Chapter Title : ഫ്രണ്ട്ഷിപ് [അത്തി]
അല്ലേടാ…
മോനും അറിയോ..
അവന്റെ അച്ഛനും അമ്മയും ഒരുമിച്ചു ചോദിച്ചു
ഞാൻ - ഹ്മ്മ്.. തുപ്പൽ ഇറക്കികൊണ്ട് പറഞ്ഞു, ഇപ്പൊ പറയണ്ട എന്ന് ഞാൻ അവനോടു കണ്ണ് കാണിച്ചു.
ആരാടാ ആളു , പ്രായം കൂടിയതോ രണ്ടാം കെട്ടോ ഒന്നുമല്ലല്ലോ.. ഹിന്ദു അയാലൊന്നും കുഴപ്പമില്ല ,എന്റെ മോളെ നേരെ നോക്കിയ മതി.
ഒരു അച്ഛന്റെ സ്നേഹവും കരുതലും ആ വാക്കുകളിൽ ഞാൻ കണ്ടു.
ആളിനെ ഡാടിയ്ക്കും മമ്മിയ്ക്കും അറിയാം, രണ്ടാം കെട്ടാണോന്നു സ്വയം അന്വേഷിച്ച മതി.
ആരാടാ ആളു.. ഇട്ടു കളിപ്പിക്കാതെ പറയെടാ… അവന്റെ അച്ഛൻ കലിപ്പിലായി.
അതോടെ ഞാൻ പതുക്കെ അവിടുന്ന് എഴുനേൽക്കാൻ തുടങ്ങി. അവൻ എന്നെ അവിടെ പിടിച്ചിരുത്തി കൊണ്ട് പറഞ്ഞു..
ഇത് തന്നെ ആളു..
വല്ലതും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ വേഗം വേണം.
അവർ വിശ്വാസം വരാത്ത കണക്കിന് എന്റെ മുഖത്തേയ്ക്ക് നോക്കി. എനിക്കും എന്തോ ഒരു പതർച്ച കണക്കു, തൊണ്ട വരളുന്നത് പോലെ…
അങ്കിൾ എന്റെ കൈയിൽ പിടിച്ചു കൊണ്ട് സത്യമാണോ മോനെ….
ഞാൻ - മ്മ്..
മൂളാതെ വാ തുറന്നു പറയെടാ.. എബിയാണ്. അതും പറഞ്ഞോണ്ട് അവൻ മുറിയിലേക്ക് പോയി.
നിങ്ങൾക്കൊക്കെ ഇഷ്ടമാണെങ്കിൽ ഞാൻ ട്രീസയെ കെട്ടാം.
ഡാഡി - നമ്മൾക്ക് നൂറു വട്ടം സമ്മതം.അല്ലെടി..
മമ്മി -പിന്നല്ലാതെ.. മോന്റെ നല്ല മനസ്സ്, ഞാൻ എന്തോരം നേർച്ച നേർന്നെന്നോ. പുണ്യാളാണ് ഒരു പൊന്നിന്കുരിശു കൊടുക്കണം. എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല, എത്ര നാളായെന്ന ഞാൻ ഒന്നുറങ്ങിയിട്ട്.
ഞാൻ - അല്ല അവൾക്കു ഇഷ്ടമാവുമോ….
ഡാഡി – അവൾക്ക് എന്തിഷ്ട കുറവ്. മോനെ
💬 Comments
View all comments