0%

Chapter Title : പിളളവിലാസം ടീ സ്റ്റാൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.5K
പാർട്ടിപ്പോലീസ് നോക്കിക്കോളും മാർക്കോസ് ചെല്ല് ..ആ ഈ പുട്ടും കെഴങ്ങും വിറ്റാ ഇവര് ജീവിക്കുന്നെ . വെട്ടിവിഴുങ്ങിക്കഴിഞ്ഞു കട അടക്കാനും പറഞ്ഞു വയറ് നിറച്ചേന്റെ പൈസേമില്ല ...ആ കാശ് കൊടുത്തിട്ട് പോ മാർക്കോസേ "'' "'മെമ്പറ് ചെല്ല് ...''' മാർക്കോസ് തിരിഞ്ഞു നോക്കാതെ നടന്നു . "'ഈ സമയത്ത് പോയാൽ എങ്ങനാ മടക്കം സാറെ . കാലത്ത് പോന്നാ മതിയാരുന്നല്ലോ "' മെമ്പർ എസ് ഐയുടെ അടുത്തുചെന്നു .
"'' അവർക്ക് ക്ലാസ് ഒക്കെ എടുക്കണം മെമ്പറെ .. ഇന്നത്തേന് തിരിച്ചുപോക്ക് നടക്കത്തില്ല. മെമ്പർ വരുന്നോ ?"'' "ഇല്ല .... 'ഹ്മ്മ് ..എന്നാ നിങ്ങള് വിട്ടോ "'' '''' ഹോട്ടലിൽ ഏസിയുള്ള മുറിയിൽ കെടന്നില്ലേൽ ഒറക്കം വരാത്തോർക്ക് ഊരിലെ പനമ്പായേൽ അന്തിയുറങ്ങുന്നതിന് ഒരു കുഴപ്പോമില്ല ... ആ എസ് ഐ യും അങ്ങനത്തവൻ ആണോടോ മെമ്പറെ "' ഊരിലേക്ക് നടന്നു പോകുന്ന പൊലീസുകാരെ നോക്കി മത്തായി അവർ വന്നുകേറിയപ്പോ താഴ്ത്തിവെച്ച മീശ പിന്നെയും പിരിച്ചുകൊണ്ട് ചോദിച്ചു ‌ '' തങ്കമാണേലും തുരുമ്പിന്റെ കൂടെ കിടന്നാൽ പോയില്ലേ മത്തായീ ''' മെമ്പർ ബെഞ്ചിലിരുന്നു ഡയറിയെടുത്തു കക്ഷത്തിൽ തിരുകി പോലീസുകാരുടെ പുറകെ നടന്നു . "'' നളിനീ ... കൊറച്ചു ദെവസത്തേക്കുള്ള സാധനമൊക്കെയുണ്ട് . പിന്നെന്തോ ചെയ്യും .?'''' പിള്ളേച്ചൻ വൈകിട്ടുള്ള ചാരായസേവക്ക് കോപ്പ് കൂട്ടുന്നതിനിടെ ചോദിച്ചു . "'' നിങ്ങളിനിയുള്ളതൊന്നും കൊടുക്കണ്ട പിള്ളേച്ചാ . ""'' മത്തായി കുപ്പിയുടെ കോർക്ക് കടിച്ചൂരി . "''അത് പറഞ്ഞാ പറ്റൂല്ല മത്തായിച്ചാ . കപ്പേം കെഴങ്ങും മടുക്കുമ്പോഴാ അവരിച്ചിരി അരി വാങ്ങുന്നെ

💬 Comments

View all comments