Chapter Title : പിതൃദാമ്പത്യം : തെറ്റിദ്ധാരണ 1 [ Bb10]
എന്നാൽ നീരസം ഉണ്ട് താനും. ഞാൻ എന്റെ റൂമിലേക്ക് പോയി കുളിച്ച് ഫ്രഷായി ഇറങ്ങി വന്നു. വന്ന ഉടനെ ഉപദേശിക്കാൻ തുടങ്ങണ്ട എന്ന് കരുതി ഞാൻ ഒന്നും മിണ്ടിയില്ല. സോഫയിൽ ചെന്നിരുന്ന് ടി വി ഓണാക്കി കണ്ടു കൊണ്ടിരുന്നു. ടീവിയിൽ മായാമോഹിനി സിനിമ കണ്ടു ആസ്വദിച്ചിരിക്കുന്നതിനിടയിൽ അച്ഛൻ എഴുന്നേറ്റ് പുറത്തേക്ക് പോയി. ടേബിളിലേക്ക് നോക്കിയപ്പോഴാണ് മനസ്സിലായത്. കുടിച്ചു കൊണ്ടിരുന്ന കുപ്പി തീർന്നു പോയി. ഇനിയിപ്പോ രാത്രിയേ തിരിച്ച് വരുള്ളു എന്നെ നിക്ക് മനസ്സിലായി.
രാത്രിയിലേക്കുള്ള പാചക കാര്യങ്ങൾ ചെയ്തു കൊണ്ടിരുന്നപ്പോൾ പെട്ടെന്നൊരു മഴ. അതു കാര്യമാക്കാതെ ഞാൻ പാചകം തുടർന്നു. മഴയും ഏറെ നേരം തുടർന്നു. രാത്രി ഒരു 11 മണി കഴിഞ്ഞാണ് അച്ഛൻ വന്നത്. തീരെ ബോധമില്ലാതെ, ആടിയുഞ്ഞ് കയറി വന്ന അച്ഛനെ കണ്ട് ദേഷ്യമല്ല മറിച്ച് സഹതാപം ആണ് തോന്നിയത്. ഞാൻ അച്ഛനെ പിടിച്ച് ഡൈനിംഗ് ടേബിളിലേക്കിരുത്തി ഭക്ഷണം വിളമ്പി കൊടുത്തു.
ഒറ്റ തട്ടിന് പ്ലേറ്റ് തറയിൽ ഇട്ട് അച്ഛൻ ചാടിയെഴുന്നേറ്റു.
"ഇത്രയും നാള് ഇതൊന്നും ഇല്ലാതെയാ ഞാൻ ജീവിച്ചത്. നീ എന്നെ ഊട്ടണ്ട !"
മുഖത്തും ദേഹത്തും തെറിച്ച് വീണ ചോറും കറിയും തുടച്ച് ഞാൻ മിണ്ടാതെ നിന്നു.
അടക്കിപ്പിടിച്ച കണ്ണീരുമായി ഞാൻ മുറിയിലേക്ക് നടന്നു.
കുളിച്ചിറങ്ങിയപ്പോഴാണ് ഞാൻ എന്റെ കട്ടിലിലേക്ക് നോക്കിയത്. വൈകിട്ട് ചെയ്ത മഴയിൽ ഓടിനിടയിലും ടെ വെള്ളം ചോർന്നു വീണ് എന്റെ പെട്ടിയും തുണികളും എല്ലാം നനഞ്ഞു പോയി. കറി വീണ ഡ്രെസ്സ് നനച്ചതു കൊണ്ട് അതും ഇടാൻ പറ്റില്ല. അച്ഛന്റ ഡ്രെസ്സ് മുഴുവൻ കഴുകാതെ മദ്യത്തിന്റേം വിയർപ്പിന്റേം
💬 Comments
View all comments