0%

Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും [കിടിലൻ ഫിറോസ്]

Author : കിടിലൻ ഫിറോസ് Read All Parts 434.4K

ഹംസ മനുവിനെ ഒരുനോക്ക് നോക്കി.

അയാളുടെ കണ്ണുകളിലും വേദന നിറഞ്ഞിരുന്നു.

"വിഷമിക്കരുത്, മനു... നിന്നെ എങ്ങനെയെങ്കിലും പുറത്തുകൊണ്ടുവരാൻ ഞാൻ ശ്രമിക്കുന്നുണ്ട്. പ്രതീക്ഷ കൈവിടരുത്."

അതും പറഞ്ഞ് ഹംസ പതിയെ തിരിഞ്ഞുനടന്നു.

അയാൾ അകന്നുപോകുന്നതുവരെ മനു അനങ്ങാതെ നോക്കിനിന്നു.

പക്ഷേ ഹംസയുടെ രൂപം കണ്ണിൽ നിന്ന് മറഞ്ഞിട്ടും, അയാൾ പറഞ്ഞ വാക്കുകൾ മനുവിന്റെ മനസ്സിൽ നിന്ന് മാഞ്ഞില്ല. പ്രത്യേകിച്ച് സ്റ്റിഫിയയെക്കുറിച്ച് കേട്ട വാർത്തകൾ.

ഓരോ വാക്കും വീണ്ടും വീണ്ടും അവന്റെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരുന്നു.

സെല്ലിലേക്ക് തിരികെ നടക്കുമ്പോൾ അവന്റെ കാലുകൾക്ക് പോലും ഭാരമേറിയിരുന്നു. കണ്ണുകളിൽ നിന്ന് കണ്ണുനീർ നിശ്ശബ്ദമായി ഒഴുകി. ആരും കാണാതിരിക്കാൻ അവൻ പലവട്ടം അത് തുടച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും, ഉള്ളിലെ വേദനയെ മറച്ചുവയ്ക്കാൻ അവന് കഴിഞ്ഞില്ല.

ഇരുമ്പഴികൾക്കുള്ളിലേക്ക് വീണ്ടും കയറുമ്പോൾ മനുവിന് തോന്നിയത്, ജയിലിൽ അടച്ചിരിക്കുന്നത് തന്റെ ശരീരം മാത്രമല്ല... പ്രതീക്ഷകളും സ്വപ്നങ്ങളും ജീവിതവും കൂടിയാണെന്നായിരുന്നു.

സെല്ലിനുള്ളിലേക്ക് തിരികെ കയറിയതും അവിടെയുണ്ടായിരുന്ന ചില തടവുകാർ മനുവിനെ കണ്ടു പരിഹാസച്ചിരി ചിരിച്ചു.

"എന്താടാ... നിന്റെ ഭാര്യ ഇപ്പോൾ ഗർഭണിയാണെന്നു അറിഞ്ഞല്ലോ യുസഫ് പണിപറ്റിച്ചോ?"

"നിന്റെ കെട്ടിയോൾ ഒരു കഴപ്പി ആണെന്ന് പറഞ്ഞല്ലോ സത്യമാണോ..."

"നാട്ടിൽ ഓരോ ദിവസവും പുതിയ കഥകളാണ് കേൾക്കുന്നത്..."

അങ്ങനെ ഓരോരുത്തരും മനപ്പൂർവം കുത്തിനോവിക്കുന്ന വാക്കുകൾ പറഞ്ഞുകൊണ്ടിരുന്നു.

ആ വാക്കുകളിൽ എത്രത്തോളം സത്യമുണ്ടെന്നറിയില്ലായിരുന്നു. പക്ഷേ അവ കേൾക്കുന്ന ഓരോ നിമിഷവും മനുവിന്റെ ഹൃദയം വീണ്ടും വീണ്ടും തകർന്നുകൊണ്ടിരുന്നു.

അവൻ തലകുനിച്ച് ഒന്നും മിണ്ടാതെ തന്റെ മൂലയിലേക്ക് നടന്നു.

അവരുടെ പരിഹാസച്ചിരിയും കുത്തുവാക്കുകളും ഏറെ നേരം അവന്റെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരുന്നു.

ആ രാത്രി ജയിലിലെ തണുത്ത തറയിൽ

💬 Comments

View all comments