Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും [കിടിലൻ ഫിറോസ്]
ചാരിയിരുന്ന മനുവിന് ഉറങ്ങാൻ കഴിഞ്ഞില്ല.
കണ്ണുകൾ അടയ്ക്കുമ്പോഴെല്ലാം സ്റ്റിഫിയയുടെ മുഖം മാത്രം മനസ്സിലേക്ക് ഓടിയെത്തി. അവളോട് ചെയ്ത ഓരോ തെറ്റും ഓരോ ക്രൂരതയും ഓർമ്മകളായി തിരികെ വന്നു.
ആ ഓർമ്മകളും ചുറ്റുമുള്ളവരുടെ കുത്തുവാക്കുകളും ചേർന്ന്, അവന്റെ മനസ്സിനെ ഓരോ നിമിഷവും അല്പാല്പമായി തകർത്തുകൊണ്ടിരുന്നു.
വീണ്ടും ദിവസങ്ങൾ കടന്നുപോയി.
ഓരോ ദിവസവും മനുവിന്റെ മനസ്സ് കൂടുതൽ തകർന്നുകൊണ്ടിരുന്നു. സ്റ്റിഫിയയെക്കുറിച്ചുള്ള ആകുലത അവനെ ഉള്ളിൽനിന്ന് വിഴുങ്ങി. അതിനൊപ്പം ജയിലിലെ മർദനവും ഭീഷണികളും അവന്റെ ആത്മവിശ്വാസം പൂർണമായി തകർത്തു.
ഒരുകാലത്ത് ദേഷ്യത്തോടെ എല്ലാവരുടെയും മുന്നിൽ നെഞ്ചുവിരിച്ച് നടന്നിരുന്ന മനു ഇപ്പോൾ നിഴൽ കണ്ടാൽ പോലും ഭയപ്പെടുന്ന ഒരാളായി മാറിയിരുന്നു.
രണ്ട് ആഴ്ചകൾക്കുശേഷം വീണ്ടും ഒരു ദിവസം അവനെ കാണാൻ ഒരു വിസിറ്റർ എത്തിയെന്ന വാർത്ത ലഭിച്ചു.
പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ട മനു തലകുനിച്ചുകൊണ്ട് വിസിറ്റിംഗ് മുറിയിലേക്ക് നടന്നു.
അകത്ത് കയറിയതും അവൻ നിശ്ചലനായി.
അവനെ കാത്തുനിന്നത് യൂസഫായിരുന്നു.
യൂസഫിനെ കണ്ട നിമിഷം മനുവിന്റെ ഉള്ളിൽ ഒരിക്കൽ കൂടി ദേഷ്യം ആളിക്കത്തി. പക്ഷേ ആ ദേഷ്യം വാക്കുകളായി പുറത്തുവരാൻ പോലും അവന് ധൈര്യമുണ്ടായില്ല.
യൂസഫ് ചുണ്ടിൽ ഒരു നേരിയ പുഞ്ചിരിയോടെ ചോദിച്ചു.
"എന്തായി മനു... ഇവിടെ സുഖമാണോ?"
മനു മറുപടി പറഞ്ഞില്ല.
"നിന്നെ നന്നായി ശ്രദ്ധിക്കണമെന്ന് ഇവിടുത്തെ ഉദ്യോഗസ്ഥരോട് ഞാൻ പറഞ്ഞിട്ടുണ്ട്."
ആ വാക്കുകൾ കേട്ടതും മനുവിന്റെ നിയന്ത്രണം നഷ്ടമായി. കണ്ണുനീർ ഒഴുകിക്കൊണ്ടിരിക്കെ അവൻ വിറയുന്ന ശബ്ദത്തിൽ പറഞ്ഞു.
"സാർ... എന്നെ ഇവിടെനിന്ന് രക്ഷിക്കണം. ഞാൻ ചെയ്ത തെറ്റുകൾക്കെല്ലാം മാപ്പ് ചോദിക്കുന്നു. എനിക്ക്... എനിക്ക് എന്റെ ഭാര്യയെ തിരികെ വേണം."
യൂസഫ് കുറച്ചുനേരം
💬 Comments
View all comments