Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും [കിടിലൻ ഫിറോസ്]
ഒരു സത്യമുണ്ടായിരുന്നു.
അവൾക്ക് മുന്നിൽ രക്ഷകനായി നിൽക്കുന്ന യൂസഫ്, അവളുടെ ജീവിതത്തെ തന്റെ ഇഷ്ടപ്രകാരം തിരിച്ചു കൊണ്ടുപോകാനുള്ള നീക്കങ്ങൾ വളരെ മുമ്പേ ആരംഭിച്ചുകഴിഞ്ഞിരുന്നു.
അവൾ അദ്ദേഹത്തിന്റെ കരുതലിൽ വിശ്വസിക്കുമ്പോൾ, അദ്ദേഹം ഓരോ സംഭവവും തന്റെ പദ്ധതിയുടെ ഭാഗമായി കണക്കുകൂട്ടുകയായിരുന്നു.
പിറ്റേന്ന് രാവിലെ മനുവിനെയും മറ്റ് പ്രതികളെയും കോടതിയിൽ ഹാജരാക്കി. വാദം കേട്ട കോടതി എല്ലാവരെയും പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കോടതിമുറിയിൽ നിന്ന് പുറത്തിറങ്ങിയ പ്രതികളെ പോലീസ് വാഹനത്തിലേക്ക് കയറ്റി സബ് ജയിലിലേക്ക് കൊണ്ടുപോയി.
പ്രതികളെ സബ് ജയിലിലേക്ക് കയറ്റുന്നതിനുമുൻപായി
സബ് ജയിലിന്റെ അരികിലായി , ഒരു കാർ പതിയെ വന്ന് നിന്നു.
കാറിന്റെ പിൻവാതിൽ തുറന്ന് ആദ്യം ഇറങ്ങിയത് സ്റ്റിഫിയയായിരുന്നു.
ഉറക്കമില്ലാത്ത രാത്രികളുടെ ക്ഷീണവും നിറഞ്ഞ കണ്ണുകളും അവളുടെ മുഖത്ത് തെളിഞ്ഞുനിന്നു.
ഡ്രൈവിങ് സീറ്റിൽ നിന്ന് യൂസഫും ഇറങ്ങി. പുറത്തുനിന്ന് നോക്കിയാൽ ഗൗരവം മാത്രം കാണുന്ന മുഖം. എന്നാൽ ഉള്ളിൽ ഒരു പദ്ധതി വിജയിച്ചതിന്റെ തണുത്ത സംതൃപ്തി അയാൾ മറച്ചുവെച്ചിരുന്നു.
സ്റ്റിഫിയ മനുവിന്റെ അടുത്തേക്ക് ഓടിച്ചെല്ലാൻ ശ്രമിച്ചു.
"ഒരു നിമിഷം..." യൂസഫ് അവളെ തടഞ്ഞു. "ഞാൻ ആദ്യം സംസാരിക്കട്ടെ."
സ്റ്റിഫിയ ഒന്നും പറയാതെ നിന്നു.
യൂസഫ് പതിയെ മനുവിന്റെ മുന്നിലെത്തി.
പോലീസ് ഉദ്യോഗസ്ഥർ അല്പം മാറിനിന്നു.
മനുവിന്റെ കണ്ണുകളിലേക്ക് നേരെ നോക്കിക്കൊണ്ട് യൂസഫ് ശാന്തമായ ശബ്ദത്തിൽ പറഞ്ഞു.
"നീ എന്നെ ഇനിയും മനസ്സിലാക്കിയിട്ടില്ല, മനു. ജീവിതത്തിൽ ചില തെറ്റുകൾക്ക് വില വളരെ വലുതായിരിക്കും."
മനു ദേഷ്യത്തോടെ അയാളെ നോക്കി.
യൂസഫ് ചെറുതായി പുഞ്ചിരിച്ചു.
"ജയിലിനകത്ത് നിനക്ക് എന്തൊക്കെ സംഭവിക്കുമെന്ന്... പുറത്തുവരാൻ എത്ര സമയം എടുക്കുമെന്ന്... അതൊന്നും
💬 Comments
View all comments