0%

Chapter Title : പിന്‍നിരയിലെ രാജ്ഞിമാര്‍

Author : kkstories Read All Parts 86

ഞെക്കിയതും ഞാന്‍ ഇന്നാളില്‍ പറഞ്ഞില്ലേ. എന്റെ കൂട്ടുകാരികളോടും സാര്‍ അത് കാട്ടി. ഞങ്ങളെല്ലാവരും അതു കൊണ്ടല്ലേ മാറി സുശീല ടീച്ചറുടെ ക്ലാസ്സില്‍ ചേര്‍ന്നത്. നന്നായി പഠിപ്പിക്കുന്ന സാറാണ്, പറഞ്ഞിട്ടെന്താ. പെണ്‍പിളേളരെ കണ്ടാല്‍ തീര്‍ന്നു.''

ഞാനോര്‍ക്കുകയായിരുന്നു. കൈ കൊണ്ട്, കണ്ണു കൊണ്ട് എന്തൊക്കെ വെപ്രാളങ്ങളായിരുന്നു. പത്താം ക്ലാസ്സിലെ ട്യൂഷന്‍ സാറിനെ. കണക്ക് പഠിപ്പിക്കാന്‍ വന്ന സാര്‍ ഒരാഴ്ച കൊണ്ട് പഠിപ്പിക്കല്‍ നിര്‍ത്തി. അമ്മയോട് പറഞ്ഞ് സാറിനെ ഓടിച്ചു വിടുകയായിരുന്നു ഞാന്‍.
കാലം മുന്നോട്ടോ, പിന്നോട്ടോ?

പുതിയ തലമുറകള്‍ക്കും അനുഭവങ്ങള്‍ മാറുന്നില്ല, ഓരോ ദിവസവും പുരുഷന്മാരുടെ വിക്രിയകള്‍ ഏറി വരുന്നു എന്നതാണ് ആധുനിക യാഥാര്‍ത്ഥ്യം. എത്ര എഴുതിയിട്ടും എത്ര പറഞ്ഞിട്ടും എത്ര ബോധവല്‍ക്കരണ ശ്രമങ്ങള്‍ നടത്തിയിട്ടും തഥൈവ. പുരുഷന്‍ പുരുഷന്‍ തന്നെ. സ്ത്രീയുടെ ശരീരം അവളുടെ സ്വന്തമാണെന്നും അവള്‍ക്ക് ഇഷ്ടമല്ലാത്ത ഒരു നോട്ടവും ഒരു വാക്കും അതിന്മേല്‍ പാടില്ലെന്നും മനസ്സിലാക്കാന്‍ കഴിയാതെ നടക്കുന്നു ഇന്നും ഒരുപാട് പേര്‍.

എഴുതി എഴുതി മടുത്തു. പറഞ്ഞ് പറഞ്ഞ് വാക്കുകള്‍ തേഞ്ഞു. ചിന്തിച്ച് ചിന്തിച്ച് തല പുണ്ണായി. ഇനി സ്ത്രീ പീഡനത്തെക്കുറിച്ച് എഴുതില്ല എന്ന് ഉറപ്പിച്ചിരിക്കുമ്പോഴാണ് സൗമ്യയുടെ പുനര്‍ജന്മ ചിന്തകള്‍.

''അടുത്ത ജന്മം ആന്റിക്ക് സ്ത്രീയാകണോ, പുരുഷനാകണോ?''

ഞാന്‍ കുഴങ്ങി. സൗമ്യയുടെ ചോദ്യം എന്റെ ഉളളില്‍ ചിന്തയുടെ തിരമാലകള്‍ ഉയര്‍ത്തി.

സ്ത്രീയെന്ന നിലയില്‍ ഒരു ജീവിതകാലം നേരിട്ട പരിമിതികള്‍, പരിധികള്‍ - അവയില്‍ നിന്ന് രക്ഷ നേടാനുളള ഏകവഴി പുരുഷനായി ജനിക്കുകയാണ് എന്നറിയുന്നതിനാല്‍ ഞാനെങ്ങനെ അതിനാഗ്രഹിക്കാതിരിക്കും? സ്ത്രീ ശരീരം എനിക്കേകിയ നൂറ് നൂറ് സങ്കടങ്ങള്‍ക്കൊടുവില്‍ ഞാനെങ്ങനെ സ്ത്രീയാകാന്‍ ആഗ്രഹിക്കും? ലോകം മുഴുവന്‍ യാത്ര ചെയ്യാന്‍ കൊതിച്ചിട്ട് സ്ത്രീ ശരീരത്തിന്റെ അതിരുകള്‍ സ്വയമറിഞ്ഞ് പിന്മാറിയ ഞാന്‍ കുഴിച്ചിട്ട എന്റെ സ്വപ്നങ്ങള്‍ - അവയോട് പകരം വീട്ടാനെങ്കിലും എനിക്കൊരു പുരുഷനാകണ്ടേ? പക്ഷെ, എന്റെ മനസ്സ് പെട്ടെന്ന് കുതറി മാറി, എനിക്ക് സ്ത്രീയായാല്‍ മതി, നൂറായിരം ജന്മങ്ങളിലും സ്ത്രീയായാല്‍ മതി. പുരുഷനാകാന്‍ എന്നെ മോഹിപ്പിക്കുന്നതൊന്നും തന്നെ സ്ത്രീയായിരിക്കുന്നതിന്റെ നന്മകള്‍ക്ക് മേലെയാവുന്നില്ല. എല്ലാ പ്രലോഭനങ്ങള്‍ക്കും അപ്പുറത്ത് എനിക്ക് സ്ത്രീയായിരിക്കാനാണ് ഇഷ്ടം. അപമാനിക്കപ്പെടുന്നവള്‍ ആയിരിക്കുമ്പോഴും അപമാനിക്കുന്നവള്‍ ആകുന്നില്ലല്ലോ എന്ന് സമാധാനം. സ്‌നേഹത്തിന് മുന്നിലല്ലാതെ ശരീരത്തിന് മുന്നില്‍ ദുര്‍ബ്ബലയാകുന്നില്ലല്ലോ എന്നാശ്വാസം.

പുരുഷന്റെ ദൗര്‍ബല്യങ്ങള്‍ കാണുമ്പോള്‍ അവരെയോര്‍ത്ത് സ്ത്രീകള്‍ക്ക് സഹതാപം തോന്നുന്നത് നിസ്സഹായത കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല. നോവുകള്‍ ഒരുപാടുണ്ട് - ഇക്കണ്ട കാലത്തിനുളളില്‍ സ്ത്രീയായതു കൊണ്ട് ശരീരവും മനസ്സും നേരിട്ട അപമാനങ്ങള്‍, വെല്ലുവിളികള്‍ - നോക്കായും

💬 Comments

View all comments