Chapter Title : പിന്‍നിരയിലെ രാജ്ഞിമാര്‍
ജീവിത ഭൂമികകള്‍ സൃഷ്ടിച്ച് ജീവിക്കാന്‍ ശ്രമിക്കുന്ന കാലം കൂടിയാണിത്. ബുദ്ധിമുട്ടാണ്, പലര്‍ക്കും. സ്വാഭിമാനം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീക്കും സാങ്ങാനാവില്ല, അവളുടെ സ്വത്വത്തിന് നേരെയുളള കടന്നു കയറ്റങ്ങള്‍. ബലം പ്രയോഗിച്ച് നേടിയെടുക്കുമ്പോള്‍ പുരുഷ സഹോദരന്മാര്‍ക്ക് എന്ത് നിര്‍വൃതിയാണ് ലഭിക്കുന്നത് എന്നെനിക്കറിയില്ല.
പുരുഷന് ഇന്നും പഴയ നായാട്ടുകാരന്റെ മനസ്സ് കൈവിട്ടു പോയിട്ടില്ല, വെട്ടിപ്പിടിക്കാന്‍, ആക്രമിച്ച് കീഴ്‌പെടുത്താന്‍ വെമ്പുന്ന ആ മനോഭാവത്തോടെ പുരുഷന്‍ പെരുമാറുമ്പോള്‍ ഓരോ സ്ത്രീയും ഓരോ പെണ്‍കുഞ്ഞും ആഗ്രഹിച്ച് പോവുന്നു ''ഞങ്ങള്‍ക്കിങ്ങനെ ആവണ്ട, ഇത്ര അധ:പതിക്കാന്‍ ഞങ്ങള്‍ക്ക് വയ്യ. ഞങ്ങള്‍ക്ക് സ്‌നേഹം കരുതലാണ്, കാരുണ്യമാണ്, അംഗീകരിക്കലാണ്, ബഹുമാനിക്കലാണ്, ആരാധിക്കലാണ്. ആഴങ്ങളില്‍ കാത്തു വയ്ക്കുന്ന മുത്താണ്. അതറിഞ്ഞതിനാല്‍ ഞങ്ങള്‍ക്ക് നിങ്ങളോട് തോന്നുന്നത് സഹതാപമാണ്, സഹതാപം കൊണ്ട് ഓരോ വട്ടവും മാപ്പ് കൊടുക്കുമ്പോഴും ഞങ്ങള്‍ ആഗ്രഹിച്ച് പോവുന്നു. അടുത്ത ജന്മത്തില്‍ അബദ്ധത്തില്‍ പോലും ഇങ്ങനെയുളള വൈകല്യങ്ങള്‍ നിറഞ്ഞ ഒരു പുരുഷനാകണ്ട. പരിമിതകളുടെ ഉളളിലാണെങ്കില്‍ പോലും സ്ത്രീ ജീവിതത്തിന്റെ നന്മകള്‍ മതി.
💬 Comments
View all comments