Chapter Title : പി എസ് എൻ മോട്ടോഴ്സ് [സിമോണ]
ആദ്യം കടുത്ത നിരാശതോന്നിയിരുന്നെങ്കിലും ഇപ്പൊ ജീവിതത്തിൽ ആകെ ഒരു സന്തോഷമെന്നു പറയുന്നത് ഒരു വയസ്സുള്ള എന്റെ ഇക്രു മാത്രമാണ്..
ഓഫീസിലെയും വീട്ടിലെയും കാര്യങ്ങൾ ആലോചിച്ചുനിൽക്കുന്നതിനിടയിൽ ബസ്സ് പൊടുന്നനെ ബ്രെയ്ക്കിട്ടപ്പോൾ മുൻപോട്ടാഞ്ഞുപോയി..... തലകുനിച്ച് പുറത്തേക്ക് എത്തിനോക്കിയപ്പോൾ ഇരുട്ട് വീണുതുടങ്ങിയിട്ടുണ്ട്..…
പെരുമ്പിലാവ് കഴിഞ്ഞിരിക്കുന്നു... ബസ് ഏതാണ്ട് കാലിയായി... ഇനിയങ്ങോട്ട് ഇഴഞ്ഞിഴഞ്ഞ് അരമുക്കാൽ മണിക്കൂറെടുക്കും… മര്യാദക്ക് പോകുവാണേൽ ഇരുപതു മിനിറ്റിന്റെ ദൂരമേയുള്ളൂ... ഇത് പക്ഷെ ഇവരുടെ ലാസ്റ്റ് ട്രിപ്പായതു കാരണം പരമാവധി വൈകിച്ചേ സ്റ്റാന്റിലെത്തിക്കൂ..
സ്റ്റാൻഡിൽ നിന്ന് ആട്ടോ കിട്ടിയാൽ മതിയായിരുന്നു... അല്ലെങ്കിൽ ഒന്നരകിലോമീറ്ററോളം നടക്കണം... സ്ട്രീറ്റ് ലൈറ്റൊന്നും ഇല്ലാത്ത നാട്ടുവഴിയാണ്.. അങ്ങിങ്ങായി വീടുകളൊക്കെ ഉണ്ടെങ്കിലും, രാത്രിയായാൽ പിന്നെ പൊതുവെ പുറത്ത് ആളനക്കം തീരെ കുറവ്..
ആളുകൾ ഏതാണ്ടൊഴിഞ്ഞപ്പോൾ, സതീഷ്, സ്റെപ്പിലെ സൈഡ് ബോഡിൽ ചാരി എന്നെ നോക്കിക്കൊണ്ടു നിന്നു.. തുടരെ തുടരെ ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഇടഞ്ഞുകൊണ്ടിരുന്നപ്പോൾ, കവിളുകളിൽ ലജ്ജയുടെ ചുകപ്പ് കലർത്തിക്കൊണ്ട് എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.... സ്ത്രീകളായി മറ്റാരും ബസിൽ ഇല്ല.. ഇനി ആരും കയറാനും ഉണ്ടാവാറില്ല.. തിരിഞ്ഞു നോക്കിയപ്പോൾ പിറകിലെ സീറ്റുകളിൽ രണ്ടോ മൂന്നോ ആണുങ്ങളുണ്ട്..
"..........മ്മ്???..... " സതീഷിനുനേരെ തിരിഞ്ഞ്, ഒരല്പം ചിരിയോടെ പുരികമിളക്കിക്കൊണ്ട് ഞാൻ ചോദിച്ചു???
ഫ്രണ്ട് ഡോറിന്റെ തൊട്ടു പിറകിലെ ആളൊഴിഞ്ഞ സീറ്റ് മുഖം കൊണ്ട് ചൂണ്ടിക്കൊണ്ട് അവൻ എന്നെ അവിടെയിരിക്കാൻ ക്ഷണിച്ചു.. ഡ്രൈവറുടെ സീറ്റിന്റെ രണ്ടു റോ പിറകിലുള്ള സീറ്റിൽനിന്ന്, മെല്ലെ ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പുവരുത്തി ഞാൻ അവനരികിലുള്ള സീറ്റിലേക്ക് മാറിയിരുന്നു.. അവൻ, ഫ്രണ്ടിലെ സ്റ്റെപ്പിൽ, എനിയ്ക്കഭിമുഖമായി നിൽക്കുകയായിരുന്നു....
"..........ഇതെന്താ ഇങ്ങനെ ഇഴയണെ സതീഷേ... ഇത്തിരി വേഗത്തിൽ പൊയ്ക്കൂടേ
💬 Comments
View all comments