Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും [കിടിലൻ ഫിറോസ്]
പദ്ധതിയുടെ വിജയമായി കണ്ടു.
കിട്ടിയ അടിക്ക് പകരം ചോദിക്കാൻ യൂസഫിന് ഒരു ഫോൺകോൾ മാത്രം മതിയായിരുന്നു. പക്ഷേ അദ്ദേഹം അങ്ങനെ ചെയ്തില്ല. തന്റെ നീക്കം എപ്പോൾ എങ്ങനെ നടത്തണമെന്ന് കൃത്യമായി അറിയുന്ന ആളായിരുന്നു അദ്ദേഹം.
അന്ന് രാത്രി, വീട്ടുജോലികൾ ചെയ്തുകൊണ്ടിരുന്ന സ്റ്റിഫിയയെ തേടി ഹംസ ഓടിയെത്തി. രാത്രിസമയത്ത് അവനെ കണ്ടപ്പോൾ തന്നെ സ്റ്റിഫിയയുടെ മനസ്സിൽ ഒരു ഭയം കയറി.
"എന്താ ഹംസിക്കാ... എന്തെങ്കിലും പ്രശ്നമുണ്ടോ?" അവൾ പരിഭ്രമത്തോടെ ചോദിച്ചു.
കിതച്ചുകൊണ്ട് ഹംസ പറഞ്ഞു.
"സ്റ്റേഷനിൽ നിന്ന് ഇപ്പോഴാണ് വിവരം കിട്ടിയത്. ഇന്ന് രാത്രി കഞ്ചാവുകേസിൽ കുറച്ച് പേരെ പോലീസ് പിടിച്ചിട്ടുണ്ടത്രേ... അതിൽ മനുവും ഉണ്ടെന്നാണ് കേട്ടത്."
ആ വാർത്ത കേട്ടതും സ്റ്റിഫിയയുടെ മുഖം വിളറി. കാലിനടിയിലെ മണ്ണ് ഒഴിഞ്ഞുപോയതുപോലെ അവൾ തളർന്നു.
"ദൈവമേ... ഇനി ഞാൻ എന്ത് ചെയ്യും?" തലയിൽ കൈവെച്ചുകൊണ്ട് അവൾ പതറി.
ഹംസ അവളെ നോക്കി പറഞ്ഞു.
"കരഞ്ഞിട്ട് കാര്യമില്ല. ഉടനെ സ്റ്റേഷനിലേക്ക് പോകണം. ഞാൻ യൂസഫ് സാറിനെയും വിവരം അറിയിച്ചിട്ടുണ്ട്. സാർ കാറുമായി ഇപ്പോൾ എത്തും. നീ വേഗം റെഡിയാകൂ."
ഹംസ പറഞ്ഞുതീരും മുമ്പേ ഒരു കാറിന്റെ വെളിച്ചം വീടിന്റെ മുറ്റത്തേക്ക് വീണു. യൂസഫ് കാറുമായി എത്തിക്കഴിഞ്ഞിരുന്നു.
പിന്നെ ഒന്നും ആലോചിക്കാതെ സ്റ്റിഫിയ ചെയ്തുകൊണ്ടിരുന്ന ജോലികൾ അതേപടി ഉപേക്ഷിച്ച് വീടുപൂട്ടി പുറത്തേക്കിറങ്ങി.
യൂസഫ് കാർ സ്റ്റാർട്ട് ചെയ്തതോടെ വാഹനം വേഗത്തിൽ പോലീസ് സ്റ്റേഷനിലേക്ക് കുതിച്ചു.
സ്റ്റേഷനിലെത്തിയപ്പോൾ അവിടുത്തെ അന്തരീക്ഷം തന്നെ സ്റ്റിഫിയയെ ഭയപ്പെടുത്തി. അകത്ത് നിന്ന് കേൾക്കുന്ന നിലവിളികളും ഇരുമ്പഴികൾക്കിടയിലൂടെ കാണുന്ന മുഖങ്ങളും അവളുടെ നെഞ്ചിടിപ്പ് കൂട്ടി.
ഹംസ അവളെ കൂട്ടിക്കൊണ്ട് ലോക്കപ്പിന്
💬 Comments
View all comments