0%

Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും 2 [കിടിലൻ ഫിറോസ്]

Author : കിടിലൻ ഫിറോസ് Read All Parts 226.2K

കാണിച്ചു.

"ഇവിടെ ഇരിക്ക്."

സ്റ്റിഫിയ സോഫയുടെ ഒരറ്റത്ത് ഇരുന്നു.

അൽപനേരം മിണ്ടാതിരുന്ന ശേഷം യൂസഫ് പറഞ്ഞു.

"നാളെ നിന്റെ കെട്ടിയോൻ ജയിലിൽ നിന്ന് പുറത്തിറങ്ങും. പക്ഷേ അവൻ വന്നെന്ന് കരുതി പഴയതുപോലെ സ്നേഹവും അടുപ്പവും കാണിക്കരുത്. അങ്ങനെ ചെയ്താൽ ഇതുവരെ നമ്മൾ ചെയ്തതെല്ലാം വെറുതെയാകും."

സ്റ്റിഫിയ നിശ്ശബ്ദമായി തലയാട്ടി.

യൂസഫ് തുടർന്നു.

"നിന്റെ ഈ ദുരിതം നിറഞ്ഞ ജീവിതത്തിന് അറുതി വരുത്താൻ ഞാൻ കളിച്ച കളിയാണ് ഇതെല്ലാം. പക്ഷേ അതൊന്നും അവൻ ഒരിക്കലും അറിയാൻ പാടില്ല. പതിയെ അവനെ മാറ്റിയെടുക്കാം. അതിന് നീയും എന്റെ കൂടെ സഹകരിക്കണം."

ഒരു മടിയും കൂടാതെ സ്റ്റിഫിയ മറുപടി പറഞ്ഞു.

"ഞാൻ സാർ പറയുന്നതുപോലെ എന്തും ചെയ്തോളാം."

അതുകേട്ട് യൂസഫ് സംതൃപ്തിയോടെ ചിരിച്ചു.

"അത്രമതി."

ആ സംഭാഷണത്തിന് ശേഷം സ്റ്റിഫിയ വീട്ടിലേക്ക് മടങ്ങി.

ആ രാത്രി... ഏറെ നാളുകൾക്ക് ശേഷം, മനസ്സിൽ ചെറിയൊരു പ്രതീക്ഷയുമായി അവൾ സ്വന്തം വീട്ടിൽ സമാധാനമായി ഉറങ്ങാൻ കിടന്നു.

പക്ഷെ യുസഫ് മറ്റ് ചില കണക്ക് കുട്ടലുകളിൽ ആയിരുന്നു.

പിറ്റേന്ന് ഉച്ചയോടെ മനുവിന് ജാമ്യം ലഭിച്ചു. മാസങ്ങളോളം നീണ്ട ദുരിതജീവിതത്തിന് താൽക്കാലികമായി അറുതിവന്നിരുന്നു. ജയിലിന്റെ ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങിയ മനുവിനെ കാത്തുനിന്നത് ഹംസയായിരുന്നു.

മനു പതിയെ ഹംസയുടെ അടുത്തേക്ക് നടന്നു.

ഹംസ അവനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു.

"എല്ലാം വിധി... അത്ര തന്നെ."

അൽപനേരം സംസാരിച്ച ശേഷം ഹംസ ഒരു ഓട്ടോ വിളിച്ച് മനുവിനൊപ്പം അടുത്തുള്ള ബാറിലേക്ക് പോയി.

ബാർ കണ്ടതും മനു ഒന്ന് മടിച്ചു.

"എനിക്ക് വേണ്ട... എനിക്ക് സ്റ്റിഫിയയെ കാണണം."

എന്നാൽ ഹംസ അവനെ സമാധാനിപ്പിച്ചു.

💬 Comments

View all comments