്നത്.ഞാൻ വണ്ടി എടുത്ത് അടുത്തുള്ള ഫ്രണ്ട്‌സ് ക്ലബ്ബിൽ കൊണ്ട് വച്ചു. എന്നിട്ട് എബിയുടെ കാർ എടുത്തു അവനെയും കൂട്ടി വീട്ടിലേക്ക് തിരിച്ചു. എടാ ഞാൻ എങ്ങനെ പോകും.. ഇന്നെന്റെ വീട്ടി കിടന്നോ.. ഞാൻ നിന്റെ അമ്മയെ വിളിച്ചു പറയാം. എടാ അതെ നീ കാര്യമായിട്ടാണോ പറഞ്ഞത്… എന്താ നിനക്ക് ഒരു പ്രാവശ്യം പറഞ്ഞാൽ മനസിലാവില്ലേ എടാ നിന്റെ അമ്മ സമ്മതിക്കൂ… ഇല്ല... പിന്നെങ്ങനെയാ..
നിനക്ക് ആൻ മേരിയെ കെട്ടണോ….എങ്കിൽ മിണ്ടാതെ വാ…. എടാ അത്… ഒരു അതുമില്ല, ഞാൻ അമ്മയോട് ചെന്ന് പറയും ഞാൻ ഒരു പെണ്ണുമായി ഇഷ്ടത്തിലാണെന്നും അവൾ വേറെ മതക്കാരി ആണെന്നും അതോടെ വീട്ടിൽ കലിപ്പാവും ഞാൻ ഇറങ്ങി വരും, എന്നിട്ട് കല്യാണം നടക്കും, നിന്റെ കല്യാണവും നടക്കും, അതിനു ശേഷം ഒരു കൊച്ചൊക്കെ ആയി വീട്ടിൽ ചെന്ന് കേറുമ്പോൾ അമ്മ സ്വീകരിക്കും, പിന്നെ അനിയത്തിയുടെ കല്യാണം കഴിഞ്ഞതയോണ്ട് അതും സീനില്ല. പിന്നെ കുറച്ചു കാലം അമ്മയെ പിണങ്ങി ഇരിക്കണം അതോർക്കുമ്പോഴാ.. എന്തായാലും നല്ല കാര്യത്തിനല്ലേ… എടാ നീ ഇത്രയും ഒക്കെ എപ്പോ ആലോചിച്ചു…? നീ സെന്റി അടിച്ചു, ഡ്രൈ അടിച്ചു വേണു നാഗവള്ളി കളിക്കാൻ തുടങ്ങിയപ്പോൾ.. ഇതും പറഞ്ഞു നമ്മൾ രണ്ടും കൂടി കിടന്നു ചിരിച്ചു. എടാ നിനക്ക് അവളെ കേട്ടുന്നതിൽ വിഷമമുണ്ടോ.. എന്തിനു…അവൾക്കു ഒരു കാലിലാത്തോണ്ടാണോ നീ ഇത് ചോദിച്ചത്, എടാ ഞാൻ കെട്ടാൻ പോണ പെണ്ണിന് നല്ല മനസ്സുണ്ടായാൽ മതി. അല്ലാതെ നല്ല കാലല്ല. എടാ നിന്നെ പോലെ നല്ല ഒരു ഫ്രണ്ടിനെ കിട്ടിയ ഞാൻ എത്ര ഭാഗ്യവാൻ… അടുത്ത സെന്റി ഇറക്കിയ ഞാൻ ഇപ്പൊ ചവിട്ടി പുറത്താക്കും. അല്ലേടാ

💬 Comments

View all comments