0%

Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും 2 [കിടിലൻ ഫിറോസ്]

Author : കിടിലൻ ഫിറോസ് Read All Parts 226.3K

അവളെ തൊടരുത്."

ആ വാക്കുകൾ തീരുന്നതിന് മുമ്പേ അവറാച്ചന്റെ ആളുകൾ മനുവിനെ വളഞ്ഞു.

ആദ്യത്തെ പ്രഹരം അവന്റെ നെഞ്ചിലായിരുന്നു.

പിന്നെ മുഖത്ത്.വയറിൽ.കാലുകളിൽ.

ഒന്നിന് പിന്നാലെ ഒന്നായി അടികൾ പതിച്ചു.

മനു തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും അവരുടെ എണ്ണം കൂടുതലായിരുന്നു.ഒടുവിൽ ശക്തമായ ഒരു പ്രഹരത്തിൽ അവൻ നിലത്തേക്ക് വീണു എന്നിട്ടും ആക്രമണം അവസാനിച്ചില്ല.

മനു വേദനകൊണ്ട് പുളയുമ്പോൾ സ്റ്റിഫിയ കരഞ്ഞുകൊണ്ട് ഓരോരുത്തരുടെയും കാലുപിടിച്ചു.

"ദയവായി... ഇനി അടിക്കരുത്... മരിച്ചുപോകും..."

പക്ഷേ ആരും കേട്ടില്ല.

അവസാനം മറ്റൊരു വഴിയുമില്ലെന്ന് മനസ്സിലായ സ്റ്റിഫിയ എഴുന്നേറ്റ് ഓടി.

ഇരുണ്ട രാത്രിയിലൂടെ അവളെ സഹായിക്കാൻ ഇവിടെ ഒരാളെ ഉണ്ടായിരുന്നുള്ളു.

അവളുടെ ലക്ഷ്യം ഒന്ന് മാത്രമായിരുന്നു …യൂസഫിന്റെ വീട്.

വീടിന്റെ ഗേറ്റ് തുറന്ന് അവൾ അകത്തേക്ക് കയറി.

"ഇക്കാ... ഇക്കാ... രക്ഷിക്കൂ..."

അവളുടെ നിലവിളി കേട്ടതും യൂസഫ് പുറത്തേക്ക് ഓടിയെത്തി.

കരഞ്ഞുകൊണ്ട് വരുന്ന സ്റ്റിഫിയ കണ്ടതും യുസഫ് ഒന്ന് ഞെട്ടി എന്താണ് സംഭവം എന്ന് യുസഫ് ചോദിച്ചു.

അവൾ നടന്നതെല്ലാം പറഞ്ഞു.

ഒരുനിമിഷം പോലും വൈകാതെ യൂസഫ് കാറിന്റെ താക്കോൽ എടുത്തു.

അടുത്ത നിമിഷം കാർ ഇരുട്ട് കീറിമുറിച്ചുകൊണ്ട് മനുവിന്റെ വീട്ടിലേക്ക് പാഞ്ഞു.

അവർ അവിടെ എത്തുമ്പോൾ ഹാളിൽ രക്തത്തിൽ കുളിച്ച് അനങ്ങാൻ പോലും കഴിയാതെ കിടക്കുകയായിരുന്നു മനു.

അവറാച്ചനും ആളുകളും അപ്പോഴേക്കും സ്ഥലംവിട്ടിരുന്നു.

"ചേട്ടായി..."

സ്റ്റിഫിയ അവന്റെ അടുത്തേക്ക് ഓടിച്ചെന്നു.

യൂസഫ് സമയം കളഞ്ഞില്ല.

ഇരുവരും ചേർന്ന് മനുവിനെ എടുത്ത് കാറിന്റെ പിൻസീറ്റിൽ കിടത്തി കാറിന്റെ എഞ്ചിൻ ഗർജിച്ചു.

കാർ അതിവേഗത്തിൽ ആശുപത്രിയിലേക്ക് കുതിച്ചു.

ആ രാത്രിയിൽ...

ആംബുലൻസിന്റെ സൈറൺ ഉണ്ടായിരുന്നില്ല.

പക്ഷേ ആ കാറിന്റെ

💬 Comments

View all comments