Chapter Title : പോലീസുകാരി ചാപ്റ്റർ 1 [കുറ്റിയിൽ ചാണ്ടി]
നിന്ന് ചോറ് തട്ടം തുറന്ന് അതിലുണ്ടാരുന്ന ഫുഡ് വേസ്റ്റ് അവന്റെ പത്രത്തിലേക്കിട്ടൂ.തലയിൽ ഒന്ന് തടവി നേരെ സിറ്റൗട്ടിലേക്ക് കേറി.
അകത്തു ടീവിയിൽ അമ്മായിഅമ്മ കൃഷ്ണമോഹനം സീരിയൽ കാണുന്ന ശബ്ദം കേൾക്കാം. കതക് തുറന്ന് ഹാളിലേക് കേറി. നീ എന്താടി താമസിച്ചേ? ഞാൻ കടേലൊന്ന് കേറി. ആഹ് കണ്ണനെന്തിയെ?
അവനാ ടെറസിൽ എങ്ങാണ്ടുണ്ട്. നീ വിളിക്ക്. എന്നിട്ട് കുളിച്ചിട്ട് വാ. ഞാൻ ഇത് തീർന്നിട്ട് കഴിക്കാൻ എടുത്ത് വെക്കാം.
ആഹ് ജ്യോതി റൂമിലേക്ക് കയറി.
ഹാങ്കറിൽ യൂണിഫോം പാന്റ് അഴിച്ചു മടക്കി ഇട്ടു. അതിന്റെ മുകളിൽ ഷർട്ടും അഴിച്ചിട്ടു.
കട്ടിലിൽ കിടന്ന രാവിലെ ഊരിയിട്ട ചുവപ്പ് കളർ മാക്സി എടുത്ത് തലയിലൂടെ ഇട്ടു. മാക്സി നേരെയാക്കി ഹാളിലെ ടെറസിലേക്കുള്ള സ്റ്റേയറിന്റെ താഴെ നിന്ന് വിളിച്ചു. ഡാ കണ്ണാ ,...........കണ്ണാ
കണ്ണൻ ഫോണിൽ കൂട്ടുകാരിയോട് സംസാരിച്ചോണ്ടിരിക്കുവാരുന്നു. അമ്മേടെ വിളികേട്ട് അവൻ അലറി. .ദാ വരുന്ന്
വിളിക്കാം ഞാൻ. അമ്മ വിളിക്കുന്നു എന്താന്ന് നോക്കട്ടെ. ഫോൺ കട്ടാക്കി അവൻ ടെറസിലേക്കുള്ള ഡോർ അടച്ചു കുറ്റിയിട്ട് താഴേക്ക് വന്ന്.
നീ മോളിൽ എന്തെടുക്കുവാരുന്നെടാ? സിഗററ്റ് വല്ലോം വലി തുടങ്ങിയോ. നിന്റെ മോന്ത അടിച്ചു ഞാൻ പൊട്ടിക്കും.
അല്ലാ ഫോൺ വിളിച്ചു ഇരുന്നതാ.
നിന്റെ കോപ്പ് ഞാൻ എറിഞ്ഞു പൊട്ടിക്കും.
ജ്യോതിയെ സത്യത്തിൽ കണ്ണന് ഭയമാണ്. കണ്ണന്റെ അച്ഛൻ മരിച്ചിട്ട് 4 വർഷം ആയി. അച്ഛനുള്ളപ്പോ അവൻ സന്തോഷവാനാരുന്നു. ജ്യോതിലക്ഷ്മി പോലിസ് മുറ തന്നെ വീട്ടിലും. കണിശക്കാരിയായ പോലീസുകാരി അമ്മ.
ഞാൻ കുളിച്ചിട്ട് വരാം. നീ അച്ഛമ്മേടെ കൂടെ ഇരിക്ക്.
ജ്യോതി റൂമിലേക്ക് കയറി കതകടച്ചു.
കണ്ണൻ അച്ഛമ്മേടെ അടുത്ത് സെറ്റിയിൽ പോയി ഇരുന്നു ഫോൺ എടുത്ത് യൂട്യൂബിൽ റീൽസ് കണ്ട് ഇരുന്നു.
അവളുടെ സ്വഭാവം നിനക്കറിയാല്ലോ. പോട്ടെ സാരമില്ല. അച്ഛമ്മ അവനെ നോക്കി പറഞ്ഞു.
അവൻ ഒന്നും പറഞ്ഞില്ല.
ജ്യോതി കുളിച്ചിറങ്ങും മുൻപ് സീരിയൽ തീർന്നു. അച്ഛമ്മ അടുക്കളയിലേക്ക് കയറി ഭക്ഷണം എടുത്ത് ഡൈനിംഗ് ടേബിളിൽ കൊണ്ട് വെച്ചു.
ജ്യോതിലക്ഷ്മി കുളിച്ചിറങ്ങി ഡ്രസ്സ് മാറി കഴിക്കാൻ വന്നിരുന്നു. അച്ഛമ്മയും കണ്ണനും ഇരുന്നു.
കണ്ണനാണ് ആദ്യം
💬 Comments
View all comments