Chapter Title : പോലീസ്
നേരത്തേക്ക് ഞാൻ നിലത്തുനിന്നും ഒരു 4 അടി പൊങ്ങി നിൽക്കണപോലെയും എന്റെ തലയ്ക്കു പുറകിൽ വൃത്താകൃതിയിൽ ഒരു ദിവ്യപ്രഭ ഉള്ളതുപോലെയും എനിക്ക് തോന്നി..
ഹലോ..എന്താ മിണ്ടാത്തെ...
മായയുടെ ശബ്ദം കേട്ടപ്പോൾ ഞാൻ സ്ഥലകാലബോധം വീണ്ടെടുത്തു..
എന്തെ..എന്നെ ഇഷ്ടയില്ലേ...
ഇഷ്ടായെന്നോ...എനിക്ക് ഡബിൾ ഓക്കേ...
അത് കേട്ടപ്പോൾ അവൾ ഒരു ചിരി ചിരിച്ചു..ഒരിക്കൽ ഈ ചിരി കാണാൻ എനിക്ക് 500 രൂപ മുടക്കേണ്ടി വന്നു..
തിരിഞ്ഞു ഞാൻ നടന്നപ്പോൾ അവൾ പുറകിൽ നിന്നു പറഞ്ഞു..
അതേ..ഇനി കുരുത്തക്കേടുകളൊക്കെ മാറ്റിവെച്ചു നല്ല കുട്ടിയായി നടന്നോണം..വെറുതെ എന്റെ കൈക്കു പണിയുണ്ടാക്കരുത്...
തിരിഞ്ഞു നിന്നൊരു സല്യൂട്ട് കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു..
ശെരി മാഡം...
അപ്പോൾ അവൾ ചിരിച്ച ചിരിക്കും അവളുടെ കൊലുസിന്റെ കൊഞ്ചലിനും ഒരേ താളമായിരുന്നു...
💬 Comments
View all comments