Chapter Title : പ്ലസ് ടു ഡയറീസ് 2
അടപ്പും കളഞ്ഞു , അതിന്റെ അടപ്പിന്റെ പിരി വരുന്ന ഭാഗം ഒരു കല്ലിൽ ഉരച്ചു നിരപ്പാക്കി , ഗ്രിപ് റബർ അല്പം മുന്നോട്ടു വലിച്ചു കയറ്റി , പേനയുടെ ബാക് ഭാഗം ബോട്ടിലിന്റെ മധ്യത്തിലെ സുശിരത്തിൽ പകുതിയോളം കയറ്റി , ഒരു ബബിൾ ഗം എടുത്തു തൊലിച്ചു കയ്യിലിട്ടു ഞെക്കി ഞവിടി ബോട്ടിലിൽ പേനയുടെ ഭാഗം വരുന്ന സ്ഥലം വായു സഞ്ചാരമില്ലാത്ത രീതിയിൽ വട്ടത്തിൽ തേച്ചു പിടിപ്പിച്ചു . എന്നിട്ടു മദ്യകുപ്പിയുടെ തകര അടപ്പിന്റെ വട്ടത്തിലുള്ള ഭാഗം മാത്രം അടർത്തി എടുത്തു , ഒരു ചെറിയ കാഹളം പോലെ മൂട് കൂർത്ത കോണുണ്ടാക്കി . അത് മുന്നോട്ടു തള്ളിവെച്ച പേനയുടെ റബർ ഗ്രിപ്പിൽ , ഒരു ചെറിയ കടലാസ് കഷ്ണം കൂട്ടി ചുറ്റി കടത്തി വെച്ചു . സുബൈറിന്റ ഓട്ടോയിൽ നിന്നും കുടിവെള്ളം എടുത്തു കുപ്പിയിൽ ഏകദേശം പകുതി നിറച്ചു . കുപ്പിയുടെ കഴുത്തിലെ ദ്വാരം പൊത്തി അടപ്പ് വരുന്ന ഭാഗം , ചുണ്ടോട് ചേർത്ത് അവൻ ഒന്ന് രണ്ടു തവണ മെഷിൻ ടെസ്റ്റ് ചെയ്തു . "ആഹാ , അടിപൊളി , ബോങ് സെറ്റ് റെഡി ....." അപ്പോഴേക്കും സുബൈർ , സാധനം ക്രഷ് ചെയ്തു , സിഗരറ്റു നെടുകെ ചീന്തി ടോബേക്ക മിക്സ് ചെയ്തു വെച്ചിരുന്നു . " എന്നാ പിന്നെ പ്ലേ ചെയ്യടാ " എന്നും പറഞ്ഞു സുബൈർ ക്രഷ് ചെയ്ത ചടയൻ ഒരു പേപ്പറിൽ ഇട്ടു , ബാക് സീറ്റിൽ എന്റെയും വിശാലിന്റെയും , അടുത്തേക്ക് വെച്ച് , അവൻ വണ്ടിയിൽ നിന്നും ഇറങ്ങി , വലതു സൈഡിലൂടെ ഞങ്ങൾക്കടുത്തു വന്നു നിന്നു . വിശാൽ , ചൂണ്ടു വിരലും തള്ള വിരലും കൂട്ടി ഒരു പിടി സാധനം കോണിൽ നിറച്ചു , ബോട്ടിൽ സുബൈറിന് നീട്ടി . അതങ്ങനെയാണ് , the law of ganja , ആരാണോ ക്രഷ് ചെയ്യുന്നത് , അവർക്കാണ് ആദ്യം പ്ലേ ചെയ്യാൻ അവസരം .സുബൈർ ഇടതു കയ്യിൽ ബോങ് സെറ്റ് എടുത്തു , കഴുത്തിലെ
💬 Comments
View all comments