Chapter Title : പൊന്നിൽ വിളഞ്ഞ പെണ്ണ് [ഏകൻ]
ആണ് ഇക്ക ഇതിന് കൂട്ട് നിന്നത്. . അവർ പറയുന്നത് കേട്ടില്ലെങ്കിൽ അവർ ഇക്കയെ തല്ലും എന്ന് ഇക്ക ഭയപ്പെട്ടു. ഇക്കയ്ക്ക് തല്ല് കൊള്ളുന്നത് വലിയ പേടിയാണ്.
ഞാൻ പോലിസ് സ്റ്റേഷനിൽ പോയി ഇക്കയെ കണ്ടപ്പോൾ ഇക്ക എന്നോട് പറഞ്ഞു.
"എന്റെ റസി.. എന്നെ ഇവിടുന്ന് എങ്ങനെ എങ്കിലും രക്ഷിക്ക്. ഇല്ലെങ്കിൽ ഈ പോലീസ് കാർ എന്നെ തല്ലികൊല്ലും."
ഞാൻ ഇക്കയോട് ചോദിച്ചു.
"ഇക്ക എന്തിനാ ഇത് വീണ്ടും ചെയ്തത്..? നമുക്ക് ഇങ്ങനെ ഉള്ള പണം വേണ്ട എന്ന് പറഞ്ഞതല്ലേ..?!"
"പറ്റിപ്പോയി റസി. ഇനി ഞാൻ ആവർത്തിക്കില്ല. ഒരിക്കലും. ഇനി നീ പറയുന്നത് കേട്ട് ഞാൻ കഴിഞ്ഞോളാം. ഇവർ ഇനിയും എന്നെ തല്ലും. എനിക്ക് അത് സഹിക്കാൻ പറ്റില്ല."
"ഓരോ വേണ്ടാത്ത കാര്യം ചെയ്തു വെച്ചിട്ട്.. ഞാൻ സാറിനെ കണ്ട് നോക്കട്ടെ. സംസാരിച്ചു നോക്കട്ടെ. വേണമെങ്കിൽ സാറിന്റെ കാല് ഞാൻ പിടിക്കാം. ഇക്കയെ രക്ഷിക്കാൻ. അല്ലാതെ ഇപ്പോൾ ഞാൻ എന്ത് ചെയ്യാനാ. " ഞാൻ ഇക്കയോട് പറഞ്ഞു.
"എന്ത് ചെയ്തിട്ടായാലും ആരുടെ കാല് പിടിച്ചിട്ടായാലും, എന്ത് പിടിച്ചിട്ടായാലും വേണ്ടില്ല. എന്നെ ഇവിടുന്ന് രക്ഷിക്കൂ റസി. എനിക്ക് തല്ല് കൊള്ളാൻ വയ്യ റസി. എനിക്ക് വേദനിക്കുന്നൂ റസീ. "
ഇക്ക കൊച്ചു കുട്ടികളെ പോലെ കരഞ്ഞു പറഞ്ഞു..
ഒരേ സമയം എനിക്ക് ഇക്കയോട് ദേഷ്യവും സഹതാപവും സങ്കടവും വന്നു. ഇങ്ങനെ ഒരാളെ ഞാൻ എന്തിന് തിരഞ്ഞെടുത്തു. വീട്ടുകാരുടെ വാക്ക് കേൾക്കാതെ ഓരോന്ന് ചെയ്തതിന്റെ ശിക്ഷ ഇനി എന്തൊക്കെ ഞാൻ അനുഭവിക്കണം. എന്ന് എനിക്ക് തോന്നി.
ഞാൻ പോലീസ് സാറിനെ
💬 Comments
View all comments