0%

Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും [കിടിലൻ ഫിറോസ്]

Author : കിടിലൻ ഫിറോസ് Read All Parts 434.3K

സത്യം മാത്രം മനുവിന്റെ മനസ്സിൽ ഉറച്ചുപോയി.

"ഈ ജയിലിൽ നിന്ന് ഒരുനാൾ ഞാൻ പുറത്തിറങ്ങിയാലും... ഞാൻ നഷ്ടപ്പെടുത്തിയ ജീവിതം ഇനി ഒരിക്കലും തിരികെ കിട്ടില്ല.”

അങ്ങനെ ഒരു ദിവസം, ഒട്ടും പ്രതീക്ഷിക്കാതെ മനുവിനെ കാണാൻ ഒരു വിസിറ്റർ വന്നു.

ആ വാർത്ത കേട്ട നിമിഷം അവന്റെ ഉള്ളിൽ മരിച്ചുപോയിരുന്ന പ്രതീക്ഷ വീണ്ടും മുളച്ചു. അവൻ ആവേശത്തോടെ വിസിറ്റിംഗ് മുറിയിലേക്ക് ഓടി. അവനെ തേടി വരാൻ ഈ ലോകത്ത് ഒരാൾ മാത്രമേ ഉണ്ടാകൂ അത് അവന്റെ ഭാര്യ എന്നായിരുന്നു അവന്റെ വിശ്വാസം.

"അവളോട് എല്ലാത്തിനും മാപ്പ് ചോദിക്കണം... ഇനി ഒരിക്കലും അവളെ വേദനിപ്പിക്കില്ല..."

ആ ചിന്തയായിരുന്നു ഓരോ ചുവടിനും കരുത്തായത്.

വിസിറ്റിംഗ് മുറിയിലേക്ക് കയറിയ മനു ഒരു നിമിഷം നിശ്ചലനായി.

അവിടെ അവനെ കാത്തുനിന്നത് സ്റ്റിഫിയയല്ല…ഹംസയായിരുന്നു.

ആ കാഴ്ചയോടെ മനുവിന്റെ മുഖത്ത് വിരിഞ്ഞിരുന്ന പ്രതീക്ഷ പതിയെ മാഞ്ഞുപോയി.

ഇരുവരെയും വേർതിരിച്ച് ഒരു കട്ടിയുള്ള ഇരുമ്പ് നെറ്റ്.

അപ്പുറത്ത് ഹംസ... ഇപ്പുറത്ത് മനു.

നെറ്റിനരികിലേക്ക് ചേർന്നുനിന്ന് വിറയുന്ന ശബ്ദത്തിൽ മനു ചോദിച്ചു.

"അവൾ... വന്നില്ലേ?"

ഹംസ കുറച്ചുനേരം മിണ്ടാതെ നിന്നു. പിന്നെ അടക്കിവെച്ച ദേഷ്യത്തോടെ ചോദിച്ചു.

"ആരെയാണ് നീ അന്വേഷിക്കുന്നത്...? സ്റ്റിഫിയയെയോ?"

മനു ഒന്നും പറയാതെ അയാളുടെ മുഖത്തേക്ക് നോക്കി.

ഹംസ ഒരു ദീർഘനിശ്വാസം വിട്ടു.

"നാട്ടിൽ ഇപ്പോളത്തെ സംസാരവിഷയം നിന്റെ ഭാര്യയാണ്. സ്റ്റിഫിയ യൂസഫിന്റെ കീപ്പാണെന്നു ആളുകൾ പറഞ്ഞപ്പോൾ ആദ്യം ഞാൻ അതൊന്നും വിശ്വസിച്ചില്ല."

"ഒരു ദിവസം യൂസഫിനെ കാണാൻ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. മുൻവാതിൽ അടഞ്ഞുകിടക്കുകയായിരുന്നു. തിരികെ നടക്കുന്നതിനിടെയാണ് കാർ അകത്ത് കിടക്കുന്നത് കണ്ടത്. കാറില്ലാതെ

💬 Comments

View all comments