Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും [കിടിലൻ ഫിറോസ്]
യാത്രപറച്ചിലും കലർന്നിരുന്നു.
പിന്നീടവനെ ജയിൽമതിലുകൾ വിഴുങ്ങി; പുറത്താകട്ടെ, വിധി മറ്റൊരു കഥയുടെ ആദ്യവരി എഴുതിത്തുടങ്ങി.
ജയിലിന്റെ ഇരുമ്പുവാതിലുകൾക്കുള്ളിൽ മനുവിനെ കാത്തിരുന്നത് മറ്റൊരു ലോകമായിരുന്നു.
അകത്തേക്ക് കയറിയ നിമിഷം തന്നെ അവനെ വരവേറ്റത് പോലീസുകാരുടെ കനത്ത മർദനമായിരുന്നു. ഓരോ അടിയും പതിക്കുമ്പോൾ ഒരേ ചോദ്യം അവരുടെ വായിൽ നിന്ന് ഉയർന്നു.
"നീ യൂസഫ് സാറിനെ കൈവെക്കുമോ ഡാ...?"
അടിയുടെ വേദന ശരീരത്തെ തളർത്തിയെങ്കിലും, അതിലേറെ അവനെ തകർത്തത് മനസ്സിനേറ്റ മുറിവുകളായിരുന്നു.
പോലീസുകാരുടെ മർദനം അവസാനിച്ചതോടെ സെല്ലിനുള്ളിലെ തടവുകാരുടെ പരിഹാസവും മാനസിക പീഡനവും തുടങ്ങി.
മനുവിനെ തളർത്താൻ അവർ മനപ്പൂർവം പല കഥകളും ചോദ്യങ്ങളും ചോദിച്ചു കൊണ്ടേയിരുന്നു.
"നിന്റെ ഭാര്യ ഇപ്പോൾ യൂസഫിന്റെ കൂടെയാണെന്ന് കേട്ടല്ലോ...."
"രാത്രിയും അവൾ അയാളുടെ വീട്ടിലാണെന്ന് കേട്ടല്ലോ..."
സത്യമാണോ, വെറും പരിഹാസമാണോ എന്നറിയില്ല. പക്ഷേ ആ വാക്കുകൾ ഓരോന്നും മനുവിന്റെ നെഞ്ചിൽ ആഴത്തിൽ പതിഞ്ഞു.
ഓരോ അപമാനത്തിനിടയിലും അവന്റെ മനസ്സിൽ തെളിഞ്ഞത് സ്റ്റിഫിയയുടെ മുഖമായിരുന്നു. വിവാഹജീവിതത്തിൽ അവൾക്ക് താൻ നൽകിയ കണ്ണീരും വേദനയും ഒന്നൊന്നായി അവന്റെ ഓർമ്മയിലേക്ക് മടങ്ങിയെത്തി.
"അവളെ വേദനിപ്പിക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല... ഞാൻ അനുഭവിക്കുന്നതെല്ലാം അതിന്റെ ശിക്ഷയായിരിക്കാം..."
ആ ചിന്ത പതിയെ അവന്റെ മനസ്സിൽ വേരൂന്നി.
ആദ്യ റിമാൻഡ് കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും കോടതിയിൽ ഹാജരാക്കി. എന്നാൽ പ്രതീക്ഷിച്ചതുപോലെ മോചനം ലഭിച്ചില്ല. കോടതി റിമാൻഡ് വീണ്ടും നീട്ടി.
ദിവസങ്ങൾ ആഴ്ചകളായി... ആഴ്ചകൾ മാസങ്ങളായി മാറി.
അവനെ കാണാനോ, ഒരു വാക്ക് സംസാരിക്കാനോ, ഒരു ആശ്വാസനോട്ടം നൽകാനോ ആരും വന്നില്ല.
ജയിലിന്റെ മതിലുകൾക്കുള്ളിൽ ഒറ്റപ്പെട്ട് ഇരിക്കുമ്പോൾ ഒരു
💬 Comments
View all comments