0%

Chapter Title : പ്ലസ് ടു ഡയറീസ് 2

Author : kkstories Read All Parts 187

ദ്വാരം ചൂണ്ടു വിരൽ കൊണ്ട് പൊത്തി പിടിച്ചു ...വായ് ഭാഗം ചുണ്ടോട് ചേർത്ത് വെച്ച് , കോണിന്റെ , അറ്റത്തു ചെറുതായി തള്ളി നിൽക്കുന്ന കഞ്ചാവിനു സിഗർ ലാമ്പ് കത്തിച്ചു തീ കൊടുത്തു , പതുക്കെ ശ്വാസം എടുത്തു വലിച്ചു . കള കള ശബ്ദത്തിൽ , ബോട്ടിലിലെ വെള്ളത്തിൽ കുമിളകൾ ഉടലെടുത്തു , വെള്ളത്തിന് മുകളിൽ ബോട്ടിലിൽ വെളുത്ത പുക നിറഞ്ഞു . അവന്റെ വലിയുടെ വേഗം കൂടി , കോണിൽ നിന്നും , കത്തുന്ന കഞ്ചാവ് പേനയിലൂടെ , ചെറിയ തീ കട്ടകളായി ബോട്ടി ലിലെ വെള്ളത്തിൽ ചെന്ന് വീണു ചാരമായി മാറി കൊണ്ടിരുന്നു . ആഞ്ഞു വലിച്ചു കൊണ്ട് അവൻ ,ബോട്ടിലിന്റെ കഴുത്തിലെ ദ്വാരത്തിൽ നിന്നും കയ്യെടുത്തു . ബോട്ടിലിൽ ഉണ്ടായിരുന്ന മുഴുവൻ പുകയും വലിച്ചെടുത്തു , ചുണ്ടുകൾ , കുപ്പിയുടെ വായ് ഭാഗത്തു നിന്നും മാറ്റി തല മുകളിലേക്കു പൊക്കി പുക അന്തരീക്ഷത്തിലേക്ക് പറത്തി വിട്ടു . ഹോ.... എന്തോരം പുക .... മൂന്നു റൗണ്ട് വെച്ച് ഞങ്ങൾ മൂന്നു പേരും പുകയെടുത്തു . ബാക്കിയുള്ള സാധനം ഭദ്രമായി പൊതിഞ്ഞു സുബൈറിന്റെ ഓട്ടോയുടെ FA ബോക്സിൽ വെച്ചു. എല്ലാ തെളിവുകളും നശിപ്പിച്ചു . "നല്ല കിടു സാധനം ... എവിടുന്നു ഒപ്പിച്ചെടാ ഇത് ? " വിശാൽ ചോദിച്ചു . എന്റെ ഏറ്റവും അടുത്ത കൂട്ടുകാർ ആയിരുന്നു അവർ എന്ന് ഇനി പ്രത്യേകം പറയേണ്ടല്ലോ ... " പറയാം , നീ ക്ലിയറിങ് എട് " വിശാൽ പോക്കറ്റിൽ നിന്നും റോസ് നിറത്തിലുള്ള സ്റ്റിക്കർ ഒട്ടിച്ച , രണ്ടിഞ്ചു വലിപ്പമുള്ള ചെറിയ തുള്ളി മരുന്ന് കുപ്പി എടുത്തു കണ്ണിലുറ്റിച്ചു . പിന്നെ ഞങ്ങളും . ഞരമ്പുകളിൽ , .രക്തത്തിനു പതുക്കെ പതുക്കെ തീപിടിച്ചു തുടങ്ങി . അന്തരങ്ങളിൽ ഉന്മാദം ... കണ്ണിനു കുളിർമ്മ ... ശരീര ഭാരം കുറയുന്ന പോലെ ... പ്രകൃതിക്ക് ഇരട്ടി ഭംഗി ... കാറ്റിനു സുഗന്ധം ... ആകാശം താണു വരുന്നു ... മേഘ പടങ്ങൾക്കു ചിറക് വെച്ച

💬 Comments

View all comments