0%

Chapter Title : പി എസ് എൻ മോട്ടോഴ്‌സ്  [സിമോണ]

Author : സിമോണ Read All Parts 5554

ദൂരമേയുള്ളൂ... ഇത് പക്ഷെ ഇവരുടെ ലാസ്റ്റ് ട്രിപ്പായതു കാരണം പരമാവധി വൈകിച്ചേ സ്റ്റാന്റിലെത്തിക്കൂ..

സ്റ്റാൻഡിൽ നിന്ന് ആട്ടോ കിട്ടിയാൽ മതിയായിരുന്നു... അല്ലെങ്കിൽ ഒന്നരകിലോമീറ്ററോളം നടക്കണം... സ്ട്രീറ്റ് ലൈറ്റൊന്നും ഇല്ലാത്ത നാട്ടുവഴിയാണ്.. അങ്ങിങ്ങായി വീടുകളൊക്കെ ഉണ്ടെങ്കിലും, രാത്രിയായാൽ പിന്നെ പൊതുവെ പുറത്ത് ആളനക്കം തീരെ കുറവ്..

ആളുകൾ ഏതാണ്ടൊഴിഞ്ഞപ്പോൾ, സതീഷ്, സ്റെപ്പിലെ സൈഡ് ബോഡിൽ ചാരി എന്നെ നോക്കിക്കൊണ്ടു നിന്നു.. തുടരെ തുടരെ ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഇടഞ്ഞുകൊണ്ടിരുന്നപ്പോൾ, കവിളുകളിൽ ലജ്ജയുടെ ചുകപ്പ് കലർത്തിക്കൊണ്ട് എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.... സ്ത്രീകളായി മറ്റാരും ബസിൽ ഇല്ല.. ഇനി ആരും കയറാനും ഉണ്ടാവാറില്ല.. തിരിഞ്ഞു നോക്കിയപ്പോൾ പിറകിലെ സീറ്റുകളിൽ രണ്ടോ മൂന്നോ ആണുങ്ങളുണ്ട്..

"..........മ്മ്???..... " സതീഷിനുനേരെ തിരിഞ്ഞ്, ഒരല്പം ചിരിയോടെ പുരികമിളക്കിക്കൊണ്ട് ഞാൻ ചോദിച്ചു???

ഫ്രണ്ട് ഡോറിന്റെ തൊട്ടു പിറകിലെ ആളൊഴിഞ്ഞ സീറ്റ് മുഖം കൊണ്ട് ചൂണ്ടിക്കൊണ്ട് അവൻ എന്നെ അവിടെയിരിക്കാൻ ക്ഷണിച്ചു.. ഡ്രൈവറുടെ സീറ്റിന്റെ രണ്ടു റോ പിറകിലുള്ള സീറ്റിൽനിന്ന്, മെല്ലെ ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പുവരുത്തി ഞാൻ അവനരികിലുള്ള സീറ്റിലേക്ക് മാറിയിരുന്നു.. അവൻ, ഫ്രണ്ടിലെ സ്റ്റെപ്പിൽ, എനിയ്ക്കഭിമുഖമായി നിൽക്കുകയായിരുന്നു....

"..........ഇതെന്താ ഇങ്ങനെ ഇഴയണെ സതീഷേ... ഇത്തിരി വേഗത്തിൽ പൊയ്ക്കൂടേ നിങ്ങക്ക്.. അവിടെ എത്തുമ്പളക്കും ഓട്ടോ ഒക്കെ പോയിക്കാണും... കണ്ണിൽ കുത്തിയാൽ കാണാത്ത ഇരുട്ടാ വീട്ടിലേക്കുള്ള വഴീല്.. ഒന്നരകിലോമീറ്റർ നടക്കണം.. അല്ലേലും അതൊക്കെ നിങ്ങളോടു പറഞ്ഞിട്ടെന്താ കാര്യം..."

മടിയിൽ ബാഗ് വെച്ച്, അതിൽ മുട്ടുകുത്തി, താടി കൈത്തലം കൊണ്ട് താങ്ങി ഞാൻ മുൻപോട്ടാഞ്ഞിരുന്നു..

"..........ഇത്തയ്ക്ക് പേടിയാണോ.. ഞാൻ കൊണ്ടുചെന്നാക്കാം ന്നെ... പേടിക്കണ്ട... എന്റെ ബൈക്കവിടെ ഇരിപ്പുണ്ട്.. വേണേൽ അതിൽ പോകാം.. അല്ലേൽ ഞാൻ നടന്നു കൂടെ വരാം... പോരെ.." സത്യത്തിൽ ആ വാചകം കേട്ടപ്പോൾ ഉള്ളിലൊരല്പം ആശ്വാസം തോന്നി......... ആളൊഴിഞ്ഞ സ്‌കൂൾ പറമ്പിനടുത്തുകൂടെ നടക്കാൻ എനിക്ക് ഭയമായിരുന്നു...

"..........അയ്യോ... ബൈക്കിലൊന്നും വേണ്ട.. ആരേലും കണ്ടാൽ പിന്നതുമതി..... പിന്നെ... ബുദ്ധിമുട്ടില്ലേൽ..... ഓട്ടോ ഇല്ലെങ്കിൽ മാത്രം... നടന്ന് കൂടെ വന്നാൽ..." ഞാൻ പാതിയിൽ നിർത്തി പുഞ്ചിരിച്ചു...

"..........കൂടെ വന്നാൽ???" അവൻ എനിക്കരികിലേക്ക് മുഖമടുപ്പിച്ച് സ്വരം താഴ്ത്തി ഒരു ചെറിയ കള്ളച്ചിരിയോടെ ചോദിച്ചു...

💬 Comments

View all comments