0%

Chapter Title : പോലീസ്

Author : kkstories Read All Parts 586

നോക്കികൊണ്ടിരുന്നു...ഇടയ്ക്കു ഒന്നുരണ്ടു തവണ അവൾ അത് ശ്രദ്ധിച്ചെങ്കിലും കാര്യമായെടുത്തില്ല എന്ന്‌ തോന്നുന്നു..

വെളുപ്പാൻകാലത്തു ഒന്നു ഇരുന്നു മയങ്ങി...എണീറ്റപ്പഴേക്കും ഫ്രണ്ട് വന്നു ജാമ്യം എടുത്തു...അവളെ തിരഞ്ഞെങ്കിലും കണ്ടില്ല...ഡ്യൂട്ടി കഴിഞ്ഞു പോയിക്കാണും...ശ്ശേ...ഉറങ്ങണ്ടാരുന്നു...

ദിവസങ്ങൾ കടന്നു പോയി...

ഒരു ദിവസം ജംഗ്ഷനിൽ പോയി തിരിച്ചുള്ള വഴിക്ക് ദേ ചെക്കിങ്...

അകലെ നിന്നേ കണ്ടു ഞാൻ...മായയുമുണ്ട്..

ഈശ്വരാ...കള്ളുകുടിച്ചിട്ടില്ല...ഹെൽമെറ്റ്‌ ഉണ്ട്.. കൈ കാണിക്കാൻ വഴിയില്ല...എന്താ ചെയ്ക....ആവശ്യമുള്ളപ്പോ ലൈസൻസും എടുക്കാൻ മറക്കില്ല...

അവസാനം അറ്റ കൈ പ്രയോഗിച്ചു...അവിടെത്തുന്നതിനു മുമ്പ് ഹെൽമെറ്റ്‌ ഊരി കൈയ്യിലിട്ടു..

കൈ കാണിച്ച പോലീസുകാരൻ അത്ഭുദഭാവത്തിൽ എന്നെ നോക്കി...

ഞങ്ങളെ കാണുമ്പോൾ കയ്യിൽ കിടക്കണ ഹെൽമെറ്റ്‌ എടുത്തു തലേൽ വെക്കുന്നവരെ കണ്ടിട്ടുണ്ട്...തലേന്ന് ഊരി കൈയേലിടുന്നവരെ ആദ്യായിട്ട് കാണുവാ...

ഏമാനെ ഒന്നു ചിരിച്ചുകാണിച്ചിട്ടു എസ് ഐ യുടെ അടുത്തേക്ക് നടന്നു...

സാറേ.. ഹെൽമെറ്റ് ഇല്ല..

ചിരിച്ചോണ്ട് പറഞ്ഞപ്പോൾ എന്റെ നോട്ടം മായയുടെ മുഖത്തായിരുന്നു...

എന്തൂട്ട് ??

പുള്ളി തലയുയർത്തി എന്നെ നോക്കി...

അല്ല.. ഹെൽമെറ്റ്‌ ഇല്ലാന്നു...

അതിനു നിനക്കിത്ര സന്തോഷം എന്തിനാ ??

ഏയ്‌.. ഒന്നുല്ല...

ഏതായാലും മോൻ ഇത്ര സന്തോഷത്തോടെ വന്ന സ്ഥിതിക്ക് ഞങ്ങടെ ഒരു സന്തോഷത്തിനു...സാധാരണ 100രൂപയാണ്...നീ 500അടച്ചിട്ടു പോയാ മതി...

വാ പൊളിച്ചു ഞാൻ നിന്നപ്പോൾ മായ ചിരി കാണാതിരിക്കാൻ വാ പൊത്തി...

പിഴയടച്ചു വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു...

ആ ചിരിക്കു വേണ്ടി 500 അല്ല 5000 മുടക്കേണ്ടി വന്നാലും ഞാൻ സഹിക്കും സാറേ...

ഉത്സവ ഡ്യൂട്ടിക്ക് വന്ന പോലീസുകാർക്കു കട്ടൻചായയും ഫുഡും കൊടുക്കാൻ ഞാനായിരുന്നു മുൻപന്തിയിൽ.. കാരണം ആ കൂട്ടത്തിൽ മായ ഉണ്ടായിരുന്നു...

പലേടത്തും വെച്ചു പിന്നെയും ഞാനവളെ കണ്ടു...പയ്യെ അവളും ചിരിച്ചു തുടങ്ങി...

അങ്ങനൊരു ഞായറാഴ്ച...

അച്ഛനെന്നെ വിളിച്ചെണീപ്പിച്ചു...അളിയനും എത്തീട്ടുണ്ട്...

നീ കുളിച്ചു റെഡി ആയിക്കേ...ഒരിടം വരെ പോവാനുണ്ട്...

എങ്ങോട്ടാ...

അതൊക്കെ പറയാം നീ റെഡി ആകു..

റെഡി അയി ഞാനും അളിയനും അച്ഛനും കൂടെ പുറപ്പെട്ടു.. വഴിയിൽ എന്റെ കൂട്ടുകാരൻ സുധി കാത്തു നിൽക്കുന്നുണ്ടായിരുന്നു...അവനും കേറി...

അച്ഛാ...ഇതെങ്ങോട്ടാ...പറ..

നിനക്കൊരു പെണ്ണ് കാണാൻ...നേരത്തെ പറഞ്ഞാ നീ സമ്മതിക്കില്ല...നീ രാവിലെ എങ്ങോട്ടേലും മുങ്ങും...അതോണ്ടാ പറയാത്തെ..

പെട്ടു...എന്നാലും അളിയാ...നിങ്ങളും ഇതിനു കൂട്ടുനിന്നല്ലോ...

അളിയൻ ഒരു ചിരി ചിരിച്ചു...ആ ചിരിയിൽ ഒരാളെയും കൂടെ കൊണ്ടുപോയി കുഴീൽ ചാടിക്കുന്നതിന്റെ സന്തോഷമുണ്ടായിരുന്നു...

സുധിയെ ഞാൻ ദഹിപ്പിക്കണ ഒരു നോട്ടം നോക്കി...അവനത് മൈൻഡ് പോലും ചെയ്തില്ല...

കെട്ടാൻ ഇഷ്ടല്ലാഞ്ഞിട്ടല്ല...പക്ഷെ മനസ്സ് നിറയെ മായ ആയിരുന്നു...ഇഷ്ടം തുറന്നു

💬 Comments

View all comments