Chapter Title : പോലീസ്
പോലും പറഞ്ഞിട്ടില്ല... പക്ഷെ...
വണ്ടി ഒരു പഴയ തറവാടിന്റെ മുറ്റത്തു നിന്നു..
ഇനിയിപ്പോ എന്ത് ചെയ്യാൻ...കണ്ടിട്ട് പോകാം...ഇഷ്ടായില്ലന്നു പറയാം...
വീട്ടുകാർ സ്വീകരിച്ചിരുത്തി...സംസാരം തുടങ്ങിപ്പോ ഫോൺ വിളിക്കണ പോലുള്ള രീതിയിൽ ഞാൻ പുറത്തേക്കിറങ്ങി...അവരെന്തെലും സംസാരിക്കട്ടെ..ചുമ്മാ ബോർ പരിപാടി... പെണ്ണിനെ വിളിക്കണ സമയം ആയിപ്പോൾ അവരെന്നെ അകത്തേക്ക് വിളിച്ചു...
സാരി ഉടുത്ത ഒരു കുട്ടി പലഹാരവുമായി വന്നു...കൊള്ളാം...പക്ഷെ പ്രായം കുറച്ചു കുറവാണോ എന്നൊരു സംശയം...
ഇത് പെണ്ണിന്റെ അനിയത്തിയാണ്...ദേ ഈ വരുന്നതാണ് ആളു...
ഞാൻ ഒന്നേ നോക്കിയുള്ളൂ....ആ ഇരിപ്പു ഇരുന്നു പോയി...
മായ...
യൂണിഫോമിൽ അല്ലാതെ ആദ്യമായാണ് കാണുന്നത്....
പ്രതീക്ഷിച്ചതിലും സുന്ദരി....
അപ്പൊ ഇതിനൊരു തീരുമാനം ആയി...
ചായ തന്നപ്പോൾ ഒരു വളിച്ച ചിരിയോടെ അവളെ നോക്കി..
അവളുടെ മുഖത്ത് യാതൊരു ഭാവോമില്ല...
ചെറുക്കൻ ഞാനാവുന്നു അറിഞ്ഞു കാണില്ല..അറിഞ്ഞാൽ അവൾ ചിലപ്പോൾ ഈ പെണ്ണുകാണലിനു പോലും സമ്മതിക്കില്ലായിരുന്നു...
ചെറുക്കനും പെണ്ണിനും തമ്മിൽ എന്തേലും സംസാരിക്കാനുണ്ടാവുമല്ലോ...
പെണ്ണിന്റെ അച്ഛൻ ചോദിച്ചു...
ഏയ്...അങ്ങനൊന്നുമില്ല...
ഞാൻ പറഞ്ഞു...
എനിക്ക് സംസാരിക്കാനുണ്ട്...
മായയുടേതായിരുന്നു ശബ്ദം....
ഞങ്ങൾ അകത്തൊരു മുറിയിലേക്ക് പോയി...
സോറി മാഡം...
മാഡമോ...
അല്ല...സോറി മായ....താൻ ആണ് പെണ്ണെന്നു എനിക്കറിയില്ലായിരുന്നു.. അറിഞ്ഞിരുന്നേൽ ഞാൻ വരില്ലായിരുന്നു...
അതെന്തേ എന്നെ ഇഷ്ടപ്പെട്ടില്ലേ...
അയ്യോ....അതല്ല...
എന്റെ മാഷേ...ഫോട്ടോ കണ്ടപ്പഴേ എനിക്ക് ആളെ മനസ്സിലായിരുന്നു...അന്യോഷിച്ചപ്പോൾ ഇയാളെക്കുറിച്ചു ആർക്കും ഒരു ചീത്ത അഭിപ്രായവുമില്ല....നല്ല തറവാട്...ഇയാൾക്ക് അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു ജോലി...ജാതകവും ചേരും...അതുകൊണ്ട് ഞാൻ സമ്മതം മൂളി...
വാ പൊളിച്ചു നിക്കണ എന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു...
പിന്നെ കണ്ടു കണ്ടൊരു ചെറിയ ഇഷ്ടം മാഷിനോട് എനിക്ക് തോന്നിയിരുന്നെനും കൂട്ടിക്കോ..
കുറച്ചു നേരത്തേക്ക് ഞാൻ നിലത്തുനിന്നും ഒരു 4 അടി പൊങ്ങി നിൽക്കണപോലെയും എന്റെ തലയ്ക്കു പുറകിൽ വൃത്താകൃതിയിൽ ഒരു ദിവ്യപ്രഭ ഉള്ളതുപോലെയും എനിക്ക് തോന്നി..
ഹലോ..എന്താ മിണ്ടാത്തെ...
മായയുടെ ശബ്ദം കേട്ടപ്പോൾ ഞാൻ സ്ഥലകാലബോധം വീണ്ടെടുത്തു..
എന്തെ..എന്നെ ഇഷ്ടയില്ലേ...
ഇഷ്ടായെന്നോ...എനിക്ക് ഡബിൾ ഓക്കേ...
അത് കേട്ടപ്പോൾ അവൾ ഒരു ചിരി ചിരിച്ചു..ഒരിക്കൽ ഈ ചിരി കാണാൻ എനിക്ക് 500 രൂപ മുടക്കേണ്ടി വന്നു..
തിരിഞ്ഞു ഞാൻ നടന്നപ്പോൾ അവൾ പുറകിൽ നിന്നു പറഞ്ഞു..
അതേ..ഇനി കുരുത്തക്കേടുകളൊക്കെ മാറ്റിവെച്ചു നല്ല കുട്ടിയായി നടന്നോണം..വെറുതെ എന്റെ കൈക്കു പണിയുണ്ടാക്കരുത്...
തിരിഞ്ഞു നിന്നൊരു സല്യൂട്ട് കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു..
ശെരി മാഡം...
അപ്പോൾ അവൾ ചിരിച്ച ചിരിക്കും അവളുടെ കൊലുസിന്റെ കൊഞ്ചലിനും ഒരേ താളമായിരുന്നു...
💬 Comments
View all comments