0%

Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും [കിടിലൻ ഫിറോസ്]

Author : കിടിലൻ ഫിറോസ് Read All Parts 434K

ഭൂരിഭാഗവും മദ്യത്തിനായി ചെലവാകും.”

ഹംസ ഇതെല്ലാം നിശ്ശബ്ദനായി കേട്ടുനിന്നു. കൈയിലുണ്ടായിരുന്ന ഗ്ലാസിലെ ബാക്കി വെള്ളവും ഒറ്റവലിക്ക് കുടിച്ചശേഷം, അദ്ദേഹം അത് സ്റ്റിഫിയയുടെ കൈയിലേക്ക് തിരികെ നൽകി.

"ശരി... ഞാൻ ഇറങ്ങട്ടെ," എന്ന് പറഞ്ഞുകൊണ്ട് ഹംസ പതിയെ വാതിലിലേക്ക് നടന്നു.

പക്ഷേ വരാന്തയിലേക്ക് കാലെടുത്തുവയ്ക്കുന്നതിനുമുമ്പ് അദ്ദേഹം ഒന്ന് നിന്നു. എന്തോ ചോദിക്കാനുണ്ടെന്നപോലെ ഒരു നിമിഷം ആലോചിച്ച ശേഷം പതിയെ തിരിഞ്ഞുനോക്കി.

"സ്റ്റിഫിയ... ഒരു കാര്യം ചോദിച്ചോട്ടെ?"

"ചോദിച്ചോളൂ..."

ഹംസ ശാന്തമായ സ്വരത്തിൽ ചോദിച്ചു.

"ഇവൻ... മദ്യപിച്ചുകഴിഞ്ഞാൽ നിങ്ങളെ ഉപദ്രവിക്കാറുണ്ടോ?"

ആ ചോദ്യം കേട്ടതും സ്റ്റിഫിയയുടെ മുഖത്തെ ഭാവം മാറി. അവളുടെ കണ്ണുകൾ അറിയാതെ നിലത്തേക്ക് പതിഞ്ഞു. കുറച്ചുനേരം ഒന്നും പറയാതെ നിന്ന അവളുടെ മൗനം തന്നെമതിയായിരുന്നു ഹംസയ്ക്ക്.

പിറ്റേന്ന് നേരം വെളുത്തു. ജനൽവഴി കടന്നുവന്ന സൂര്യപ്രകാശം ബെഡ്റൂമിലാകെ പരന്നപ്പോൾ, ഇന്നലെ രാത്രിയിലെ മദ്യലഹരിയിൽ ബോധംകെട്ട് കിടന്നിരുന്ന മനു പതിയെ കണ്ണുതുറന്നു.

തലയിൽ അസഹ്യമായ ഭാരവും ശരീരമാകെ ക്ഷീണവും അനുഭവപ്പെട്ടെങ്കിലും, കട്ടിലിൽ നിന്ന് അൽപം ഉയർന്ന് അവൻ ചുറ്റും നോക്കി. അരികിൽ, കഴിഞ്ഞ രാത്രിയിലെ ക്ഷീണം മുഴുവൻ മുഖത്ത് തെളിഞ്ഞുകൊണ്ട് സ്റ്റിഫിയ ഗാഢനിദ്രയിൽ കിടക്കുകയായിരുന്നു.

ഒരു മടിയും കൂടാതെ അവൻ അവളുടെ തോളിൽ ശക്തമായി തട്ടി വിളിച്ചു.

"എഴുന്നേൽക്കടി... പോയി ഒരു ചായ എടുത്തോണ്ട് വാ."

മനുവിന്റെ പരുക്കൻ ശബ്ദം കേട്ട് സ്റ്റിഫിയ പതിയെ കണ്ണുകൾ തുറന്നു.

ഒരു നിമിഷം ചുറ്റും നോക്കി. നേരം നന്നായി വെളുത്തിരുന്നു. ഇന്നലെ രാത്രി അവൾക്ക് ഭക്ഷണം പോലും കഴിക്കാനായിരുന്നില്ല. അതിന്റെ ക്ഷീണം ശരീരമാകെ തളർച്ചയായി നിറഞ്ഞിരുന്നു.

എന്നിരുന്നാലും ഒന്നും പറയാതെ അവൾ പതിയെ

💬 Comments

View all comments