0%

Chapter Title : പിന്‍നിരയിലെ രാജ്ഞിമാര്‍

Author : kkstories Read All Parts 239

മാത്രമേ ഉളളൂ. ''സഹോദരാ, എനിക്ക് അറപ്പ് മാത്രമേ തോന്നുന്നുളളൂ. സ്‌നേഹം കൊണ്ട്, പ്രണയം കൊണ്ട്, ഇഷ്ടം കൊണ്ട്, ബഹുമാനം കൊണ്ട് വീക്ഷിക്കപ്പെടേണ്ട ഒന്നാണെനിക്കെന്റെ ശരീരം. അല്ലാതെയുളള ഓരോ നോട്ടവും എന്നില്‍ വെറുപ്പ് മാത്രമേ ഉണര്‍ത്തൂ.'' എത്ര പറഞ്ഞിട്ടും, എത്ര എഴുതിയിട്ടും പുരുഷന്റെ മനസ്സ് വൈകൃതങ്ങളില്‍ നിന്ന് വൈകൃതങ്ങളിലേക്ക് പായുന്നതേയുളളൂ.

എനിക്കിവിടെ അന്തസ്സോടെ ജീവിക്കണമെന്ന്, വീടിന് പുറത്തുള്ള ലോകത്തും വീടിനുളളിലും എനിക്ക് സുരക്ഷിതമായ ഇടം വേണമെന്ന് ഇനിയുമേതു ഭാഷയിലാണ് ഇവിടത്തെ സ്ത്രീ വിളിച്ചു പറയുക? രാവും പകലും പൊതു ഇടങ്ങളില്‍ സ്ത്രീയ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന പുരുഷന്മാരെ പൂട്ടിയിടാന്‍ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ ആരംഭിക്കണമെന്ന് ഏതു അധികാര കേന്ദ്രത്തിലാണ് സ്ത്രീ ആവശ്യപ്പെടുക?

പുരുഷ കേന്ദ്രീകൃതമായ ജീവിതാവസ്ഥകളില്‍ നിന്ന് തെന്നി മാറി, സ്ത്രീകള്‍ സ്വന്തം ജീവിത ഭൂമികകള്‍ സൃഷ്ടിച്ച് ജീവിക്കാന്‍ ശ്രമിക്കുന്ന കാലം കൂടിയാണിത്. ബുദ്ധിമുട്ടാണ്, പലര്‍ക്കും. സ്വാഭിമാനം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീക്കും സാങ്ങാനാവില്ല, അവളുടെ സ്വത്വത്തിന് നേരെയുളള കടന്നു കയറ്റങ്ങള്‍. ബലം പ്രയോഗിച്ച് നേടിയെടുക്കുമ്പോള്‍ പുരുഷ സഹോദരന്മാര്‍ക്ക് എന്ത് നിര്‍വൃതിയാണ് ലഭിക്കുന്നത് എന്നെനിക്കറിയില്ല.

പുരുഷന് ഇന്നും പഴയ നായാട്ടുകാരന്റെ മനസ്സ് കൈവിട്ടു പോയിട്ടില്ല, വെട്ടിപ്പിടിക്കാന്‍, ആക്രമിച്ച് കീഴ്‌പെടുത്താന്‍ വെമ്പുന്ന ആ മനോഭാവത്തോടെ പുരുഷന്‍ പെരുമാറുമ്പോള്‍ ഓരോ സ്ത്രീയും ഓരോ പെണ്‍കുഞ്ഞും ആഗ്രഹിച്ച് പോവുന്നു ''ഞങ്ങള്‍ക്കിങ്ങനെ ആവണ്ട, ഇത്ര അധ:പതിക്കാന്‍ ഞങ്ങള്‍ക്ക് വയ്യ. ഞങ്ങള്‍ക്ക് സ്‌നേഹം കരുതലാണ്, കാരുണ്യമാണ്, അംഗീകരിക്കലാണ്, ബഹുമാനിക്കലാണ്, ആരാധിക്കലാണ്. ആഴങ്ങളില്‍ കാത്തു വയ്ക്കുന്ന മുത്താണ്. അതറിഞ്ഞതിനാല്‍ ഞങ്ങള്‍ക്ക് നിങ്ങളോട് തോന്നുന്നത് സഹതാപമാണ്, സഹതാപം കൊണ്ട് ഓരോ വട്ടവും മാപ്പ് കൊടുക്കുമ്പോഴും ഞങ്ങള്‍ ആഗ്രഹിച്ച്

💬 Comments

View all comments