0%

Chapter Title : പിന്‍നിരയിലെ രാജ്ഞിമാര്‍

Author : kkstories Read All Parts 86

വാക്കായും സ്പര്‍ശമായും കടന്നെത്തിയ ധാര്‍ഷ്ട്യങ്ങള്‍ - പരാതി എഴുതിക്കൊടുത്ത് പരിഹാരം തേടാതെ അവയെ നേരിട്ടത് എന്റേതായ മാര്‍ഗ്ഗങ്ങളാലാണ്. തുടക്കത്തില്‍ തന്നെ കര്‍ശനമായ നോട്ടങ്ങളിലൂടെ, വാക്കുകളിലൂടെ, ഭീഷണികളിലൂടെ, മൗനത്തിലൂടെ, അപൂര്‍വ്വം ചിലപ്പോള്‍ ചെരിപ്പും ബാഗുമുപയോഗിച്ചൊക്കെ കടന്നു കയറ്റങ്ങളെ ചെറുത്തു നിന്നു. തെരുവ് പട്ടികള്‍ കുരയ്ക്കുമ്പോള്‍, ഓരിയിടുമ്പോള്‍ കടിക്കാന്‍ ഓടിക്കുമ്പോള്‍ - ചുറ്റുമുളള പുരുഷ ജല്‍പ്പനങ്ങളെ, വൈകല്യങ്ങളെ ഞാനതിനൊപ്പമാണ് ചേര്‍ത്തു വയ്ക്കുന്നത്.

ഒരു പുരുഷന്‍ അപമര്യാദയായി പെരുമാറുമ്പോള്‍ അത് എനിക്കെന്തെങ്കിലും കുറവുളളത് കൊണ്ടാണെന്ന് ഞാനൊരിക്കലും ധരിച്ച് വശായിട്ടില്ല. സ്വന്തം മാനസിക വൈകല്യങ്ങളുമായി തെരുവിലിറങ്ങിയ ഒരു പാവം എന്ന് കരുതി ചെരിപ്പെടുത്ത് രണ്ട് തല്ല് കൊടുത്ത് ഞാനെന്റെ പാട് നോക്കി പോകാറാണ് പതിവ്. ഈ അതിജീവന തന്ത്രങ്ങള്‍ ഇല്ലാതെ പത്രപ്രവര്‍ത്തകയായി, ഒരുപാട് യാത്ര ചെയ്യേണ്ട ഉദ്യോഗസ്ഥയായി, എഴുത്തുകാരിയായി, എനിക്ക് ഇവിടെ ജീവിക്കാന്‍ കഴിയില്ലായിരുന്നു.

ഇപ്പോള്‍ പത്രം വായിക്കുന്നത് ദുഷ്‌ക്കരമായി മാറിയിരിക്കുന്നു. ഒന്നാം പേജ് മുതല്‍ അവസാന പേജ് വരെ വരുന്നു സ്ത്രീപീഡന വാര്‍ത്തകള്‍ - അച്ഛനും ചേട്ടനും അപ്പൂപ്പനും ചിറ്റപ്പനും അമ്മാവനും അദ്ധ്യാപകനുമൊക്കെ കാമം കൊണ്ട് വിറയ്ക്കുന്നു. ഒരു വയസ്സായ ശിശു തുടങ്ങി 80 കഴിഞ്ഞ വൃദ്ധകളും ശവശരീരങ്ങളും രോഗപീഡകളാല്‍ വലഞ്ഞ സ്ത്രീ ശരീരങ്ങളുമൊക്കെ അറവുമാടുകളെക്കാള്‍ ഭീകരമായി നിലവിളിക്കുന്നു, ആക്രമിയ്ക്കല്ലേ എന്ന്.

ട്രെയിനിലെ ഉദ്യോഗസ്ഥരും ബസിലെ കിളിയും കണ്ടക്ടറും സ്‌കൂളിലെ മാഷും. കഷ്ടം, നമ്മുടെ പുരുഷന്മാര്‍ക്ക് സംഭവിച്ചിരിക്കുന്ന ദുര്‍ഗ്ഗതി. ഓരോ സ്ത്രീശരീരത്തിന്റെ മുന്നിലും കൈവിട്ടു പോകുന്ന അവരുടെ നിയന്ത്രണം, നന്മ, മൂല്യങ്ങള്‍, ഒരു പോംവഴിയും കാണാതെ അന്തം വിടുകയാണ് സമൂഹ മനസ്സാക്ഷി. ഓരോ സ്ത്രീക്കും ഇത്തരം മനസ്സുളള പുരുഷനോട് പറയാന്‍ ഒന്നു മാത്രമേ ഉളളൂ. ''സഹോദരാ, എനിക്ക് അറപ്പ് മാത്രമേ തോന്നുന്നുളളൂ. സ്‌നേഹം കൊണ്ട്, പ്രണയം കൊണ്ട്, ഇഷ്ടം കൊണ്ട്, ബഹുമാനം കൊണ്ട് വീക്ഷിക്കപ്പെടേണ്ട ഒന്നാണെനിക്കെന്റെ ശരീരം. അല്ലാതെയുളള ഓരോ നോട്ടവും എന്നില്‍ വെറുപ്പ് മാത്രമേ ഉണര്‍ത്തൂ.'' എത്ര പറഞ്ഞിട്ടും, എത്ര എഴുതിയിട്ടും പുരുഷന്റെ മനസ്സ് വൈകൃതങ്ങളില്‍ നിന്ന് വൈകൃതങ്ങളിലേക്ക് പായുന്നതേയുളളൂ.

എനിക്കിവിടെ അന്തസ്സോടെ ജീവിക്കണമെന്ന്, വീടിന് പുറത്തുള്ള ലോകത്തും വീടിനുളളിലും എനിക്ക് സുരക്ഷിതമായ ഇടം വേണമെന്ന് ഇനിയുമേതു ഭാഷയിലാണ് ഇവിടത്തെ സ്ത്രീ വിളിച്ചു പറയുക? രാവും പകലും പൊതു ഇടങ്ങളില്‍ സ്ത്രീയ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന പുരുഷന്മാരെ പൂട്ടിയിടാന്‍ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ ആരംഭിക്കണമെന്ന് ഏതു അധികാര കേന്ദ്രത്തിലാണ് സ്ത്രീ ആവശ്യപ്പെടുക?

പുരുഷ കേന്ദ്രീകൃതമായ ജീവിതാവസ്ഥകളില്‍ നിന്ന് തെന്നി മാറി, സ്ത്രീകള്‍ സ്വന്തം

💬 Comments

View all comments