0%

Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും [കിടിലൻ ഫിറോസ്]

Author : കിടിലൻ ഫിറോസ് Read All Parts 461.5K

കട്ടിലിൽ നിന്ന് എഴുന്നേറ്റു. ഉറക്കത്തിന്റെയും വിശപ്പിന്റെയും ക്ഷീണം കലർന്ന ചുവടുകളോടെ അടുക്കളയിലേക്ക് നടന്നു.

അപ്പോഴും മനു കട്ടിലിൽ തന്നെ ചാരിയിരുന്നു. എഴുന്നേറ്റ് എന്തെങ്കിലും ചെയ്യണമെന്ന ചിന്ത പോലും ഇല്ലാതെ, ചായ വരുന്നതും കാത്ത് അവൻ അവിടെത്തന്നെ ഇരുന്നു.

കുറച്ചുനേരത്തിനകം സ്റ്റിഫിയ ഒരു ഗ്ലാസ് ചായയുമായി മുറിയിലേക്ക് വന്നു. ചായ മനുവിന്റെ കൈയിൽ കൊടുത്ത ശേഷം, മടിച്ചുമടിച്ച് അവൾ പറഞ്ഞു.

"വീട്ടിലെ സാധനങ്ങളൊക്കെ തീർന്നിരിക്കുകയാണ്. അരിയും പലചരക്ക് സാധനങ്ങളും ഒന്നും ഇല്ല. കയ്യിൽ കുറച്ച് പൈസയുണ്ടെങ്കിൽ വാങ്ങിച്ചുതരാമോ?"

മനു അവളുടെ വാക്കുകൾ കേട്ടെങ്കിലും മറുപടി പറയാൻ പോലും തയ്യാറായില്ല. ഒരു ഭാവവ്യത്യാസവുമില്ലാതെ അവൻ ചായ പതിയെ കുടിച്ചുതീർത്തു.

ഗ്ലാസ് തിരികെ കൊടുത്ത ശേഷം എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ എല്ലാം കഴിഞ്ഞ് നേരെ അടുക്കളയിലേക്ക് നടന്നു. അവിടെ സ്റ്റിഫിയ കഴിഞ്ഞ രാത്രിയിൽ ഉണ്ടാക്കിവെച്ചിരുന്ന ചോറും കറിയും സ്വയം എടുത്ത് കഴിച്ചു.

ഭക്ഷണം കഴിച്ചുതീർന്നിട്ടും വീട്ടിലെ കാര്യങ്ങളെക്കുറിച്ചോ സ്റ്റിഫിയയുടെ ആവശ്യത്തെക്കുറിച്ചോ ഒരു വാക്കുപോലും ചോദിച്ചില്ല.

കൈ കഴുകി വസ്ത്രം മാറിയ ശേഷം ഒന്നും പറയാതെ വീട്ടിൽ നിന്ന് പുറത്തേക്ക് നടന്നു.

സ്റ്റിഫിയ കുറച്ചുനേരം അതേ സ്ഥലത്ത് നിശ്ചലയായി നിന്നു. വീട്ടിൽ ഇനി ബാക്കിയുണ്ടായിരുന്നത് ഒഴിഞ്ഞ പാത്രങ്ങളും തീർന്നുപോയ പലചരക്ക് സാധനങ്ങളും, മറുപടി കിട്ടാതെ പോയ അവളുടെ പ്രതീക്ഷയും മാത്രമായിരുന്നു.

മനു പോയതിനുശേഷം സ്റ്റിഫിയ ഹാളിലെ പഴയ സോഫയിൽ നിശ്ശബ്ദമായി ഇരിക്കുകയായിരുന്നു.

എന്ത് ചെയ്യണമെന്നറിയാതെ, മുന്നിലുള്ള ചുമരിലേ ക്ലോക്കിൽ വെറുതെ നോക്കിയിരുന്ന അവളുടെ മനസ്സ് ചിന്തകളാൽ നിറഞ്ഞിരുന്നു.

അപ്പോഴാണ് പുറത്തുനിന്ന് പരിചിതമായ ഒരു ശബ്ദം കേട്ടത്.

"എന്താ മോളെ... എന്ത് ആലോചിച്ചിരിക്കുകയാ?"ആ ശബ്ദം കേട്ട്

💬 Comments

View all comments