Chapter Title : പൊന്നിൽ വിളഞ്ഞ പെണ്ണ് [ഏകൻ]
അതിൽ കൂടുതൽ ആകുമെന്ന്. ചിലപ്പോൾ അമ്പത് ലക്ഷം വരെ വേണ്ടി വരും എന്നൊക്കെയാ അവിടുത്തെ മറ്റൊരു പോലിസ് കാരൻ പറഞ്ഞത്
എന്റെ കൈയിൽ എവിടുന്നാ സാറെ ഇത്രയും പൈസ. ഇക്കയുടെ കൈയിലും ഒന്നും ഇല്ലായിരുന്നു.
ഞാൻ ഇക്കയോട് ഈ കാര്യം പറഞ്ഞു. അപ്പോൾ ഇക്കയാണ് പറഞ്ഞത്.
നീ ഏതെങ്കിലും സ്വർണ്ണക്കടയിൽ പോയി ഒന്നോ രണ്ടോ മാല മോഷ്ടിക്കാൻ നോക്ക്. സ്വർണ്ണത്തിന് ഇപ്പോൾ നല്ല വില ആണെന്ന്. അത് വിറ്റ് പണം കൊടുത്ത് നമുക്ക് ഈ കേസിൽ ഊരി പോരാം. എന്നിട്ട് എവിടെയേലും പോയി ജീവിക്കാം. അല്ലാതെ വേറെ വഴിയൊന്നും ഇല്ല.
അത് കേട്ടപ്പോൾ എനിക്ക് ഇക്കയോട് വീണ്ടും ശരിക്കും വെറുപ്പ് തോന്നി. എങ്കിലും എന്റെ ഇക്കയല്ലേ. അങ്ങനെ വെറുക്കാനും ഉപേക്ഷിക്കാനും എനിക്ക് കഴിയുമോ.? അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു കാര്യം ചെയ്തത്.
സാറേ ഇതാണ് സാറെ എന്റെ ജീവിതം.
അതുകൊണ്ടാ ഞാൻ ഇങ്ങനെ ഇവിടെ വന്നു ചെയ്തു പോയത്. എന്നെ രക്ഷിക്കണം സാറെ. എന്നെ പോലീസിൽ ഏൽപ്പിക്കല്ലേ സാറെ. എന്റെ ഇക്കയെ രക്ഷിക്കണേ സാറെ. ഞാൻ സാറിന്റെ കാല് പിടിക്കാം സാറെ. എനിക്ക് വേറെ വഴി ഇല്ലാഞ്ഞിട്ട സാറേ.. "
റസിയ പറഞ്ഞു നിർത്തി.
ജോയൽ അവളുടെ സംസാരത്തിൽ ലയിച്ചു പോയിരുന്നു. അവളോട് സിംപതി തോന്നിയിരുന്നു.
എങ്കിലും പെട്ടന്ന് ജോയൽ ചോദിച്ചു.
"നിന്നെ ഞാൻ വെറുതെ വിട്ടാൽ നീ നിന്റെ ഇക്കയെ രക്ഷിക്കാൻ വേറെ സ്വർണ്ണ കടയിൽ ഇതുപോലെ കാക്കാൻ കയറില്ല എന്ന് എന്താ ഉറപ്പ്..? "
"ഇല്ല. ഞാൻ കയറില്ല. ഇനി ഒരിക്കലും ഞാൻ കയറില്ല. ആരുടേയും ഒന്നും മോഷ്ടിക്കില്ല. എന്നെ രക്ഷിക്കണേ സാറേ"
"ശരി. ഞാൻ നിന്നെ വെറുതെ വിട്ടാലും നിന്റെ ഇക്കയെ നീ എങ്ങനെ രക്ഷിക്കും.? "
"എനിക്ക് അറിയില്ല സാറെ. എന്റെ ഇക്ക ഇപ്പോഴേ പേടിച്ചു വിറച്ച് ഇരിക്കുകയാ. ഇനിയും സമയം വൈകിയാൽ ഇക്ക ചത്തു പോകും. സാറിന് എന്റെ ഇക്കയെ രക്ഷിക്കാമോ..? "
"നിന്റെ ഇക്കയെ രക്ഷിച്ചിട്ട് എനിക്ക് എന്താ ഗുണം. നാളെ വീണ്ടും നിന്റെ ഇക്ക ഇത് ചെയ്താൽ ഞാനും
💬 Comments
View all comments