Chapter Title : ഫ്രണ്ട്ഷിപ് [അത്തി]
അപ്പോഴേക്കും എബി നാലു കാലേൽ അവന്റെ മുറിയിലേക്ക് പോയി, ഞാനും കൂടെ പോയി. അവൻ ചെന്ന പാടെ കാട്ടിലേക്കു മറിഞ്ഞു, ഞാൻ ഒന്ന് ഫ്രഷ് ആയി അവന്റെ കൈലിയും ഷർട്ടും എടുത്തിട്ട് പിന്നെ അടിവസ്ത്രം നേരത്തെ ഇട്ടിരുന്നത് തന്നെ ഇട്ടു . അപ്പോഴേക്കും അവൻ മയങ്ങിയിരുന്നു.
എടാ എഴുനേറ്റ് ഫ്രഷ് ആയി വാ. എനിക്ക് വിശക്കുന്നു.പോടാ.. ഒന്ന് ഉറങ്ങാൻ സമ്മതിക്കു..
എടാ വേഷം കെട്ട് എടുക്കല്ലേ… എനിക്കു വിശക്കേണ്.
നിനക്ക് വിശക്കുന്നു എങ്കിൽ നീ പോയി കഴിക്കു.
എഴുനേര്…എഴുനേര്… ഞാൻ അവനെ പിടിച്ചു എഴുനേൽപ്പിച്ചു.
പോയി ഫ്രഷ് ആയി വാടാ..
പിന്നെ ഫ്രഷ് ആയി ഞാൻ പെണ്ണ് കാണാൻ പോവേ അല്ലെ… പോടാ..
എന്നാ ഈ ഡ്രസ്സങ്കിലും ഒന്ന് മാറ്, നാറിയിട്ടു വയ്യ.
അവൻ ഇളിച്ചോണ്ട് ഡ്രസ്സ് മാറി.
നമ്മൾ ഭക്ഷണം കഴിച്ചോണ്ട് ഇരുന്നപ്പോൾ അവന്റെ അച്ഛൻ വന്നു.
ആ.. മോനോ..സുഖം തന്നെയല്ലേ…
ആ.. അങ്കിളേ..
എടാ നീ ഇന്നും കുടിച്ചിട്ട് ആണോ വന്നത്..
ഡാഡി ഇന്ന് ഒരു സുദിനമാണ്. ഇന്നു ഞാൻ കുടിച്ചില്ലെങ്കിൽ പിന്നെ എന്നാ..
എന്ത് സുദിനം…
ടാ ചുമ്മാതിരി ഞാൻ അവനെ കണ്ണ് കാണിച്ചു.
അവൻ അതൊന്നും കാര്യമാക്കിയില്ല
നമ്മുടെ ട്രീസയ്ക്ക് വരനെ കിട്ടി.
നീ കുടിച്ചിട്ട് പിച്ചും പേയും പറയല്ലേ, അവന്റെ അമ്മ പറഞ്ഞു.
അല്ല മമ്മി ഞാൻ കാര്യമായിട്ടാ..
ഓ.. വല്ല കുടിയന്മാരുമായിരിക്കും, വെള്ളത്തിന്റെ പുറത്തു പറഞ്ഞതായിരിക്കും, ഇവളുടെ കാര്യങ്ങൾ അറിയുമ്പോൾ വേണ്ട എന്ന് പറയും.
എബി – അവൻ കുടിയാനൊന്നുമല്ല,ബോധമില്ലാതെ പറഞ്ഞതുമല്ല. പിന്നെ ഒരു കുഴപ്പം പുള്ളി ഹിന്ദുവാ..
💬 Comments
View all comments